ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...
കഴിഞ്ഞ പ്രാവശ്യം ലോസ് ഒളിവിധദോസ് നിരൂപണത്തിനോടുവില്‍ ഇനി അടുത്ത നിരൂപണം ലാ സ്ട്രടാ ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..
വസ്ത്രങ്ങളിലും സഞ്ചികളിലും ഉപയോഗിക്കുന്ന സിപ് തുറയ്ക്കണോ അടയ്ക്കണോ എന്ന സംശയം എനിക്കിത് വരെ തീർന്നു കിട്ടിയിട്ടില്ല. തുറക്കേണ്ടപ്പോൾ അടയ്ക്കാനും അടക്കേണ്ടപ്പോൾ തുറക്കാനുമുള്ള അത്ഭുത യന്ത്രം ആണ് അതെന്ന രഹസ്യം ഫെല്ലിനി ചിത്രങ്ങൾ കണ്ട ശേഷം ആണ് അറിയുന്നത്. സിപ്പിന്റെ ഇരട്ട വരിപ്പല്ലുകൾ കൈവിരലുകൾ കോർത്തു വെയ്ക്കും പോലെ കൃത്യവും സൂക്ഷ്മവുമാണ്.പക്ഷേ, അതിൽ ഒരു കൈപ്പത്തി എന്റേതും മറ്റേത് ഫെല്ലിനിയുടേതുമാണെന്നു മാത്രം. അവയ്ക്കിടയിൽ തുറയ്ക്കണോ അടയ്ക്കണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത സഞ്ചരിക്കുന്ന ജേഴ്‌സമിന എന്ന കഥാപാത്രം. ഫെല്ലിനിയുടെ ലാ സ്ട്രടാ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു സീൽക്കാരത്തോടെ ഞങ്ങൾക്കിടയിൽ ജേഴ്‌സമിന നിരങ്ങി നീങ്ങുകയായിരുന്നു.
-പ്രാർത്ഥനകളും ദിവ്യാത്ഭുതങ്ങളും
ടി.ശ്രീവത്സൻ
പതിവ് സംഭവങ്ങളെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണുന്ന ഫെഡറിക്കോ ഫെല്ലിനി എന്ന ചലച്ചിത്രകാരന്റെ ദർശനമാണ് ലാ സ്ട്രടാ എന്ന ചിത്രത്തെ ക്ലാസിക് ആക്കി മാറ്റുന്നത്. ഒരാൾക്ക് നാട്ടിലുള്ള സ്വത്വത്തെയും സഹചര്യങ്ങൾക്കാനുസരിച്ചു മാറുന്ന മാനവ ജീവിതത്തിന്റെ നിറർത്തകഥയെയും പറ്റിയുള്ള തിരച്ചിൽ ആണ് ലാ സ്ട്രടാ. ലാ സ്ട്രേഡേയുടെ സാരം പാതയെന്നാണ്.ജീവിത വഴിത്തരയുടെ നിമണ്ണൊന്നതങ്ങളിലൂടെ നടന്നു കയറുന്ന മനവനെ വേരാരും അപഗ്രഥിക്കത്തൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്താനുള്ള ഉദ്ധ്യമമാണ് ഫെഡറിക്കോ ഫെല്ലിനി ലാ സ്ട്രടായിൽ ചെയ്യുന്നത്. ഇറ്റാലിയൻ ചലച്ചിത്ര വേദിയിൽ നവ യത്ഥ്യം പ്രാചീനമായ മേൽക്കോയ്മ നേടിയിരുന്ന സമയത്ത് പോലും വ്യക്തിഗതമായ സ്മരണകളുടെയും ഭവനകളുടെയും സാധുതകളാണ് ഫെഡറിക്കോ ഫെല്ലിനിയുടെ ക്രിയാത്മകതയ്ക്ക് ഊർജം പകർന്നിരുന്നത്.1951ഇൽ ഇറങ്ങിയ 'ദി വൈറ്റ് ഷെയ്ക്'ഇൽ തുടങ്ങി1990ഇൽ ഇറങ്ങിയ'ദി വോയ്‌സ് ഓഫ് ദി മൂണി'ൽ അവസാനിക്കുന്ന ഫെഡറിക്കോ ഫെല്ലിനി പടങ്ങൾ ഇത് പ്രേക്ഷകർക്ക് കാണിച്ചു തരുന്നു.
50ഉകളിലെ ഇറ്റാലിയൻ ചലച്ചിത്രങ്ങളുടെ പൊതുവെയുള്ള നിർമാണ രീതികളോടുള്ള എതിർപ്പാണ് ഫെഡറിക്കോ ഫെല്ലിനിയുടെ ചിത്രങ്ങൾ സ്വീകരിച്ചിരുന്നത്.രണ്ടാം ലോക മഹാ യുദ്ധ ശേഷം ഉള്ള ഇറ്റാലിയൻ ചിത്രങ്ങളുടെ പൊതുവായ സവിശേഷതയായ ക്രമനുഗത നാടിനെ വിമര്ശിക്കുന്നതിലപ്പുറം ഒരു സംവിധായകനെന്ന രീതിയിൽ സ്വന്തം രീതി ശാസ്ത്രം ബലപ്പെടുത്താനാണ് ഫെഡറിക്കോ ഫെല്ലിനി സ്വന്തം ചിത്രങ്ങളിലൂടെ പരിശ്രമിച്ചത്.
