മഹത്തായ തീവണ്ടിക്കൊള്ള
യൂനുസ് മുഹ്‌യുദ്ദീൻ
ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ ബ്ലോഗ്
ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പിന്നിടുകയാണ്. എനിക്ക് കിട്ടിയ ടോട്ടല്‍ ലൈക്കുകളുടെ ( TOTAL LIKES ) എണ്ണം ഇന്നേയ്ക്ക് 36 ആയി. ഇതു വളരെ നിസ്സാരമായ എണ്ണമല്ലേ എന്ന് തോന്നിയേക്കാം.. ഞാൻ ഇതിനെ കരുതുന്നത് ഈ ലോകത്ത് ഞാൻ പറയുന്നത് കേള്‍ക്കുവാനും മിനിമം മുപ്പതാറാളുകളെങ്കിലും ഉണ്ടല്ലോ എന്നാണു. എന്റെ ഈ എളിയ സംരംഭത്തിന്‍റെ ഈ ശൈശവദശയില്‍ എനിക്ക് പ്രോത്സാഹനങ്ങള്‍ നല്കിയ എല്ലാവര്‍ക്കും വ്യക്തിപരമായി എന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു.
ലോക ചലച്ചിത്ര ലോകത്തെ പ്രഥമ കഥാ പടമാണെങ്കിലും വളരെ ഹ്രസ്വമായ ഒരു കഥയാണ് എഡിസൺ ബാനറിൽ ഉണ്ടാക്കപ്പെട്ട12മിനിറ്റ്(11മിനിറ്റ്|18fps=20ഷോട്ടുകൾ)നീളമുള്ള ഈ കറുപ്പും വെളുപ്പും നിശബ്ദ പടത്തിന്റേത്.
ക്യാമറയ്ക്ക് നേരെ തോക്കിനാൽ വെടി വെക്കുന്ന ഒരു കവർച്ചക്കരനിൽ നിന്നാണ് ചിത്രത്തിൻറെ ആരംഭം.റെയിൽവേ സ്റ്റേഷൻ ആക്രമിക്കുന്ന നാല് കവർച്ചക്കർ സ്റ്റേഷൻ മാസ്റ്ററെ ബന്ദിയാക്കി തീവണ്ടി കവർച്ച ചെയ്യുകയും രക്ഷപ്പെടാൻ ശ്രമിക്കുന്ന യാത്രക്കാരിലൊരാളെ നിറ ഒഴിച്ച് വീഴ്ത്തുകയും ചെയ്യുന്നു.കെട്ടിയിടപ്പെട്ട സ്റ്റേഷൻ മാസ്റ്ററെ കാണാനിടയാകുന്ന അദ്ദേഹത്തിന്റെ പുത്രി നിയമപലകന്റെ വിവരമറിയിക്കുകയും അയാളെ രക്ഷിക്കുകയും ചെയ്യുന്നു.തീവണ്ടിയിലെ വയര്ലെസ്സ് ഓപ്പറേറ്റർ അയക്കുന്ന സന്ദേശം ഒരു ബാർ ക്ലബ്ബിൽ കിട്ടുകയും,അതനുസരിച്ച് നിയമപലകരെത്തി കുതിരപ്പുറത്ത് പ്രവേശിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്ന കൊള്ളക്കാരി പിന്തുടർന്ന് കാട്ടിൽ വെച്ച് കീഴടക്കുന്നതുമാണ് ഇതിവൃത്തം.
നിശ്ചിതമായ ഒരു കഥയെ അടിസ്ഥാനമാക്കിയല്ലാതെ ചില തട്ടിപ്പ് രംഗങ്ങൾ പരക്കെ ചിത്രീകരിച്ചു പ്രദർശിപ്പിക്കുന്ന അന്ന് വരെയുള്ള ചലച്ചിത്ര ചിത്രീകരണ രീതിയെ മാറ്റി മറിച്ചു, വ്യക്തമായ ഒരു കഥയും അതിന്റെ ആദിമന്ത്യന്ത പൊരുതങ്ങളുള്ള പരിണാമവും പ്രമേയമാക്കി, തുടർച്ചയുള്ള രംഗങ്ങളിലൂടെ ചിത്രീകരിച്ചു പ്രദർശിപ്പിക്കുന്ന രീതി ഈ പടമാണ് ചലച്ചിത്ര ലോകത്തിന് ഇദം പ്രതമമായി നൽകിയത്.1979ഇൽ മൈക്കൾ ക്രിക്കറ്റൻ,സീൻ കനേരിയെ നായകനാക്കി ഇതേ പേരിൽ ഒരു ചിത്രം എടുക്കുകയുണ്ടായി.
1863ഓഗസ്റ്റ്8ഇന് ഇംഗ്ലണ്ടിലെ ബക്കിങ്ഹാം ഷെയറിൽ ബ്രൈഡഗോ റയിൽവേ പാലത്തിൽ വെച്ച് നടന്ന അതി തീവ്രമായ ഒരു യഥാർത്ഥ തീവണ്ടി കവർച്ച ആണീ ചിത്രത്തിനാധാരം.ലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള തപാൽ വസ്തുക്കളടങ്ങിയ ഒരു കോച്ച് കൂടി ഈ തീവണ്ടിയിൽ ഉണ്ടായിരുന്നു. അതായിരുന്നു കവർച്ചക്കരുടെ ലക്ഷ്യം. ചലച്ചിത്രമെന്ന മാധ്യമത്തിന്റെ പ്രഥമ നാളുകളിൽ കൊല്ലങ്ങളോളം നിക്കിലോയ്‌ഡൻ കൊട്ടകകളുടെ ഐറ്റം നമ്പരയിരുന്നു ഈ കൊച്ചു ചിത്രം.
സംവിധാനം:എഡ്വിൻ. എസ്.പോർട്ടർ
വീണ്ടും അടുത്ത് തന്നെ ചലച്ചിത്ര വാരഫലത്തിന്റെ ആത്യന്തിക കര്മ്മങ്ങളിലേക്ക് തിരിച്ചു വരുമെന്ന വാഗ്ദാനത്തോടെ... ജയ് സിനിമ...

Comments
Post a Comment