മരണത്തിന്റെ ത്രാസം
written by യൂനുസ് മുഹ്‌യുദ്ദീൻ..
യാസ്മിൻനിദം വിച്ചിക്തസന്ധി മൃത്യോ
യത്‌സമ്പരയെ മഹതി ഭ്രൂഹിനസ്ഥത
യോfയം വരോ ഗൂഢ മനു പ്രവിഷ്‌ടോ
നന്യ തസ്മാന്ന ചികേത:വൃണിതെ
-കടോപനിശത്
(അല്ലയോ മൃത്യോ,യതോന്നിനെക്കുറിച്ചാണോ ആളുകൾ സംശയിക്കുന്നത് യതോന്നാണോ പരലോകത്തിൽ വലിയ പ്രയോജനം ചെയ്യുന്നത് യാതൊരു വരമാണോ ഗൂഡ ഭാവത്തെ അനുപ്രവേശിച്ചിരിക്കുന്നത് അതിനെ എനിക്ക് പറഞ്ഞു തന്നാലും. അതിൽ നിന്ന് അന്യമായി ഒരു വരത്തെ നചികേതസ് വരിക്കുന്നില്ല.)
സങ്കല്പവും നേരും ഭൂമിയും വ്യക്തിയും നിരീശ്വരതയും ആത്മീയതയും അനുഭവവും യുക്തിയും ധീരതയും പേടിയും ദുരയും സഹജീവി കൃപയും അഹങ്കാരവും കരുണയുമെല്ലാം പരസ്പരമുള്ള വൈപരീത്യങ്ങളുടെ മിശ്രിതം ആണ് ഇങ്മെർ ബെർഗമന്റെ സെവൻത് സീൽ,ആത്മീയതയെന്നതിനെക്കളുപരി സ്വത്വ ബോധ പരവും മതാത്മകമെന്നതിനെക്കാൾ സന്ദേഹങ്ങളെ തിരയുന്നതുമാണ്.
ഇങ്മെർ ബെർഗമാനേയും സ്വീഡൻ ചലച്ചിത്ര വേദിയെയും ലോക തിര ഭൂമികയിൽ ഉയർത്തി കാണിച്ച ചലച്ചിത്രമാണിത്.ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴാം മുദ്രയെ അടിസ്ഥാനമാക്കിയാണ് കഥാ പരിസരം.സംവിധായകന്റെ തന്നെ വുഡ് പെയിന്റിങ്ങ് നാടകത്തിന്റെ ചലച്ചിത്ര അനുവർത്ഥനമാണിത്.ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും ബലവതായ തത്വജ്ഞാന ഘടകങ്ങൾ ഉള്ള കൃതി."തന്റെ ഉള്ളിലെ മൃത്യു ഭീതിയിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ ചലച്ചിത്ര"മെന്നണിതിനെ ഇങ്മെർ ബെർഗ്മാൻ വിശേഷിപ്പിച്ചത്.
