A MAN WITH A MOVIE CAMERA....

written by Yoonus mohyudheen...

   ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് നമസ്കാരം. ആദ്യമായിട്ടാണ് ചലച്ചിത്ര വാരഫലത്തിൽ ലേഖനത്തിന് ഒരു ആംഗലേയ ശീര്‍ഷകം. ഈ ശീര്‍ഷകം എത്രമാത്രം അനുയോജ്യമാണെന്ന് ഒരുപക്ഷെ ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം..
                           ചലച്ചിത്രത്തെപ്പറ്റിയുള്ള ചിത്രമാണ്'മാൻ വിത് എ മൂവി ക്യാമറ'(ചെലവക്‌സ് കിനോ-അപ്പറടോം).പടം പിടുത്തത്തിന്റെ വ്യാകരണവും രീതി ശാസ്ത്രവും തുറന്നു കാണിക്കുന്ന ഈ കറുപ്പും വെളുപ്പും മിണ്ടാപടം ചലച്ചിത്ര ചരിത്രത്തിൽ പോലും ഒരു വഴിത്തിരിവ് ആണ്.
             ഇരുപതുകളുടെ അവസാനം പൂർവ്വ റഷ്യയിൽ ഉണ്ടായ'കിനോക്‌സ്'എന്ന യാത്തത്ഥ്യ പടം പിടുത്ത സംഘടനയുടെ തലവന്മാരിലൊരാളായ സിഗോ വേർതോവിന്റെ'അവങ് ഗാർഡ്'രീതിയിലുള്ള രേഖാ-കഥാ പടമണിത്.അദ്ദേഹത്തിന്റെ മുൻപത്തെ പടമായ'1/6part ഓഫ് ദി വേൾഡ്'നെ നിരാകരിച്ച വിമര്ശകർക്കുള്ള ഉത്തരമായിരുന്നു ഈ ചിത്രം. ഒഡേസയിലെയും മറ്റ് റഷ്യൻ പട്ടണങ്ങളിലെയും ആൾക്കാരുടെ നിമിഷങ്ങളും എല്ലാ പ്രവർത്തനങ്ങളും നായകൻ ക്യാമറയിൽ പിടിക്കുകയാണ്.ക്യാമറ എല്ലായിടത്തും ഒപ്പിയെടുക്കുന്നു.പുരയിടങ്ങളിലും തൊഴിൽ ശാലകളിലും കടൽ തീരത്തുമൊക്കെ പടം പിടുത്തിനിടയിൽ ക്യാമറ സ്വയം രക്ഷപ്പെട്ടു മുൻ തീരുമാന പ്രകാരം അല്ലാത്ത രീതിയിൽ സ്വയം ദൃശ്യങ്ങൾ പകർത്തുന്നു.ക്യാമറയ്ക്ക് മുൻപിലും പിന്നിലും ഉള്ള ആൾക്കാർ ഒന്നായി മാറുന്ന കാഴ്ചയാണിവിടെ കാണുന്നത്. വ്യക്തമായൊരു തിരക്കഥയോ കഥാബീജമോ ഇല്ലാതെ എടുത്ത രംഗങ്ങളുൾപ്പെടെ ചിത്രസംയോജന മേശയിൽ വീണ്ടും അടയാളപ്പെടുത്തപ്പെടുകയായിരുന്നു.കൊട്ടകയിൽ നിന്നും സ്ഥിരം ചിത്ര വ്യകരണത്തിൽ നിന്നും വിടുതൽ കിട്ടിയ ചിത്രം ആണിത്. സത്യത്തെ പറ്റിയുള്ള ശരിയായ ബോധരൂപീകരണം ഉണ്ടാക്കുന്നതിനുള്ള ഒരു മാധ്യമമായി ക്യാമറയെ സംവിധായകൻ മറ്റുന്നു(ഇരട്ട വെളിപ്പെടുത്തൽ,ധൃത ചലനം, മന്ദ ചലനം, മരവിച്ച ചട്ടക്കൂട്, ചാട്ട മുറി,വെള്ളിത്തിര വിഭജനങ്ങൾ,ഡച് കോണുകൾ, തീവ്ര സമീപ ദൃശ്യം, അനുധാവന വെടിവെപ്പ്, വിപരീത ചിത്രീകരണം, വിരാമം ചലന ജീവസഞ്ചാരണം,വെള്ളിത്തിര വിഭജനം എന്നിങ്ങനെ അനേകം സാങ്കേതിക രീതികൾ വേർസോഗ് ഈ ചിത്രത്തിൽ പ്രയോഗിച്ചു. ക്യാമറയ്ക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ വീതിയും ഒച്ചയും ഉണ്ടായിരുന്ന ആ സമയത്ത് രംഗങ്ങൾ സ്വകാര്യമായി ചിത്രീകരിക്കാനായി സംവിധായകൻ ചിത്രം നിർമ്മിക്കാൻ കൂടെയുണ്ടായിരുന്ന അനിയൻ മിഖായേൽ കൗഫ്മാനും ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു.)'പൂർവ്വ റഷ്യ മോൻഡാഷ് സിദ്ധാന്ത'ത്തിന്റെ ഏറ്റവും കുറ്റമറ്റ രീതിയിലാണ് ഈ ചിത്രം. ഉക്രൈനിലെ'vefku' ചലച്ചിത്ര ചിത്ര ശാലയാണ് ഈ പടം ഉണ്ടാക്കിയത്. സംവിധായകന്റെ പത്നി എലിസവത്തെ സിലോവ ചിത്രസംയോജകയും... ജയ്സിനിമ..

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...