Posts

Showing posts from August, 2019

പെരുമാറ്റത്തിന് പൂജ്യം

Image
                             ജീൻ വീഗോയുടെ'സീറോ ഡി കൊണ്ടുകട്'ആയിരുന്നു ഫ്രാൻസിലെ'സർ റീയലിസ്റ്റ് പ്രസ്ഥാന'ത്തിന് ആരംഭം കുറിച്ചത്.ക്ഷുഭിത യൗവനത്തിന്റെ കഥ പറയുന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ പടങ്ങളിലൊന്നാണിത്.                            വ്യവസ്ഥാപിത മൂല്യങ്ങളും സദാചാര നിഷ്ഠയും പുലർത്തുന്ന അധ്യാപകരുടെ അധികാര ധർഷ്ട്യത്തോടുള്ള കോസ്സ്ത്,ബ്രുവൽ എന്നീ വിദ്യാർഥികളുടെയും സുഹൃത്തുക്കളുടെയും പോരാട്ടം ആണ് ഈ ചിത്രത്തിന്റെ ആശയം. ഒഴിവുകാലം ആനന്ദകരമായി ആസ്വദിച്ചു വിദ്യാലയത്തിലേക്ക് തിരികെ വരുന്ന അവരുടെ കളികളും ഉല്ലാസവും നിറഞ്ഞ തീവണ്ടി യാത്രയിലാണ് പടം ആരംഭിക്കുന്നത്.ജീവിതത്തെ എല്ലാ രീതിയിലും ഒരു ആഘോഷമാക്കി തീർക്കുന്നവരണവർ.വിദ്യാലയത്തിൽ മടങ്ങി വരുന്നതോടെ അവർക്ക് ഒരിക്കൽ കൂടി യന്ത്രികവും വിരസവും അഥോന്മുകവുമായ ലോകത്തെ പുൽകേണ്ടി വരുന്നു. അധ്യാപകരോടുള്ള അവരുടെ നിഷേധം പിന്നീട് ഒരു പൊട്ടിത്തെറിക്കലായി തീരുകയാണ്.ഡോർമെട്രിയിൽ നിന്നും തുടങ്ങുന്ന കലാപം പുറത്തേക്ക് പടർന്നു കത്തി.തലയിണയും കിടക്കകളും കുത്തിപ്പൊളിച്ചു തങ്ങളുടെ മുഖ്യ ശത്രുവായ അധ്യാപകനെ അവർ കട്ടിലിൽ കുരിശിലെന്ന പോലെ കെട്ടിയിട്ടു പീഡിപ്പി

