ഒരു രാജ്യത്തിന്റെ ജനനം.. ((ദി ബർത്ത് ഓഫ് ദി നാഷൻ.))
written by യൂനുസ് മുഹ്‌യുദ്ദീൻ

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ""ചലച്ചിത്ര വാരഫലം"" ബ്ലോഗ്
ഒരിക്കല്‍ കൂടി സജീവമാകുകയാണ് ദി ബർത്ത് ഓഫ് ദി നാഷനിലൂടെ..
ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു ചിത്രമാണ്, തോമസ് ഡിക്സന്റെ 'ദി ക്ലയന്റ് മാൻ'എന്ന ആഖ്യായികയെ അടിസ്ഥാനമാക്കി ഡേവിഡ് വാർക് ഗ്രിഫിത് സംവിധാനം നിർവ്വഹിച്ച 'ബർത്ത് ഓഫ് നാഷൻ'/'ദി ക്ലാൻസ് മാൻ'.അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര യുധത്തെപ്പറ്റിയുള്ള ഈ ചിത്രം കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ ഏറെ വിമര്ശിക്കപ്പെട്ട ഗ്രിഫിത്തിയൻ ചിത്രമാണ്. ചലച്ചിത്ര ചരിത്രത്തിലെ ആദ്യ12ചുരുൾ ചിത്രവും. അടിമത്വത്തെ ചൊല്ലി തെക്കും വടക്കുമുള്ള സംസ്ഥാനങ്ങൾ തമ്മിൽ ഉണ്ടായ1861-'64കാലഘട്ടത്തിലെ അമേരിക്കൻ ആഭ്യന്തര യുദ്ധം ആണ് ഇതിൽ പ്രതിപാധിച്ചിരിക്കുന്നത്.അടിമത്വ വിമോചനത്തെത്തുടർന്നു ദക്ഷിണ സംസ്ഥാനത്തു വെളുത്ത വർഗ്ഗക്കാരൻ ആയ രാഷ്ട്രപതി അബ്രഹാം ലിംകൻ വധിക്കപ്പെട്ടു. തുടർന്നുണ്ടായ ലഹളകളിൽ സ്വാതന്ത്രാക്കപ്പെട്ട കറുത്ത വർഗക്കാർ വെളുത്തവരെ കടന്നാക്രമിക്കുകയും വ്യാപകമായ കൊള്ളിവെയ്ക്കളുകളും മോഷണങ്ങളും നടത്തുകയുമുണ്ടായി.(കാർപ്പെട് ബാഗേഴ്‌സ്).കുക്ളാക്‌സ്ക്ലൻ(കെ.കെ.കെ)എന്ന രഹസ്യ സംഘടന രൂപീകരിച്ചു ആക്രമണങ്ങൾ അഴിച്ചു വിട്ടു കൊണ്ട് വെളുത്ത വർഗക്കാർ തിരിച്ചടിച്ചു.ദക്ഷിണ ഉത്തര സംസ്ഥാനങ്ങളിലുള്ള രണ്ടു കുടുംബങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.(സൈന്യത്തിൽ മുതിർന്ന പട്ടാള ഉദ്യോഗസ്ഥനായ ബെൻ കമാരോണിന്റെ കമാരോണ് കുടുംബവും രാഷ്ട്രീയക്കാരണയ ഓസ്റ്റിൻ സ്റ്റോൻമാന്റെ സ്റ്റോണ് മാൻ കുടുംബവും.)അവർ തമ്മിലുള്ള അടുപ്പവും അകൽച്ചയുമാണ് കതാഗതിയെ നയിക്കുന്നത്. അബ്രഹാം ലിങ്കന്റെ കൊലപാതകം അടക്കമുള്ള ചരിത്ര സംഭവങ്ങളെയും പുനരവതരിപ്പിച്ചിട്ടുണ്ട് പടത്തിൽ.
അന്നേ വരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ദൈർഗ്യവും (102മിനിറ്റ് )നിർമ്മാണ ചിലവും (91000ഡോളർ )ഉള്ള ചിത്രം ആണ് ഇത്. ഗ്രിഫിത്തിലെ വംശീയ വിധ്വേശിയായ ചലച്ചിത്രകാരനെ പുറത്തു കാണിച്ച ചിത്രം കൂടിയാണിത്. പ്രതിപാദനത്തിലും ചിത്രീകരണത്തിലും കറുത്ത വർഗക്കാരോടുള വിവേചനം സ്പഷ്ടമായിരുന്നു. സമാന്തര വെട്ട്, സ്‌മൃതി പദം, ആഴത്തിലുള്ള കേന്ത്രീകരണം, ഷോട്ട് വ്യതിരിക്തതകൾ എന്നിവ പരീക്ഷിച്ചിട്ടുള്ള ഈ പടം ചലച്ചിത്ര സാങ്കേതികതയിൽ ഒരു നാഴികക്കല്ലാണ്.
ദി ബർത്ത് ഓഫ് ദി നാഷന്റെ വിശേഷങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കുക വഴി "" ചലച്ചിത്ര വാരഫലം "" എടു ഒരിക്കല്‍ കൂടി സജീവമാക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.. എന്‍റെ ഈ ലേഖനം നിങ്ങളെയും സന്തോഷിപ്പിചെന്ന് കരുതട്ടെ.. വീണ്ടും അടുത്ത് തന്നെ മറ്റൊരു ലേഖനവുമായി കാണാമെന്ന വാഗ്ദാനത്തോടെ തല്‍കാലം നിര്‍ത്തുന്നു.. JAI CINEMA!!!

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...