10കല്പനകൾ.. (( WRITTEN by യൂനുസ് മുഹ്‌യുദ്ദീൻ ))
ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ കൂടി സ്വാഗതം.. ഇന്ന് ഈസ്റ്റർ.. കഴിഞ്ഞ വാരം അമേരിക്കൻ സിനിമയിലെ കരുത്തനായ അഭിനേതാവായിരുന്നു ശ്രീ ചാള്സ് ഹോസ്റ്റണന്റെ ചരമവാര്‍ഷികവും അധികമാരും ഓര്‍ക്കാതെ കടന്നു പോയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്കു ശേഷം ഞാന്‍ ഈ പേജില്‍ എഴുതുന്ന ഇന്നത്തെ ഈ ലേഖനം ഈ വിശേഷങ്ങൾക്കുള്ള (( പ്രത്യേകിച്ച് ചാള്സ് ഹോസ്റ്റണിനുള്ള)) എന്‍റെ എളിയ സമര്‍പ്പണമായി ഞാന്‍ കരുതുന്നു!! കൂടുതല്‍ ആമുഖമില്ലാതെ വിഷയത്തിലേക്ക് വരാം....
ചരിത്രത്തിലെ മികച്ച ബൈബിൾ ചിത്രമായി വിലയിരുത്തപ്പെടുന്ന കൃതിയാണ് പരാമൗണ്ട് പികചർസിന്റെ മൂന്ന് മണിക്കൂർ40മിനുട്ട് നീളമുള്ള'ടെൻ കമണ്ഡമെന്റ്‌സ്'എന്ന വലിയ ചിലവിൽ എടുത്ത ചിത്രം. വലിയ ചിലവ് എന്ന് പറയുമ്പോൾ ആ സമയം തന്നെ ഒന്നരക്കോടി ഡോളർ ആയിരുന്നു. കലാ നൈപുണ്യത്തിലും കൊട്ടക വിജയത്തിലും ലോക ചലച്ചിത്ര ചരിത്രത്തിലെ മറ്റൊരു നിർണായക ചുവടുവെയ്പ്.സെസിൽ ബോണ്ട് ഡി മില്ലെ തന്നെ മുൻപ് സംവിധാനം ചെയ്ത കറുപ്പും വെളുപ്പും മിണ്ടപ്പടത്തിന്റെ പുനരവിഷ്കരമായിരുന്നു ഇത്.
ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേൽ ജനം മോശ(ചാള്സ് ഹോസ്റ്റൻ)യുടെ കീഴിൽ സ്വാതന്ത്ര്യം നേടുന്നതാണ് കഥാസരം. ഈജിപ്തിൻ പട്ടാളത്തിൽ നിന്നും രക്ഷപ്പെടുത്താനായി കൈക്കുഞ്ഞയ മോശയെ സ്വന്തം അമ്മ നൈൽ നധിയിലേക്കൊഴുക്കുന്നിടത്തു തുടങ്ങുന്ന ചിത്രം മോശയെന്ന ജനനയകന്റെ വളർച്ചയുടെ കഥ പറയുന്നു.ഫറവോന്റെ പെങ്ങളാൽ പുഴയിൽ നിന്നും രക്ഷിക്കപ്പെടുന്ന കുഞ്ഞു കൊട്ടാരത്തിൽ വളരുന്നുവെങ്കിലും പിന്നീട് തന്റെ വംശത്തിന്റെ പേരിൽ അടിമയക്കപ്പെടുന്നു.അവിടെ മോശ ഇസ്രായേൽ ജനതയുടെ സർവശക്തനായ നേതാവായി ഉയർന്നു വരുന്നു. മരുഭൂമിയിൽ നാട് കടത്തപ്പെടുന്ന മോശ ദൈവദര്ശനം ലഭിക്കുന്നതിന് തുടർന്ന് ഫറവോന്റെ മുന്നിൽ തിരിച്ചെത്തി ഇസ്രായേൽ ജനതയുടെ മോചനത്തിന് വാദിക്കുന്നു. കുറെ കാലം വഴങ്ങാതിരുന്ന ഫറവോ ഒടുവിൽ തന്റെ ഒരേയൊരു മകന്റെ ചരമ ശേഷം ഇസ്രായേൽക്കാരെ സ്വാതന്ത്രരക്കാൻ നിര്ബന്ധിതനാവുകയാണ്.മോശയുടെ കീഴിൽ അദ്ദേഹത്തിന്റെ ജനത മഹത്തായ പുറപ്പാട് തുടങ്ങുന്നു. അനന്തരം മനസന്തരപ്പെട്ട ഫറവോ പട്ടാളത്തെ അയച്ചു അവരെ കീഴടക്കാൻ ശ്രമിക്കുന്നുവെങ്കിലും ചെങ്കടൽ പിളർത്തി മോശ അവരെ കീഴടക്കുന്നു. യഹോവയിൽ നിന്നും10കല്പനകൾ സ്വീകരിച്ചു മടങ്ങിയെത്തുന്ന മോശയെ തന്റെ ആൾക്കാരുടെ അവിശ്വാസം ദേഷ്യം പിടിപ്പിക്കുകയു കൾഫലകങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്നു.ജോഷ്വായെന്ന പുതിയ നേതാവിന്റെ കീഴിൽ ഇസ്രായേൽ ജനത ഒടുവിൽ വാഗ്ദത്ത ഭൂമിയിൽ എത്തുകയാണ്.
ഈജിപ്തിൽ വെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം. സാങ്കേതി വർണം, വിശാല വെള്ളിത്തിര,വിസ്ത കാഴ്ച തുടങ്ങിയ സാങ്കേതിക വളർച്ചകൾ ഈ ചിത്രത്തിന്റെ നിര്മാണത്തിനുപയോഗിച്ചിട്ടുണ്ട്.'അഗ്നിയുടെ ആണിക്കല്ല്'എന്ന പുസ്തകം എഴുതിയ ജെ.എച് ഇൻഗ്രഹമിന്റെ കീഴിൽ രചയിതാക്കളുടെ വലിയൊരു കൂട്ടായ്മ തന്നെ തിരക്കഥ എഴുതുന്നതിൽ കൂടിച്ചേർന്ന്.മികച്ച ചിത്രത്തിനുൾപ്പെടെ ആറു അക്കാദമി നമനിർദ്ദേശങ്ങൾ നേടിയ ഈ പടത്തിന്റെ പ്രത്യേക പ്രതീതി പുരസ്‌കാരം നേടി.(ചെങ്കടൽ രണ്ടായി മുറിയുന്ന രംഗം ആധുനിക വസ്തു ചിത്ര കാലത്തും ഒരു അത്ഭുതമാണ്.)
ചാള്സ് ഹോസ്റ്റണന്റെ ഓര്‍മ്മകള്‍ ഇവിടെ അവസാനിക്കുന്നില്ല.. അദ്ദേഹം അഭിനയിച്ച ബെൻഹറിന്റെ നിരൂപണവുമായി ചലച്ചിത്ര വാരഫലം പേജില്‍ വിശദമായ മറ്റൊരു ലേഖനം ഉടനെ ഉണ്ടാവുമെന്ന് അറിയിച്ചുക്കൊണ്ട് തല്‍കാലം ഞാന്‍ നിര്‍ത്തുകയാണ്.. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.. ജയ് സിനിമ!!

Comments
Post a Comment