വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)



ചലച്ചിത്ര ചരിത്രത്തിൽ ഇദം പ്രതമമായി'രേഖ ചിത്രം'എന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് ഒന്നേ കാൽ മണിക്കൂർ നാല് മിനുട്ട് നീളമുള്ള ഈ കറുപ്പും വെളുപ്പും മിണ്ടാ പടം.
കാനഡയിലെ ആർട്ടിക് ദേശത്തു ഇൻക്വജാക്കിൽ ജീവിക്കുന്ന നാനൂക്ക് എന്ന എസ്കിമോയുടെയും കുടുംബത്തിന്റെയും(അല്ലാകരിയാളക്ക് എന്ന നാനൂക്ക്, അദ്ദേഹത്തിന്റെ പത്നി നയ, മക്കളായ അലീഗ്,കുനയോൻ, നനോക്കിന്റെ മൂന്ന് അനുജന്മാരും അവരുടെ പത്നിമാരും,പിന്നെ പട്ടിക്കുട്ടികളും)ഒരു ആണ്ടിലെ ജീവിതം കാണിക്കുന്ന യഥാ തഥ ചിത്രം ആണിത്. നനോക്കിന്റെ ജീവിതത്തിന്റെ ഓരോ കൊച്ചു സാഹചര്യങ്ങളും അവരുടെ വേട്ടയാടലും അതിജീവന പോരാട്ടങ്ങളും,'ഇഗ്‌ളൂ'എന്ന ഗൃഹ നിർമ്മാണവും ഒളിച്ചോട്ടവും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും വൻ സമരങ്ങളും ആത്മ വീര്യവും എല്ലാം രേഖപ്പെടുത്തുന്ന ഈ പടം,1910-1916വർഷങ്ങളിൽ കാനഡയിലെ വടക്കൻ തീവണ്ടിപ്പാതയുടെ വിവര ശേഖരണത്തിനായി അവിടെയെത്തി എസ്കിമോകളുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും കൊല്ലങ്ങളോളം അവരുടെ കൂടെ താമസിക്കുകയും ചെയ്തു കൊണ്ട് ചിത്രീകരിക്കുകയായിരുന്നു.സഞ്ചാര ആവശ്യങ്ങൾക്കായി സ്വന്തമായി ഒരു ക്യാമറ ഉണ്ടായിരുന്നത് റോബർട്ട് ജെ.ഫ്ലാഹെർട്ടി സഹചര്യത്തിനനുസരിച്ചു ഉപയോഗപ്പെടുത്തുകയായിരുന്നു.ആറു കൊല്ലം കൊണ്ട്75,000അടി ഫിലിം ചിത്രീകരിച്ചത് ചിത്ര സംയോജന സമയത്ത് സിഗരറ്റിൽ നിന്നും അഗ്നിബാധ ഉണ്ടായി നശിച്ചു പോയി. എസ്കിമോ അതിജീവനത്തിന്റെ തളർച്ചയറിയാത്ത ജീവിതം പഠിപ്പിച്ച പാഠങ്ങൾ മനസ്സിൽ ആവാഹിച്ച റോബർട്ട് ഫ്ലാഹെർട്ടി1920ഇൽ ഒരിക്കൽ കൂടി ധ്രുവ പ്രദേശത്ത് പോയി മുൻപ് ചിത്രീകരിച്ച അത്രയും ഭാഗങ്ങൾ പുനരവിഷ്കരിക്കുകയായിരുന്നു.
ഒരു രേഖാ ചിത്രം യഥാർത്ഥ ദേശ-സമയ സങ്കല്പങ്ങളിൽ എത്ര മാത്രം ഹൃദയ സ്പർശിയും സഹസികവുമായി ചിത്രീകരിക്കാമെന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ്'നാനൂക്ക് ഓഫ് ദി നോർത്ത്'.ക്യാമറ ചലനങ്ങളും സംഗീതവും ദൃശ്യ ഭംഗിയുമൊക്കെ ഈ കറുപ്പും വെളുപ്പും ചിത്രത്തിൽ സംവിധായകൻ റോബർട്ട്. ജെ.ഫ്ലാഹെർട്ടി ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്.കൊല്ലങ്ങളോളമുള്ള തമസത്തിലൂടെ ഫ്ലാഹെർട്ടി എസ്കിമോകളിൽ ഒരുവനായി തന്നെ മാറിയിരുന്നു. തന്റെ ചലച്ചിത്രം ചിത്രീകരിക്കുന്നതിനും ഫിലിം വികസിപ്പിക്കുന്നതിനുമൊക്കെ അദ്ദേഹത്തിന് സഹായികളായിരുന്നത് നാനൂക്കും കുടുംബവും തന്നെയായിരുന്നു.ചലച്ചിത്ര ചരിത്രത്തിലെ നരവംശ ശാസ്ത്രശാഖയെ നിര്വചിക്കുന്ന ആദ്യ ചിത്രമാണിത്; പ്രകൃതിയുടെ കടിനതകളോട് മല്ലിട്ട് ജീവിക്കുന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ മഹത്തായ ചിത്രീകരണവും.
ജയ് സിനിമ

Comments

Popular posts from this blog

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...