ഭൂമി

Image
ഭൂമി:- ഐക്യ സോവിയറ്റ് ഇന്റെ കാർഷിക പരിഷ്‌കരണങ്ങൾ പറ്റി പറയുന്ന ഒരു ഉക്രൈൻ ചിത്രം ആണ് സിമല്യ/സോയിൽ.പുതിയ കൂട്ടുകൃഷി രീതിയെ ആശങ്കയോടെ നോക്കിക്കാണുന്ന പഴയ തലമുറയും പ്രതീക്ഷയോടെ സ്വീകരിക്കുന്ന നവതലമുറയുമാണ് ചലച്ചിത്രത്തിൽ.അവർ പരസ്പരമുള്ള വൈകാരിക ശണ്ഠകളും.പണക്കാരനായ ഒരു കൊലക് തന്റെ മണ്ണ് ഗവണ്മെന്റിലേക്ക് കൊടുക്കുന്നതിന് തയ്യാറാകുന്നില്ല.നായകൻ ആയ വാസിൽ എന്ന യുവാവ് വിപ്ലവ പ്രചോദിത്തനയി കൊലകുകളിൽ നിന്ന് മണ്ണ് പിടിച്ചു വാങ്ങി കൃഷിയിറക്കുന്നു.ട്രാക്ടറുകൾ പാടങ്ങൾ ഉഴുത്തുമ്പോൾ തകർന്നടിയുന്നത് പഴയ വിശ്വാസങ്ങൾ തന്നെയാണ്. ആവേശത്തോടെ തന്റെ കാമുകിയെ കണ്ടു മടങ്ങിയെത്തുന്ന വാസിൽ പ്രതി വിപ്ലവകാരികളുടെ വെടിയേറ്റു കൊല്ലപ്പെടുന്നു.(ചിത്രം തുടങ്ങുന്നതും ഒരു മരണ രംഗത്തിലാണ്;നവീന കാർഷിക രീതിയെ പേടിയോടെ നോക്കിക്കാണുന്ന, വാസിലിന്റെ മുത്തശ്ശന്റെ.)അത് വരെ കൂട്ടു കൃഷിക്ക് എതിരായിരുന്ന,വാസിലിന്റെ അച്ഛൻ പുത്രന്റെ കൊലയിൽ ഹൃദയ വേദന അനുഭവിച്ചു മരണാനന്തര ചടങ്ങുകൾക്ക് പതിരിമാരെ ഒഴിവാക്കി പൗരന്മാരുടെ കൂട്ടായ്മയിൽ നവീന സമ്പ്രദായം ഉണ്ടാക്കുന്നു.വിപ്ലവ പാട്ടുകൾ ആണ് ചരമ ശുശ്രൂഷയ്ക്ക് അവർ പാടുന്നത്. ചിത്രവസനം കൊലക് പണക്കാരന്റെ
Image
A MAN WITH A MOVIE CAMERA.... written by Yoonus mohyudheen...    ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് നമസ്കാരം. ആദ്യമായിട്ടാണ് ചലച്ചിത്ര വാരഫലത്തിൽ ലേഖനത്തിന് ഒരു ആംഗലേയ ശീര്‍ഷകം. ഈ ശീര്‍ഷകം എത്രമാത്രം അനുയോജ്യമാണെന്ന് ഒരുപക്ഷെ ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം..                            ചലച്ചിത്രത്തെപ്പറ്റിയുള്ള ചിത്രമാണ്'മാൻ വിത് എ മൂവി ക്യാമറ'(ചെലവക്‌സ് കിനോ-അപ്പറടോം).പടം പിടുത്തത്തിന്റെ വ്യാകരണവും രീതി ശാസ്ത്രവും തുറന്നു കാണിക്കുന്ന ഈ കറുപ്പും വെളുപ്പും മിണ്ടാപടം ചലച്ചിത്ര ചരിത്രത്തിൽ പോലും ഒരു വഴിത്തിരിവ് ആണ്.              ഇരുപതുകളുടെ അവസാനം പൂർവ്വ റഷ്യയിൽ ഉണ്ടായ'കിനോക്‌സ്'എന്ന യാത്തത്ഥ്യ പടം പിടുത്ത സംഘടനയുടെ തലവന്മാരിലൊരാളായ സിഗോ വേർതോവിന്റെ'അവങ് ഗാർഡ്'രീതിയിലുള്ള രേഖാ-കഥാ പടമണിത്.അദ്ദേഹത്തിന്റെ മുൻപത്തെ പടമായ'1/6part ഓഫ് ദി വേൾഡ്'നെ നിരാകരിച്ച വിമര്ശകർക്കുള്ള ഉത്തരമായിരുന്നു ഈ ചിത്രം. ഒഡേസയിലെയും മറ്റ് റഷ്യൻ പട്ടണങ്ങളിലെയും ആൾക്കാരുടെ നിമിഷങ്ങളും എല്ലാ പ്രവർത്തനങ്ങളും നായകൻ ക്യാമറയിൽ പിടിക്കുകയാണ്.ക്യാമറ എല്ലായിടത്
Image
ജൊവാൻ ആർക്ക് ഇന്റെ അഭിനിവേശം... written by യൂനുസ് മുഹ്‌യുദ്ദീൻ.. ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് നമസ്കാരം.. കഴിഞ്ഞ തവണ സക്രിഫിസ് ഇനെ കുറിച്ച് എഴുതിയപ്പോള്‍ അടുത്ത ലേഖനം ദി പാഷൻ ഓഫ് ജൊവാൻ ഓഫ് ആർക്ക് ഇനെ കുറിച്ചാണ് എന്ന് സൂചിപ്പിച്ചിരുന്നു.. അതിനാൽ ഈ മാസം 30ഇന് 598ആം ചരമവാര്‍ഷികം ആചരിക്കുന്ന ശ്രീമതി ജൊവാൻ ഓഫ് ആർക്ക് ഇനെ കുറിച്ചാണ് ഞാന്‍ എഴുതുന്നത്.                        മിണ്ടാ പടങ്ങളുടെ കാലത്ത് ഏറ്റവുമൊടുവിൽ ഇറങ്ങിയ ശ്രേഷ്ഠ രചനയാണ് കൾ theodar ഡ്രെയരുടെ'ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്'.ലോക ചലച്ചിത്ര വേദിയിലെ എക്കാലത്തെയും ഇതിഹാസ തുല്യമായ ക്ലാസിക് സൃഷ്‌ടി.                     ഫ്രാൻസിലെ പുരോഹിത ഉച്ച നീചത്വങ്ങളോടും ഇംഗ്ളീഷ് സൈന്യത്തോടും എന്നതോടൊപ്പം തന്നെ, സ്വന്തം ആത്മാവിന്റെ തന്നെ ഉള്ളറയുമായി യുദ്ധം നടത്തിയ15ആം നൂറ്റാണ്ടിലെ ജൊവാൻ ഓഫ് ആർക്ക് ഇന്റെ കഥയാണിത്. ശരീരത്തിലും മനത്താലും യുദ്ധം ചെയ്തു ക്ഷീണിക്കുമ്പോഴും സ്വന്തം വിശ്വാസങ്ങളുടെയും ആത്മീയതയുടെയും ശക്തിയിൽ ലോകം കീഴടക്കിയ ജൊവാൻ എക്കാലത്തെയും കരുത്തർന്ന വിശ്വാസ തൂണുകളിൽ ഒന്നത്രെ.ഒരു ഇടയ കന്യകയായ ജൊവാൻ ആണ് വേഷം കെട്ടി ബ്രിട്ട
Image
അലക്സാണ്ടറിന്റെ സമയം....""" written by യൂനുസ് മുഹ്‌യുദ്ദീൻ     ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് ഒരിക്കല്‍ കൂടി സ്വാഗതം.. എല്ലാംക്കൊണ്ടും ചൂടേറിയ ഒരു മെയ് മാസത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. അതുപോലെ ലോക സിനിമയിലെ കുറെ പ്രഗല്‍ഭര്‍ നമ്മെ വിട്ടു പിരിഞ്ഞ മാസമാണ് മേയ്.. വില്യം ഫോക്സ്, ടോം ടെയ്‌ലർ, ഗ്രാന്റ് മിച്ചൽ, എല്ലാ ലോഗൻ, എഡിൽ ഡേ, ഗ്ലെണ്ട ഫാറൽ.. ഇങ്ങനെ പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേര്‍...ഇതോടൊപ്പം അധികമാരും ഓര്‍ക്കാത്ത ഒരു കാര്യം ആണ് ആന്ദ്രേ തർകോവിസ്കിയുടെ ദി സക്രിഫിസ് എന്ന ക്ലാസിക് ചിത്രം ഇറങ്ങിയതും ഈ മാസം തന്നെ എന്നത്. ആ ചിത്രത്തിന്റെ മുപ്പത്തി മൂന്നാം വാഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ,മെയ്9.. ((ചില സൈറ്റുകളില്‍ മേയ്12 എന്ന് കൊടുത്തു കാണുന്നുണ്ട്.. എങ്കിലും വിശ്വസനീയമായ source ല്‍ നിന്നും ലഭിച്ച വിവരം മേയ്9 എന്ന് തന്നെയാണ്..))  ദി സക്രിഫിസ് ഇന്റെ നാമം ലോക സിനിമാചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശ്രീ തർകോവിസ്കിയുടെ മാസ്റ്റർ പീസ് ചിത്രം, മറ്റൊന്ന്.. അദ്ദേഹത്തിന്റെ അവസാന ചിത്രം.. (( ഈ ചിത്രത്തിന്

"".. സൂര്യോദയം..."" written by യൂനുസ് മുഹ്‌യുദ്ദീൻ...

