അലക്സാണ്ടറിന്റെ സമയം...."""

written by യൂനുസ് മുഹ്‌യുദ്ദീൻ

    ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് ഒരിക്കല്‍ കൂടി സ്വാഗതം.. എല്ലാംക്കൊണ്ടും ചൂടേറിയ ഒരു മെയ് മാസത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. അതുപോലെ ലോക സിനിമയിലെ കുറെ പ്രഗല്‍ഭര്‍ നമ്മെ വിട്ടു പിരിഞ്ഞ മാസമാണ് മേയ്.. വില്യം ഫോക്സ്, ടോം ടെയ്‌ലർ, ഗ്രാന്റ് മിച്ചൽ, എല്ലാ ലോഗൻ, എഡിൽ ഡേ, ഗ്ലെണ്ട ഫാറൽ.. ഇങ്ങനെ പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേര്‍...ഇതോടൊപ്പം അധികമാരും ഓര്‍ക്കാത്ത ഒരു കാര്യം ആണ് ആന്ദ്രേ തർകോവിസ്കിയുടെ ദി സക്രിഫിസ് എന്ന ക്ലാസിക് ചിത്രം ഇറങ്ങിയതും ഈ മാസം തന്നെ എന്നത്. ആ ചിത്രത്തിന്റെ മുപ്പത്തി മൂന്നാം വാഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ,മെയ്9.. ((ചില സൈറ്റുകളില്‍ മേയ്12 എന്ന് കൊടുത്തു കാണുന്നുണ്ട്.. എങ്കിലും വിശ്വസനീയമായ source ല്‍ നിന്നും ലഭിച്ച വിവരം മേയ്9 എന്ന് തന്നെയാണ്..))  ദി സക്രിഫിസ് ഇന്റെ നാമം ലോക സിനിമാചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശ്രീ തർകോവിസ്കിയുടെ മാസ്റ്റർ പീസ് ചിത്രം, മറ്റൊന്ന്.. അദ്ദേഹത്തിന്റെ അവസാന ചിത്രം.. (( ഈ ചിത്രത്തിന് അദ്ദേഹത്തിന് രണ്ടാമതും ഗ്രാൻഡ് pix പുരസ്‌കാരം കിട്ടി..)) പതിവിനു വിപരീതമായി നീളം കുറഞ്ഞ ഇന്നത്തെ ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിക്കുന്നത് സക്രിഫിസ് ഇനെ കുറിച്ചാണ്..
                    പൂർവ്വ റഷ്യയിൽ നിന്നും ഒളിച്ചോടേണ്ടി വന്ന ആന്ദ്രേ തർകോവിസ്കിയുടെ അന്ത്യ രചനയാണിത്.ബൈബിൾ ആശയങ്ങളെ ക്രിയാത്മകമായി പറഞ്ഞിട്ടുണ്ട് ഈ പടത്തിൽ. ഇന്നത്തെ നാടിന്റെ പരിഭ്രമങ്ങളിൽ വിധിയെയും മനുഷ്യന്റെ സ്വത്വത്തെയും പറ്റിയുള്ള ഒരു തിരച്ചിൽ കൂടിയാണ് ഈ ചിത്രം. മനുഷ്യന്റെ നല്ലതിനായി ഉള്ള ഒരു ജീവ ത്യാഗത്തിന്റെ ഗുണപാഠ കഥ കൂടിയാണിത്.
                  സ്വീഡനിലെ ജനവസമില്ലാത്ത ഒരു സ്ഥലത്ത് അഭിനേത്രിയായ തന്റെ പത്നി അഡ്‌ലയ്‌ഡും പൊട്ടനായ പുത്രൻ ഗോബനും പുത്രി മാർട്സിനും കൂടെ സമാധാന ജീവിതത്തിനായി എത്തുകയാണ് പത്ര പ്രവർത്തകനും നാടക അഭിനേതാവും കൂടിയായിരുന്ന അലക്സാണ്ടർ എന്ന മുഖ്യ കഥാപാത്രം. വേലക്കാരി ജൂലിയ,അയൽക്കാരനയ വൈദ്യൻ വിക്ടർ,ഉറ്റതൊഴി മറിയ എന്നിവരും ഒപ്പമുണ്ട്.