വിഷപ്പനി മൃത്യു പടരുന്ന മധ്യകാല സ്വീഡനിലൂടെ ക്ഷീണിതനായ പോവുകയാണ് കുരിശ് യുദ്ധത്തിൽ ഏർപ്പെട്ടു വിശ്വാസി അല്ലാതായി മാറിക്കഴിഞ്ഞ അന്റോണിയോസ് ബ്ലോക്ക് എന്ന പട്ടാളക്കാരൻ.കൂടെ ജോൻസ് എന്ന തമാശക്കാരൻ ആയ സഹപ്രവർത്തകനും.കടപ്പുറത്ത് വെച്ച് അദ്ദേഹം മരണവുമായി നേർക്കുനേർ കാണുന്നു.ആയുസ്സ് നീട്ടിപ്പിക്കാമെന്ന വിചാരത്തിലും ഈശ്വരനെ കണ്ടെത്താനുള്ള ഒരു ശ്രമം എന്ന രീതിയിലും,വിജയത്തിൽ ആത്മവിശ്വാസം ഉള്ള മൃത്യുവുമായി ഒരു ചെസ്സിന് ഒരുങ്ങുകയാണ് അന്റോണിയോ ബ്ലോക്ക്. അത് ഒരു സവാരി കൂടിയാണ്. പേടിയുടെയും ദുഷ്ടതയുടെയും അനാചാരങ്ങളുടെയും ക്ഷമയുടെയും ദൃശ്യങ്ങളിലൂടെയുള്ള ആ സവരിയിൽ പല ആളുകളെയും അവർ രണ്ടു പേരും കാണുന്നു.ചേരിയിലെ കായിക അഭ്യസികളും മോഷ്‌ടാവ്‌ആയി തീരുന്ന പുരോഹിത വിദ്യാർത്ഥിയും പ്രേത ബാധ ആരോപിച്ചു തീയിൽ എറിയപ്പെടാൻ പോകുന്ന പെണ്ണും ചേരിയിലെ സർക്കസ് കുടുംബവും എല്ലാം.മൃത്യു ഇടയ്ക്ക് വിഷ പനി പടർത്താനായി പോകുമ്പോൾ ചതുരംഗം നിർത്തി വെക്കും.വീണ്ടും തുടരും. ആദ്യമൊക്കെ പട്ടാളക്കാരൻ ചതുരംഗത്തിൽ മേൽക്കൈ നേടുന്നുവെങ്കിലും പിന്നീട് മൃത്യു ജയിക്കാൻ തുടങ്ങുകയാണ്.അവസാനം ചെസിലെ കരുക്കൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു പോകാൻ ശ്രമിച്ചുവെങ്കിലും മൃത്യു നിർദയം പിടികൂടുകയാണ്.തന്റെ സവരിക്കിടയിൽ ആപത്തിലേക്ക് പോകുന്ന ജോഫ് എന്ന സർക്കസ് കലാകാരന്റെ ഭാര്യ മിയയെയും മകൻ മൈക്കൽ ഇനെയും മാനേജർ സ്കറ്റിനെയും മൃത്യുവിന്റെ പിടിയിൽ നിന്നും അന്റോണിയോസ് ബ്ലോക്ക് രക്ഷിക്കുകയും ചെയ്യുന്നുണ്ട്.യാത്രയുടെ അന്ത്യം പട്ടാളക്കാരൻ തന്റെ വീട്ടിൽ എത്തിച്ചേരുന്നു.മൃത്യു വരിക്കാൻ പോകുന്ന പ്ലേഗും ജോൻസും ബലാത്സങ്ങി രാവലും സർക്കസ് മാനേജർ സ്‌കാറ്റും അദ്ദേഹത്തോടൊപ്പം ഒളിച്ചോടിയ കൊല്ലപ്പണിക്കാരന്റെ ഭാര്യ ലൈസയുമെല്ലാം കൂടെയുണ്ട്. പട്ടാളക്കാരൻ കാതിരിക്കുകയായിരുന്ന പത്നി കരീന ആഹാരവും പാകം ചെയ്ത് വെളിപാടിന്റെ പുസ്തകം വായിക്കുകയായിരുന്നു.എങ്കിലും അപ്പോഴേക്കും മൃത്യു ചതുരംഗത്തിൽ വിജയിയായിരുന്നു.അന്റോണിയോസ് ബ്ലോക്ക് ഉം കൂട്ടരും കൈകൾ ചേർത്ത് പിടിച്ചു മൃത്യുവിന്റെ താഴ്‌വരയിൽ പോകുന്നത്, കന്യാ മറിയത്തെ പറ്റിയുള്ള വിശുദ്ധ സ്വപ്നങ്ങളുമായി ജീവിതത്തിൽ തിരികെ എത്തുന്ന ജോഫും സംഘവും ധർശിക്കുകയാണ്.
എന്റെ സെവൻത് സീൽ വിശേഷം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നു കരുതുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് തല്‍കാലം നിര്‍ത്തുന്നു..ഉടനെ വീണ്ടും കാണാം .. JAI CINEMA...

Comments
Post a Comment