Image
ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് മനോഹരമായ ഒരു മെയ് മാസം ആശംസിച്ചുക്കൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം.. ഇവിടെ കൊടുത്ത ചിത്രവും പിന്നെ ലേഖനത്തിന്‍റെ ശീര്‍ഷകവും കണ്ടപ്പോള്‍ തന്നെ എന്താണ് ഇന്നത്തെ വിഷയം എന്ന ഒരു ആമുഖത്തിന്‍റെ ആവശ്യം ഉണ്ടാവില്ല..                             തടാകത്തിന്റെ കരയിലെ ഭംഗിയുള്ള വീട്ടിൽ സമാധാന വാസം പിന്തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെയും പത്നിയുടെയും അവരുടെ പിഞ്ചു കുഞ്ഞിന്റെയും ഇടയിലേക്ക് ഒരു ദിവസം കരിനിഴൽ പോലെ വന്നെത്തുകയാണ് പട്ടണത്തിൽ നിന്നും ഒരു സ്ത്രീ. അവർ ഭർത്താവിനെ മയക്കി തടാകത്തിന്റെ കരയിലെ മണൽ തീരത്ത് കൊണ്ട് പോവുകയും പ്രേമ പരവഷനക്കി അദ്ദേഹത്തെ കമഭ്രാന്തനാക്കി,വസത്തിയും പത്നിയെയും ഒഴിവാക്കി തന്റെ കൂടെ പട്ടണത്തിലേക്ക് വരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.തുടക്കത്തിൽ ദേഷ്യപ്പെടുന്നുവെങ്കിലും പിന്നീട് അദ്ദേഹം സമ്മതിക്കുന്നു. തടകത്തിലൂടെ ഒരു സവരിക്കിടെ തന്റെ പത്നിയെ തള്ളി ഇടനായിരുന്നു അവരിരുവരും ആസൂത്രണം ചെയ്തത്. എങ്കിലും ഇതിനിടയിൽ സംശയം തോന്നിയ പത്നി രക്ഷപ്പെടുന്നു.ഖേദപ്രകടനവുമായി പിന്തുടരുന്ന ഭർത്താവ് ക്ഷമാപണം നടത്തി ഭാര്യയുടെ കൂടെ പ്രേമധുരനായി പട
Image
""രാജധാനി...""            **written by യൂനുസ് മുഹ്‌യുദ്ദീൻ...**       ""ചലച്ചിത്ര വാരഫലം "" ബ്ലോഗിലെ ഈ മാസത്തെ ആദ്യ ലേഖനം.. എന്‍റെ പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നായ മെട്രോപൊളിസിനെ കുറിച്ച് തന്നെയാവട്ടെ..                                     ജർമൻ മിണ്ടാ പടങ്ങളിൽ പ്രസിദ്ധമായ എസ്പ്രെഷണിസ്റ് പടമാണ്'metropolis'.ശാസ്ത്ര കഥാ ചിത്രങ്ങളുടെ തുടക്കവും. മുതലാളിത്ത സമ്പ്രദായത്തിന് കീഴിലെ തൊഴിലാളി-മുതലാളി അസ്തിത്വ പ്രശ്‌നങ്ങളാണ് വിഷയം. വ്യക്തിയുടെ സമാധാനത്തെയും വീണ്ടെടുപ്പിനെയും യന്ത്രങ്ങളുടെ സഹായത്തോടെ അധികാര വർഗം ഇല്ലാതാക്കുന്നതാണ് പ്രമേയം. കൃതവിമ യന്ത്രങ്ങൾക്ക് മേൽക്കോയ്മയുള്ള ഒരു ഭാവി ലോകത്തെ പറ്റിയുള്ള ഉത്ക്കണ്ഠ കൂടിയാണ് ഈ ചിത്രം.                     അധികം ദൂരെയല്ലാത്ത സംവത്സരത്തിലെ ഒരു പട്ടണത്തിലാണ് കഥ നടക്കുന്നത്. സ്വർഗ-നരകങ്ങളെ ബിംബവത്കരിച്ചത് പോലെ വെളുത്ത വസ്ത്രങ്ങൾ ധരിച്ച് ഉല്ലസിച്ചു ജീവിക്കുന്ന മുതലാളി മക്കളുടെ പുറം ലോകവും അധ്വാനിക്കുന്ന തൊഴിലാളികളുടെ ഉള്ളം ലോകവുമാണ് കഥാ പശ്ചാത്തലം.പാതാളത്തിൽ തൊഴിലാളി ലോകത്ത് കഷ്ടപ്പെടുന്ന അടി
Image
""""" അമ്മ!!!......"""                          written by യൂനുസ് മുഹ്‌യുദ്ദീൻ...  ഒരു ആഴ്ച ഇടവേളക്ക് ശേഷമാണ് ചലച്ചിത്ര വാരഫലം ബ്ലോഗിൽ ലേഖനം എഴുതാന്‍ സമയം കണ്ടെത്തിയത്... അതിനു കാരണമായത് മറ്റന്നാളിന്റെ പിറ്റെ ദിവസത്തിന്‍റെ പ്രത്യേകതയാണ്.. അന്നാണ് മെയ്ദിനം.. ലോക സിനിമയില്‍  പുറത്തു വന്ന മെയ് ദിന ക്ലാസിക് ചിത്രം ആണ് ഇന്നത്തെ ലേഖന വിഷയം.. മാക്‌സിം ഗോർക്കിയുടെ അതി ശ്രേഷ്ഠ കൃതിയായ'ദി മദറി'നെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ കറുപ്പും വെളുപ്പും ചിത്രം ലോക ചലച്ചിത്ര ഭൂമികയിലെ തേജോമയമായ രചനകളിൽ ഒന്നാണ്.പ്രമേയവും ഘടനയും ഒരു പോലെ കാവ്യാത്മകങ്ങളായ ഏറ്റവും മികച്ച സോവിയറ്റ് യൂണിയൻ ചിത്രങ്ങളിൽ ഒന്ന്                     പാരമ്പര്യ വാദിയും മുഴുക്കുടിയനുമായ പതിയും വിപ്ലവകരിയായ പുത്രനുമിടയ്ക്ക് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നിശബ്ദ സഹയായ മാതാവാണ് ദി മദറിലെ മുഖ്യ കഥാപാത്രം. പുത്രൻ വാവെൽ വിപ്ലവകരിയാണ്.ഫാക്ടറി ജീവനക്കാരെയും കൂട്ടി വിപ്ലവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ മുഴുകിയിരിക്കുകയാണയൾ. ഒരു തൊഴിൽ സമരം തകർക്കാൻ ശ്രമിക്കുന്ന തന്റെ അച്ഛൻ വ്ള

10കല്പനകൾ.. (( WRITTEN by യൂനുസ് മുഹ്‌യുദ്ദീൻ ))

