ഭൂമി

ഭൂമി:-
ഐക്യ സോവിയറ്റ് ഇന്റെ കാർഷിക പരിഷ്‌കരണങ്ങൾ പറ്റി പറയുന്ന ഒരു ഉക്രൈൻ ചിത്രം ആണ് സിമല്യ/സോയിൽ.പുതിയ കൂട്ടുകൃഷി രീതിയെ ആശങ്കയോടെ നോക്കിക്കാണുന്ന പഴയ തലമുറയും പ്രതീക്ഷയോടെ സ്വീകരിക്കുന്ന നവതലമുറയുമാണ് ചലച്ചിത്രത്തിൽ.അവർ പരസ്പരമുള്ള വൈകാരിക ശണ്ഠകളും.പണക്കാരനായ ഒരു കൊലക് തന്റെ മണ്ണ് ഗവണ്മെന്റിലേക്ക് കൊടുക്കുന്നതിന് തയ്യാറാകുന്നില്ല.നായകൻ ആയ വാസിൽ എന്ന യുവാവ് വിപ്ലവ പ്രചോദിത്തനയി കൊലകുകളിൽ നിന്ന് മണ്ണ് പിടിച്ചു വാങ്ങി കൃഷിയിറക്കുന്നു.ട്രാക്ടറുകൾ പാടങ്ങൾ ഉഴുത്തുമ്പോൾ തകർന്നടിയുന്നത് പഴയ വിശ്വാസങ്ങൾ തന്നെയാണ്. ആവേശത്തോടെ തന്റെ കാമുകിയെ കണ്ടു മടങ്ങിയെത്തുന്ന വാസിൽ പ്രതി വിപ്ലവകാരികളുടെ വെടിയേറ്റു കൊല്ലപ്പെടുന്നു.(ചിത്രം തുടങ്ങുന്നതും ഒരു മരണ രംഗത്തിലാണ്;നവീന കാർഷിക രീതിയെ പേടിയോടെ നോക്കിക്കാണുന്ന, വാസിലിന്റെ മുത്തശ്ശന്റെ.)അത് വരെ കൂട്ടു കൃഷിക്ക് എതിരായിരുന്ന,വാസിലിന്റെ അച്ഛൻ പുത്രന്റെ കൊലയിൽ ഹൃദയ വേദന അനുഭവിച്ചു മരണാനന്തര ചടങ്ങുകൾക്ക് പതിരിമാരെ ഒഴിവാക്കി പൗരന്മാരുടെ കൂട്ടായ്മയിൽ നവീന സമ്പ്രദായം ഉണ്ടാക്കുന്നു.വിപ്ലവ പാട്ടുകൾ ആണ് ചരമ ശുശ്രൂഷയ്ക്ക് അവർ പാടുന്നത്. ചിത്രവസനം കൊലക് പണക്കാരന്റെ കൊലപാതകിയായ പുത്രൻ താൻ ചെയ്ത അപരാധം ഏറ്റു പറഞ്ഞു കീഴടങ്ങുന്നു.ഉക്രൈനിലെ വിളഞ്ഞ ഭൂമിയിൽ നനുത്ത മഴ പെയ്തിറങ്ങുന്ന.
                   യു. എസ്.എസ്.ആറിന്റെ മാറിയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും ഉദ്യോഗസ്ത ദുഷ് പ്രവണതകളും മാറ്റത്തെ ഉൾക്കൊള്ളുന്നതിലുള്ള ആൾക്കാരുടെ വൈമനസ്യവും പ്രചോദനവുമൊക്കെയാണ് ഈ ചലച്ചിത്രത്തിന്റെ ആശയ സങ്കേതം. ഒരുമയുള്ള ഒരു രാഷ്ട്രത്തിനും ലോകത്തിനും വേണ്ടി ആഗ്രഹിക്കുന്ന ദേവസങ്കോയുടെ തലമുറയുടെ ചലച്ചിത്രമാണിത്.സംവിധായകന്റെ തേജോമയമായ സൃഷ്ടിയായി ഗണിക്കപ്പെടുന്ന'ദി ഏർത്','ബാറ്റിൽ ഷിപ് പൊറ്റെമ്കിനോ'ടൊപ്പം ചേർത്ത് പറയാറുള്ള ഐക്യ അവിഭക്ത റഷ്യൻ ചലച്ചിത്രമാണ്.
#the earth, #alexander dovzhenko , #Stepan shkurat, #semyon shvashanko, # #yulia solntseva, #yelena maksimova, #nikolai madamski



Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...