അഡ്‌ലയ്‌ഡും വിക്ടറും പരസ്പരമുള്ള ബന്ധം അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി നിൽക്കുകയാണ്.യുദ്ധഭയം തങ്ങി നിൽക്കുന്ന തന്റെ ജനന ദിവസ രാവിൽ ടി.വി വാർത്തയിലൂടെ ആറ്റം ബോംബ് കാരണം ലോകവസനമടുത്തെന്നു അലക്സാണ്ടർ ഗ്രഹിക്കുന്നു.ഓട്ടോ എന്ന തപാൽ ജീവനക്കാരന്റെ വിചിത്രമായ സ്വപ്ന വ്യാഖ്യാനം അതേ പോലെ വിശ്വസിക്കുകയാണ് മുഖ്യ കഥാപാത്രം. ഇഷ്ടത്തിന്റെ ആണിക്കല്ല് ബലിയാണെന്ന നസ്രാണി വിശ്വാസം അദ്ദേഹത്തെ ആവേശിക്കുന്നു.പേടി നിറഞ്ഞ മനത്തോടെ അദ്ദേഹം ഈശ്വരനോട് തീവ്രമായി പ്രാര്ഥിക്കുകയാണ്,ലോകത്തെ മുഴുവൻ ഈ വൻ അപകടത്തിൽ നിന്നും സംരക്ഷിക്കാമെങ്കിൽ തനിക്കു അമൂല്യങ്ങളായതെല്ലാം കുടുംബത്തെ ഒക്കെ താൻ ഈശ്വരന് പകരം നൽകാമെന്ന്. ഭാഗ്യത്തിന് ആ രാവ് ശാന്തിയിലാകുന്നു.പ്രഭാതത്തിൽ ഈശ്വരനോടുള്ള തന്റെ വാക്ക് പാലിക്കാൻ തയ്യാറാവുകയാണ് അലക്സാണ്ടർ. കുടുംബാംഗങ്ങളെ എല്ലാവരും കടൽത്തീരം ഉല്ലാസത്തിന് വിട്ടിട്ട് അദ്ദേഹം തന്റെ വിലപ്പെട്ട സ്വതടക്കം പുരയ്ക്കു തീ കൊളുത്തി മുഴു ഭ്രാന്തിലേക്ക് ഒടുങ്ങുന്നു. ഇതേ നേരം,അദ്ദേഹത്തിന്റെ പൗത്രൻ,പിതാവും പുത്രനും കൂടി കടൽ തീരത്ത് നട്ടു വളർത്തിയ ഒരു പരിശുദ്ധ ജാപ്പനീസ് മരതൈയുടെ വേരിൽ വെള്ളമൊഴിക്കുകയാണ്.വിവരാമറിഞ്ഞെത്തുന്ന വീട്ടുകാർ അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.
                              ഒരു വ്യക്തിക്ക് തന്റെ കുടുംബത്തോടും രാഷ്ട്രത്തോടും,വിജ്ഞാനത്തിന്റെയും കലകളുടെയും ആത്മാവിനോടും,സ്വന്തം ചരിത്രത്തോടും വരാൻ പോകുന്ന കാലത്തോടും തന്റെ തന്നെ ആത്മ സ്വത്തൊത്തോടൊക്കെയുമുള്ള ബന്ധത്തെ പുനർ നിർമ്മാണം നടത്തുകയാണ് ഈ ചിത്രം. ജീവിതത്തിന്റെ അനിത്യതയിലേക്കുള്ള ആത്മീയന്വേഷണവും.അതിജീവനത്തിന്റെ സാരമെന്നത് സ്വന്തം ഉള്ളിലെ തെറ്റുകളോടുള്ള ധർമ്മ സമരമാണെന്നു മനസ്സിലാക്കുന്ന മുഖ്യ കഥാപാത്രത്തിലൂടെ കലയിലും ജീവിതത്തിലുമുള്ള തന്റെ തന്നെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയാണ് ആന്ദ്രേ തർക്കോവിസ്കി.ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക് ഇനെ കുറിച്ചൊരു ലേഖനവുമായി വീണ്ടും ഈ ആഴ്ച തന്നെ വരാമെന്ന വാഗ്ദാനത്തോടെ.. ജയ്സിനിമ!!

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...