Image
  ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ കൂടി സ്വാഗതം.. ഇന്ന് ഈസ്റ്റർ.. കഴിഞ്ഞ വാരം അമേരിക്കൻ സിനിമയിലെ കരുത്തനായ അഭിനേതാവായിരുന്നു ശ്രീ ചാള്സ് ഹോസ്റ്റണന്റെ ചരമവാര്‍ഷികവും അധികമാരും ഓര്‍ക്കാതെ കടന്നു പോയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്കു ശേഷം ഞാന്‍ ഈ പേജില്‍ എഴുതുന്ന ഇന്നത്തെ ഈ ലേഖനം ഈ വിശേഷങ്ങൾക്കുള്ള (( പ്രത്യേകിച്ച് ചാള്സ് ഹോസ്റ്റണിനുള്ള)) എന്‍റെ എളിയ സമര്‍പ്പണമായി ഞാന്‍ കരുതുന്നു!! കൂടുതല്‍ ആമുഖമില്ലാതെ വിഷയത്തിലേക്ക് വരാം.... ചരിത്രത്തിലെ മികച്ച ബൈബിൾ ചിത്രമായി വിലയിരുത്തപ്പെടുന്ന കൃതിയാണ് പരാമൗണ്ട് പികചർസിന്റെ മൂന്ന് മണിക്കൂർ40മിനുട്ട് നീളമുള്ള'ടെൻ കമണ്ഡമെന്റ്‌സ്'എന്ന വലിയ ചിലവിൽ എടുത്ത ചിത്രം. വലിയ ചിലവ് എന്ന് പറയുമ്പോൾ ആ സമയം തന്നെ ഒന്നരക്കോടി ഡോളർ ആയിരുന്നു. കലാ നൈപുണ്യത്തിലും കൊട്ടക വിജയത്തിലും ലോക ചലച്ചിത്ര ചരിത്രത്തിലെ മറ്റൊരു നിർണായക ചുവടുവെയ്പ്.സെസിൽ ബോണ്ട് ഡി മില്ലെ തന്നെ മുൻപ് സംവിധാനം ചെയ്ത കറുപ്പും വെളുപ്പും മിണ്ടപ്പടത്തിന്റെ പുനരവിഷ്കരമായിരുന്നു ഇത്. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേൽ ജനം മോശ(ചാള്സ് ഹോസ്റ്റൻ

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

Image
ചലച്ചിത്ര ചരിത്രത്തിൽ ഇദം പ്രതമമായി'രേഖ ചിത്രം'എന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് ഒന്നേ കാൽ മണിക്കൂർ നാല് മിനുട്ട് നീളമുള്ള ഈ കറുപ്പും വെളുപ്പും മിണ്ടാ പടം. കാനഡയിലെ ആർട്ടിക് ദേശത്തു ഇൻക്വജാക്കിൽ ജീവിക്കുന്ന നാനൂക്ക് എന്ന എസ്കിമോയുടെയും കുടുംബത്തിന്റെയും(അല്ലാകരിയാളക്ക് എന്ന നാനൂക്ക്, അദ്ദേഹത്തിന്റെ പത്നി നയ, മക്കളായ അലീഗ്,കുനയോൻ, നനോക്കിന്റെ മൂന്ന് അനുജന്മാരും അവരുടെ പത്നിമാരും,പിന്നെ പട്ടിക്കുട്ടികളും)ഒരു ആണ്ടിലെ ജീവിതം കാണിക്കുന്ന യഥാ തഥ ചിത്രം ആണിത്. നനോക്കിന്റെ ജീവിതത്തിന്റെ ഓരോ കൊച്ചു സാഹചര്യങ്ങളും അവരുടെ വേട്ടയാടലും അതിജീവന പോരാട്ടങ്ങളും,'ഇഗ്‌ളൂ'എന്ന ഗൃഹ നിർമ്മാണവും ഒളിച്ചോട്ടവും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും വൻ സമരങ്ങളും ആത്മ വീര്യവും എല്ലാം രേഖപ്പെടുത്തുന്ന ഈ പടം,1910-1916വർഷങ്ങളിൽ കാനഡയിലെ വടക്കൻ തീവണ്ടിപ്പാതയുടെ വിവര ശേഖരണത്തിനായി അവിടെയെത്തി എസ്കിമോകളുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും കൊല്ലങ്ങളോളം അവരുടെ കൂടെ താമസിക്കുകയും ചെയ്തു കൊണ്ട് ചിത്രീകരിക്കുകയായിരുന്നു.സഞ്ചാര ആവശ്യങ്ങൾക്കായി സ്വന്തമായി ഒരു ക്യാമറ ഉണ്ടായിരുന്നത് റോബർട്ട് ജെ.ഫ്ലാഹെർട്ടി സഹച

ഭൂതക്കണ്ണാടി... written by യൂനുസ് മുഹ്‌യുദ്ദീൻ...

Image
രണ്ടര ആഴ്ചത്തെ ഒരു നീണ്ട ഒരിടവേളക്ക്  ശേഷമാണ് ചലച്ചിത്ര വാരഫലം ബ്ലോഗിൽ ഒരു ലേഖനം വരുന്നത്.. ലോക ചലച്ചിത്ര ഭൂപടത്തിൽ ജർമൻ എക്സ്സ്പ്രെഷനിസ്റ് ചിത്രത്തിന് സമാനതകളില്ലാത്ത ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത പടമാണിത്. പ്രഥമ ദൃഷ്ട്യാ, ഒരു ഘോര ചിത്രത്തിന്റെ പെരുമാറ്റമുള്ള ഈ പടം മറ്റു രാഷ്ട്രങ്ങളിൽ വൻവിജയം ഉണ്ടാക്കി. ആശയപരമായും ആഖ്യാനപരമായും പുതുമ ഉള്ളതാണ് ഈ കറുപ്പും വെളുപ്പും മിണ്ടാപടം. അലനും കൂട്ടുകാരൻ ആയ ഫ്രാൻസിസും പരസ്പരം ഉദ്യാനത്തിൽ നിന്നുള്ള സംസാരത്തിലൂടെയാണ് പൂർവ്വ ദൃശ്യ രീതിയിലുള്ള ഈ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്.ഫ്രാൻസിസ് ആണ് അവതാരകൻ. നിദ്ര മയക്ക ചികിത്സകൻ ആയ വൈദ്യൻ കാലഗറിയും അയാളുടെ വിശ്വസ്ത സഹായി സിസേയറുമാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ.ജർമനിയിലെ മലയോര ഗ്രാമമായ ഹോത്സൻ പാളിലാണ് കഥ നടക്കുന്നത്. കുറ്റകൃത്യ സ്വഭാവമുള്ള കാലിഗറി,സിസേയരെ സ്വപ്നടനത്തിന് കീഴ്‌പ്പെടുത്തി അദ്ദേഹത്തെക്കൊണ്ടു പല കൊലകളും ചെയ്യിക്കുന്നു.നഗരത്തിലെ ഘോഷയാത്ര സ്ഥലത്ത് വെച്ച് കാലിഗറിയുടെ പ്രദർശനം കാണുകയാണ് കൂട്ടുകാർ. ആൾക്കാരുടെ ഏത് സംശയങ്ങൾക്കും ഉത്തരം നൽകുന്ന സിസ്യ്റോട് താനെപ്പോഴാണ് മരിക്കുകയെന്നു അലൻ ചോദിക്കുമ്പോൾ
Image
ഒരു രാജ്യത്തിന്റെ ജനനം.. ((ദി ബർത്ത് ഓഫ് ദി നാഷൻ.)) written by യൂനുസ് മുഹ്‌യുദ്ദീൻ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ""ചലച്ചിത്ര വാരഫലം"" ബ്ലോഗ് ഒരിക്കല്‍ കൂടി സജീവമാകുകയാണ് ദി ബർത്ത് ഓഫ് ദി നാഷനിലൂടെ.. ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു ചിത്രമാണ്, തോമസ് ഡിക്സന്റെ 'ദി ക്ലയന്റ് മാൻ'എന്ന ആഖ്യായികയെ അടിസ്ഥാനമാക്കി ഡേവിഡ് വാർക് ഗ്രിഫിത് സംവിധാനം നിർവ്വഹിച്ച 'ബർത്ത് ഓഫ് നാഷൻ'/'ദി ക്ലാൻസ് മാൻ'.അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര യുധത്തെപ്പറ്റിയുള്ള ഈ ചിത്രം കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ ഏറെ വിമര്ശിക്കപ്പെട്ട ഗ്രിഫിത്തിയൻ ചിത്രമാണ്. ചലച്ചിത്ര ചരിത്രത്തിലെ ആദ്യ12ചുരുൾ ചിത്രവും. അടിമത്വത്തെ ചൊല്ലി തെക്കും വടക്കുമുള്ള സംസ്ഥാനങ്ങൾ തമ്മിൽ ഉണ്ടായ1861-'64കാലഘട്ടത്തിലെ അമേരിക്കൻ ആഭ്യന്തര യുദ്ധം ആണ് ഇതിൽ പ്രതിപാധിച്ചിരിക്കുന്നത്.അടിമത്വ വിമോചനത്തെത്തുടർന്നു ദക്ഷിണ സംസ്ഥാനത്തു വെളുത്ത വർഗ്ഗക്കാരൻ ആയ രാഷ്ട്രപതി അബ്രഹാം ലിംകൻ വധിക്കപ്പെട്ടു. തുടർന്നുണ്ടായ ലഹളകളിൽ സ്വാതന്ത്രാക്കപ്പെട്ട കറുത്ത വർഗക്കാർ വെളുത്തവരെ കടന്നാ
Image
മരണത്തിന്റെ ത്രാസം           written by യൂനുസ് മുഹ്‌യുദ്ദീൻ..   യാസ്മിൻനിദം വിച്ചിക്തസന്ധി മൃത്യോ യത്‌സമ്പരയെ മഹതി ഭ്രൂഹിനസ്ഥത യോfയം വരോ ഗൂഢ മനു പ്രവിഷ്‌ടോ നന്യ തസ്മാന്ന ചികേത:വൃണിതെ                -കടോപനിശത് (അല്ലയോ മൃത്യോ,യതോന്നിനെക്കുറിച്ചാണോ ആളുകൾ സംശയിക്കുന്നത് യതോന്നാണോ പരലോകത്തിൽ വലിയ പ്രയോജനം ചെയ്യുന്നത് യാതൊരു വരമാണോ ഗൂഡ ഭാവത്തെ അനുപ്രവേശിച്ചിരിക്കുന്നത് അതിനെ എനിക്ക് പറഞ്ഞു തന്നാലും. അതിൽ നിന്ന് അന്യമായി ഒരു വരത്തെ നചികേതസ് വരിക്കുന്നില്ല.) സങ്കല്പവും നേരും ഭൂമിയും വ്യക്തിയും നിരീശ്വരതയും ആത്മീയതയും അനുഭവവും യുക്തിയും ധീരതയും പേടിയും ദുരയും സഹജീവി കൃപയും അഹങ്കാരവും കരുണയുമെല്ലാം പരസ്പരമുള്ള വൈപരീത്യങ്ങളുടെ മിശ്രിതം ആണ് ഇങ്മെർ ബെർഗമന്റെ സെവൻത് സീൽ,ആത്മീയതയെന്നതിനെക്കളുപരി സ്വത്വ ബോധ പരവും മതാത്മകമെന്നതിനെക്കാൾ സന്ദേഹങ്ങളെ തിരയുന്നതുമാണ്. ഇങ്മെർ ബെർഗമാനേയും സ്വീഡൻ ചലച്ചിത്ര വേദിയെയും ലോക തിര ഭൂമികയിൽ ഉയർത്തി കാണിച്ച ചലച്ചിത്രമാണിത്.ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴാം മുദ്രയെ അടിസ്ഥാനമാക്കിയാണ് കഥാ പരിസരം.സംവിധായകന്റെ തന്നെ വുഡ് പെയിന്റിങ്ങ് നാടകത്തിന്റെ ച

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...

Image
കഴിഞ്ഞ പ്രാവശ്യം ലോസ് ഒളിവിധദോസ് നിരൂപണത്തിനോടുവില്‍ ഇനി അടുത്ത നിരൂപണം ലാ സ്ട്രടാ ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ.. വസ്ത്രങ്ങളിലും സഞ്ചികളിലും ഉപയോഗിക്കുന്ന സിപ് തുറയ്ക്കണോ അടയ്ക്കണോ എന്ന സംശയം എനിക്കിത് വരെ തീർന്നു കിട്ടിയിട്ടില്ല. തുറക്കേണ്ടപ്പോൾ അടയ്ക്കാനും അടക്കേണ്ടപ്പോൾ തുറക്കാനുമുള്ള അത്ഭുത യന്ത്രം ആണ് അതെന്ന രഹസ്യം ഫെല്ലിനി ചിത്രങ്ങൾ കണ്ട ശേഷം ആണ് അറിയുന്നത്. സിപ്പിന്റെ ഇരട്ട വരിപ്പല്ലുകൾ കൈവിരലുകൾ കോർത്തു വെയ്ക്കും പോലെ കൃത്യവും സൂക്ഷ്മവുമാണ്.പക്ഷേ, അതിൽ ഒരു കൈപ്പത്തി എന്റേതും മറ്റേത് ഫെല്ലിനിയുടേതുമാണെന്നു മാത്രം. അവയ്ക്കിടയിൽ തുറയ്ക്കണോ അടയ്ക്കണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത സഞ്ചരിക്കുന്ന ജേഴ്‌സമിന എന്ന കഥാപാത്രം. ഫെല്ലിനിയുടെ ലാ സ്ട്രടാ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു സീൽക്കാരത്തോടെ ഞങ്ങൾക്കിടയിൽ ജേഴ്‌സമിന നിരങ്ങി നീങ്ങുകയായിരുന്നു.                                      -പ്രാർത്ഥനകളും ദിവ്യാത്ഭുതങ്ങളും ടി.ശ്രീവത്സൻ പതിവ് സംഭവങ്ങളെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണുന്ന ഫെഡറിക്കോ ഫെല്ലിനി എന്ന ചലച്ചിത്രകാരന്റെ ദർശനമാണ് ലാ സ്ട്രടാ എന്ന ചിത്രത്തെ ക്ലാസിക്

സലാം മെക്സിക്കോ

Image
ഒളികല്ലാലെന്നേറിഞ്ഞി- ട്ടവനാണെന്നെങ്ഓ ചൂണ്ടി ചളി കുഴയും ചിരിയാൽ കൈയിലെ മധുരം നീ കാട്ടില്ലേ? സ്വപ്നത്തിന് മരതക മലയിലെ സ്വർഗത്തെന് കൂടുകളെയാണ് കഷ്ടപ്പെട്ടുണ്ടാക്കിയോരം ഞാൻ കെട്ടിയ വില്ലും ഗരവും അമ്പലമുറ്റത്തെ പ്ലാശിൻ കൊമ്പത്തേക്കിളിയെക്കൊള്ളാ- നേന് പക്കൽ നിന്നു മെടുത്തി- ട്ടെന് പേര് പറഞ്ഞു നീ -ബലാശാപങ്ങൾ വി.മധുസൂദനൻ നായർ അനേകം വിശിഷ്ട സഞ്ചായത്തിലുൾപ്പെടെ ദുരിത ഹേതുക്കൾക്ക് കീഴ്പ്പെടുകയും തുടർച്ചയായി വൈരം നിറക്കപ്പെടുകയും വള്ളവനാലും ശപ്തനാക്കപ്പെടുകയുമൊക്കെ പ്രവർത്തിക്കപ്പെടുന്ന തള്ളിപ്പുറത്താക്കപ്പെട്ട ശൈശവങ്ങളെ സംബന്ധിച്ച് അനവധി ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എങ്കിലും, അതിൽ ലൂയി ബ്യുനുവലിന്റെ ലോസ് ഒളിവിധദോസും വിറ്റോറിയ ഡിസീക്കയുടെ ഷൂ ശിനുമാവനം കാണികളുടെ മനസ്സിലേക്ക് പ്രാഥമികമായി വന്നെത്തുക.ബാല ജീവിതങ്ങൾ നാശങ്ങളുടെ അഗാധ ഗർത്തിലേക്ക് വീഴുന്ന ദുഃഖ പര്യവസായിയെ നെഞ്ചുരുകും വിധത്തിൽ പറഞ്ഞിരിക്കുകയാണ് വിറ്റോറിയ ഡിസീക്ക.എന്നാൽ, ബ്യുനുവലിന്റെ ശൈലി ഇപ്പറഞ്ഞതിൽ നിന്നും വ്യതിരിക്തമാണ്.മൂർത്ത സംഭവ കഥനത്തിൽ നിൽക്കാത്തതും അതിബവുകത്വത്തെ ഉൾക്കൊല്ലാത്തതുമായ രീതിയാണ് ബ്യുനുവൽ ലോസ് ഒളിവി
Image
വാസ്തവ നിദര്ശനത്തിന്റെ യവനിക.. Written by Yoonus Mohyudheen E.K... ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ കൊച്ചു സംരംഭം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലോക ചലച്ചിത്ര വേദിയിലെ ഒരു അനശ്വര ക്ലാസിക്ന്‍റെ നിരൂപനവുമായി ഈ ഓഗസ്റ്റ് മാസം  ആദ്യം ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക്‌ എത്തിയിരിക്കുകയാണ്. ഈ മാസത്തെ എന്‍റെ ലേഖനങ്ങള്‍ എല്ലാം  ഇന്ന് പതിയെ വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അനശ്വര ക്ലാസിക് ചിത്രങ്ങളെ പറ്റിയുള്ളതായിരിക്കും.. അതിന്‍റെ ആദ്യ പടിയാണ് റേഷമോൻ. ഈ ചിത്രം പണ്ട് കണ്ടവര്‍ക്ക് ഒരിക്കല്‍ കൂടി അവരുടെ ഓര്‍മ്മകളെ ഉണര്‍ത്താനും... ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്ക്  ഈ ചിത്രത്തെ പറ്റി കൂടുതല്‍ അറിയാനും എന്‍റെ ഈ ലേഖനം അല്‍പമെങ്കിലും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. "അവനോട് സത്തിയം എന്നാ?"അവർ അന്യോന്യം ചോദിച്ചു."ശൈഖ് തമ്പുരാനോടെ സത്തിയം"അവർ പറഞ്ഞു."അപ്പടിയന്തൽ മൊല്ലാക്ക പൊയ്യ?"അവർ വീണ്ടും ചോദിച്ചു."മൊല്ലാക്കയും സത്തിയം താൻ"അവർ പറഞ്ഞു."അതേപ്പടി?""സത്തിയം പലത്!"-ഖസാക്കിന്റെ ഇതിഹാസം ഒ.വി വിജയൻ അകിര കുറോ

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

Image
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ.. കഴിഞ്ഞ രണ്ടര മാസങ്ങളായി ചലച്ചിത്ര വാരഫലം എന്ന ബ്ലോഗിൽ പുതിയ ലേഖനങ്ങള്‍ ഒന്നും ചേര്‍ക്കാന്‍ എനിക്ക് കഴിയാതെ വന്നതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ഓരോ തിരക്കുകള്‍ കാരണം സ്വസ്ഥമായി ഇതൊനോക്കെ സമയം കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല.. എന്തായാലും ഈ മാസം മുതല്‍ ഈ ബ്ലോഗ് വീണ്ടും സജീവം ആകുകയാണ്..അതിന്‍റെ ഭാഗമായിട്ടാണ് എന്‍റെ ഈ ലഘു ലേഖനം..  ഈ കഴിഞ്ഞ കാലങ്ങളില്‍ എനിക്ക് നല്‍കിയ സ്നേഹം തുടര്‍ന്നും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. ആരുടെ കണ്ണടയുടെ വികസമാണ് bycicle? ആരുടെ ദർശനത്തിന് മേലാണ് നമ്മുടെ സവാരി?      -കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ കെ.ജി.എസ് യുദ്ധവും യുദ്ധത്തിന് ശേഷമുള്ള സമൂഹത്തിന്റെ വിഷമ അവസ്ഥകളും എപ്പോഴും ഗ്രന്തരചന പ്രവര്ത്തിക്കും ചലച്ചിത്രത്തിനും ഇഷ്ട വിഷയങ്ങളായിരുന്നു.രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഇറ്റലിയിൽ നിന്നും ഇറങ്ങിയ പല ചലച്ചിത്രങ്ങളും ചലച്ചിത്ര സ്നേഹികളുടെ ഹൃദയം കീഴടക്കിയതായിരുന്നു.നവ യാത്തത്ഥ്യമെന്ന ഒരു പുതിയ പ്രസ്ഥാനം ലോകത്തിന് നൽകിയതും ഇറ്റാലിയൻ ചിത്രങ്ങൾ ആയിരുന്നു. സാമൂഹിക യാഥാർഥ്യങ്ങള

തോംസന്റെ അന്വേഷണം

Image
ലോക ചലച്ചിത്ര വേദിയിലെ ആദ്യ രണ്ട് സ്ഥാനത്ത് ഉള്ള, സാങ്കേതികവും രീതിപരവുമായ പുതിയ സ്വരൂപം ലോകത്തിന് നല്കിയ എക്കാലത്തെയും മികച്ച പടങ്ങളിലൊന്ന്.സങ്കീർണമായ വാർത്താ ചുരുൾ അവതരണ രീതിയും ശക്തമായ ശബ്ദപഥവും ചിത്രീകരണത്തിൽ സാങ്കേതിക മികവും ഇന്നും ഈ പടത്തിന്റെ പുതുമയാണ്.ഗഹനമായി ദൃഷ്ടികേന്ദ്രം വരുത്തലും, താഴ്ന്ന വിതനത്തിലുള്ള ഛായാഗ്രഹണ കോണും കഥഘടനയുടെ പ്രത്യേകതകളും കൊണ്ട് ഈ ചലച്ചിത്ര നിർമിതി എക്കാലത്തെയും മികച്ച ശ്രേഷ്ഠ രചന ആകുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ഗ്രെഗ് ടോളണ്ടിന്റെ ഛായാഗ്രഹണപാടവം ഇന്നും കുറവുകളില്ലാത്തതാണ്.ഓർസെൻ വെയിൽസ്‌ സഹതിരക്കഥാകൃത്തു കൂടിയായിരുന്നു. മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഒന്പത് അക്കാദമി നാമനിർദ്ദേശങ്ങൾ ലഭിച്ചുവെങ്കിലും ഇടനാഴി രാഷ്ട്രീയം കാരണം തിരക്കഥയ്ക്കുള്ള പുരസ്‌കാരം മാത്രമേ സ്വന്തമാക്കാനായുള്ളൂ. കഥയിലെ മുഖ്യ കഥാപാത്രം ആയ ചാള്സ് ഫോസ്റ്റർ കെയ്ൻ എന്ന പത്ര ഉടമയുടെ ചരമത്തോടെയാണ് ചിത്രം തുടങ്ങുന്നത്. തന്റെ പത്രമായ'ന്യൂയോർക്ക് ഇൻ ക്വിറ്റ്'ഇന്റെ വാർത്താ ചുരുൾ ഉണ്ടാക്കുന്നതിനായി കൈനിനെക്കുറിച്ചുള്ള ഒരു അന്വേഷണത്തിലൂടെയാണ് പടം മുന്നോട്ടു പോവുന്നത്. കൈനിനെ വെറുപ
Image
പൊറ്റെമ്കിൻ യുദ്ധക്കപ്പൽ...              ( written by യൂനുസ് മുഹ്‌യുദ്ദീൻ ഈ.കെ )   സുഹൃത്തുക്കളെ.. ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ ബ്ലോഗിൽ കഴിഞ്ഞ രണ്ടാഴ്ചകളായി പുതിയ ലേഖനങ്ങളൊന്നും വന്നിട്ടില്ല.. ഞാൻ എന്റെതായ കുറെയേറെ തിരക്കുകളില്‍ പെട്ട്  പോയതിന്‍റെ  കാലതാമസ്സം.. "വിപ്ലവം ഉണ്ടാവുകയെന്നത് ചെറിയ കാര്യങ്ങളെ പറ്റിയല്ല.പക്ഷേ അത് പൊട്ടിത്തെറിക്കുന്നത് ചെറിയ കാര്യങ്ങളിൽ നിന്നായിരിക്കും"                               -അരിസ്റ്റോട്ടിൽ ചലച്ചിത്രത്തിന്റെ രാഷ്ട്രീയവും കാണിയുടെ രാഷ്ട്രീയവും യോജിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവ സുഖത്തിനാൽ മാത്രമല്ല, ലോകത്തെങ്ങുമുള്ള ചിത്ര സ്നേഹികൾ battle ഷിപ്പ് പൊറ്റെമ്കിൻ എന്ന ചിത്രം ബഹുമണിക്കുന്നത്.അതല്ലെങ്കിലും രാഷ്ട്രീയത്തിന്റെ അളവ് കോലിനൽ മാത്രം അലക്കാവുന്നതല്ല ബ്ലാക്ക് ആൻഡ് വൈറ്റ് നിശബ്ദ ചിത്രം ആയ'battle ഷിപ്പ് പൊറ്റെമ്കിൻ'എന്ന ക്ലാസിക് ഇന്റെ മഹനീയത.കഴിഞ്ഞ ശതാബ്ദത്തിന്റെ കല എന്ന് പ്രസിദ്ധമായ ചലച്ചിത്രത്തിന്റെ വ്യാകരണം ഉറപ്പിക്കുന്നതിൽ ബാറ്റിൽ ഷിപ്പ് പൊറ്റെമ്കിൻ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും മഹത്തരമായ ചിത്രം എന്ന് ബാറ്
Image
മഹത്തായ തീവണ്ടിക്കൊള്ള                                        യൂനുസ് മുഹ്‌യുദ്ദീൻ ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ ബ്ലോഗ് ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പിന്നിടുകയാണ്. എനിക്ക് കിട്ടിയ ടോട്ടല്‍ ലൈക്കുകളുടെ ( TOTAL LIKES ) എണ്ണം ഇന്നേയ്ക്ക് 36 ആയി. ഇതു വളരെ നിസ്സാരമായ എണ്ണമല്ലേ എന്ന് തോന്നിയേക്കാം.. ഞാൻ ഇതിനെ കരുതുന്നത് ഈ ലോകത്ത് ഞാൻ പറയുന്നത് കേള്‍ക്കുവാനും മിനിമം മുപ്പതാറാളുകളെങ്കിലും ഉണ്ടല്ലോ എന്നാണു. എന്റെ ഈ എളിയ സംരംഭത്തിന്‍റെ ഈ ശൈശവദശയില്‍ എനിക്ക് പ്രോത്സാഹനങ്ങള്‍ നല്കിയ എല്ലാവര്‍ക്കും വ്യക്തിപരമായി എന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു.   ലോക ചലച്ചിത്ര ലോകത്തെ പ്രഥമ കഥാ പടമാണെങ്കിലും വളരെ ഹ്രസ്വമായ ഒരു കഥയാണ് എഡിസൺ ബാനറിൽ ഉണ്ടാക്കപ്പെട്ട12മിനിറ്റ്(11മിനിറ്റ്|18fps=20ഷോട്ടുകൾ)നീളമുള്ള ഈ കറുപ്പും വെളുപ്പും നിശബ്ദ പടത്തിന്റേത്. ക്യാമറയ്ക്ക് നേരെ തോക്കിനാൽ വെടി വെക്കുന്ന ഒരു കവർച്ചക്കരനിൽ നിന്നാണ് ചിത്രത്തിൻറെ ആരംഭം.റെയിൽവേ സ്റ്റേഷൻ ആക്രമിക്കുന്ന നാല് കവർച്ചക്കർ സ്റ്റേഷൻ മാസ്റ്ററെ ബന്ദിയാക്കി തീവണ്ടി കവർച്ച ചെയ്യുകയും രക്ഷപ്പെടാൻ ശ്രമിക്കുന്ന യാത്രക്കാരിലൊരാളെ നിറ ഒഴിച്ച് വീഴ്ത്ത
Image
ചന്ദ്രനിലേക്കൊരു വഴി                                                                                           യൂനുസ് മുഹ്‌യുദ്ദീൻ സുഹൃത്തുക്കളെ.. ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ ബ്ലോഗ്  ഇന്ന് ഒരു വാരം പിന്നിടുകയാണ്. ഇതിനോടകം ഈ ബ്ലോഗ് ഇഷ്ടപ്പെട്ട മുപ്പതോളം വരുന്ന എന്റെ പ്രിയപ്പെട്ടവര്ക്ക്  ഞാൻ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുതുന്നു. ഒപ്പം  ഈ ബ്ലോഗിൽ സന്ദര്ശകരായി വരുന്ന മറ്റുള്ളവര്ക്കും  എന്റെ അഭിവാദ്യങ്ങള്‍. "കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രങ്ങൾ"എന്ന് നമ്മൾ പൊതുവെ ചില ചിത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്.പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയ കുട്ടിയോട്"സാരമില്ല,അവസാനത്തെത്തിൽ നിന്ന് നോക്കുമ്പോൾ നീയാണ് ഫസ്റ്റ്"എന്ന് പറഞ്ഞശ്വസിപ്പിക്കുന്നത് പോലെയാണ് പലപ്പോഴും ഇത്തരം വിശേഷണങ്ങൾ കാണുമ്പോൾ തോന്നാര്.ഇത്തരം ചിത്രങ്ങൾ കോട്ടകകളിൽ പരാജയപ്പെട്ടതും അക്കാലത്തെ പ്രേക്ഷകർക്ക് ദുർഗ്രാഹ്യമായതോ അല്ലെങ്കിൽ ഏതെങ്കിലും വിദേശ ചിത്രത്തിന്റെ പകർപ്പൊ അതുമല്ലെങ്കിൽ അക്കാലത്തെ സാമൂഹ്യവസ്ഥയ്ക്കു ഉൾക്കൊള്ളാനാകാത്തതോ ആയിരിക്കും.എന്നാൽ ഇതൊന്നുമല്ലാതെ ഈ വിശേഷണങ്ങൾക്കു അർഹമായ ചിത്രങ്ങളുടെ തലത്തോട

ഒരു തീവണ്ടിയുടെ വരവ്

Image
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ.... ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ പുതിയ ബ്ലോഗ്  ഇന്ന് മുതല്‍  നിങ്ങള്‍ക്കായി ആരംഭിയ്ക്കുകയാണ്. ഈ പേജ് പ്രധാനമായി എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളെ സംബന്ധിച്ചുള്ള നിരവധി കാര്യങ്ങള്‍ പങ്കു വെയ്ക്കുവാനും അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും  ഒക്കെ ഉള്ള വേദിയായി ഞാൻ ഒരുക്കുകയാണ്. ഇവിടെ ക്ലാസിക് ചിത്രങ്ങളെ കുറിച്ചുള്ള എന്റെ ലഘു ലേഖനങ്ങളും സ്മരണികകളും നിരവധി ചിത്രങ്ങളെക്കുറിച്ചുള്ള  ആസ്വാദനക്കുറിപ്പുകളും അപൂര്‍വമായ VIDEO CLIPPINGS , POSTERS, RARE PHOTOGRAPHS എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സജീവമായി കൊണ്ടുപോകാന്‍ ആഗ്രയ്ഹിക്കുന്നു. അതിനു നിങ്ങളുടെ പൂര്‍ണമായ പിന്തുണയും തേടുന്നു. ഒപ്പം ഈ മുഖ പുസ്തക  ഏടിലെ ആദ്യത്തെ ലേഖനം  ലോക ചലച്ചിത്ര വേദിയിലെ ആദ്യ ചിത്രം ആയ arrival ഓഫ് എ ട്രെയിനിനെ അനുസ്മരിച്ചു കൊണ്ടാവണം എന്നുള്ള ആഗ്രഹത്തോടെ എന്റെ ആദ്യ ലേഖനം നിങ്ങള്‍ക്ക്  സമ്മാനിച ആരംഭിയ്ക്കട്ടെ.. ചെറുപ്പത്തിൽ ചലച്ചിത്രമെന്ന മധ്യമത്തെക്കുറിച്ചു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.കോട്ടകകളിൽ പോവുക എന്നുള്ളത് കണ്ണൂർ ജില്ലയിലെ കടവത്തൂർ എന്ന കുഗ്രാമത്തിൽ ജനിച്ച ഒരു ബാലനെ സംബന്ധിച്ചിടത്ത