വലിയവരുടെ അമ്മൂമ്മ കഥനം എന്ന് അറിയപ്പെടുന്ന ലാ സ്ട്രടാ പല കാര്യങ്ങളിലും ഇറ്റാലിയൻ നവ-യത്ഥ്യ ചിത്രങ്ങളുമായി സാമ്യത തോന്നാമെങ്കിലും ചിത്രത്തിന്റെ അയവുള്ള കഥ പറച്ചിൽ രീതിയും ചില സന്ദർഭങ്ങളിൽ സർ റിയലിസ്റ്റിക് ബിംബ കൽപ്പന രംഗങ്ങളും പാരമ്പര്യ കമ്മ്യൂണിസ്റ്റ് നിരൂപകരുടെ വിമർശനം ക്ഷണിച്ചു വരുത്തി. ലാ സ്ട്രടാ ശരിയായല്ല കാണിക്കുന്നതെന്നും ഈ ചിത്രം ഇറ്റലിയുടെ ശരിക്കുമുള്ള രൂപമല്ല വിശ്വ പ്രദർശനം നടത്തുന്നതെന്നുമായിരുന്നു പ്രസ്തുത നിരൂപകരുടെ അഭിപ്രായം.പക്ഷേ നുണയെയും സത്യത്തിന്റെയും പറ്റിയുള്ള ചില നവ ചിന്താധാരകളുടെ പ്രത്യയ ശാസ്ത്ര ഗ്രന്തമായാണ് ലോകതങ്ഓലമിങ്ഓലമുള്ള കാണികൾ ലാ സ്ട്രേഡേയെ സ്വീകരിച്ചത്.
ബലികയെന്നോ പെണ്ണെന്നോ വിശേഷിപ്പിക്കാനാവാത്ത വളർച്ച ഇല്ലാത്ത ജേഴ്‌സമിനയുടെ ദൃശ്യങ്ങളിലൂടെയാണ് ലാ സ്ട്രേഡേയുടെ കഥന പരിസരം നടക്കുന്നത്. പരുക്കനായ സംബനോ10,00,0ലിറയ്ക്ക് ജേഴ്‌സമിനയെ മതാവിൽ നിന്നും കൈമാറുകയായിരുന്നു.സംബനോയുടെ ദുഷ്ടതരവും അദ്ദേഹത്തോടുള്ള ജേഴ്‌സമിനയുടെ കളങ്ക രഹിതവും സ്വഭാവികവുമായ പ്രതികരണങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സംബനോയോടൊപ്പമുള്ള സഞ്ചാരത്തിൽ എല്ലാ ദിനവും ജേഴ്‌സമിന കണ്ടു മുട്ടിയത് അസ്തിത്വത്തിന്റെ നഗ്‌ന സത്യങ്ങളെയായിരുന്നു.പാതയിൽ കാണുന്ന വിവിധ രീതിയിൽ ഉള്ള ആളുകളും വ്യത്യസ്ത തരത്തിലുള്ള നാട്ടു വിശേഷങ്ങളും ജീവിതത്തിൽ അവൾക്കുള്ള ഇരിപ്പിടത്തെക്കുറിച്ചു ജേഴ്‌സമിനയ്ക്ക് പ്രത്യേകിച്ച് വിവരമൊന്നും കൊടുത്തില്ല. സർക്കസ് കൂട്ടായ്മയിലെ ഒരു ഹാസ്യ നടനാണ് പ്രതമമായി ജേഴ്‌സമിനായിൽ തിരിച്ചറിവിന്റെ പ്രകാശമുണ്ടാകാം ഇടയാക്കുന്നത്.അവൾക്ക് സംബനോയുമായി വേര്പിരിയാണുള്ള അവസ്ഥ വരുന്നു. ജേഴ്‌സമിനയെ ഒരു മനുഷ്യൻ എന്ന് വരെ കണക്കാക്കാതിരുന്ന സംബനോ എന്ന ദുഷ്ടനും കാണിശക്കാരനുമായ വ്യക്തിയുടെ ഉള്ളിൽ അവലുമായുള്ള വിച്ഛേദനം ഭയങ്കര വ്യത്യാസം ആണ് സൃഷ്ടിച്ചത്.ഒരു വ്യക്തിയെന്ന രീതിയിൽ ഉള്ള തന്റെ നിലനിപ്പിന് അവൾ തന്ന സരത്തെയും അടിസ്ഥാനത്തെയും പറ്റി ദിവസങ്ങൾക്ക് പിറകെ അയൽക്കുണ്ടാകുന്ന അവബോധത്തിലാണ് ചിത്രം തീരുന്നത്.അവളുടെ സാമീപ്യം സംബനോയ്ക്ക് എന്ത് മാത്രം ആശ്വാസകരമായിരുന്നെന്നും ഭംഗിയുള്ളതും അസാധാരണവുമായ എന്താണെന്നറിയാത്ത ഒരു കാര്യം തന്റെ ഉള്ളിൽ ഇല്ലാത്തയെന്നും അയാൾക്ക് തിരിച്ചറിവ് കിട്ടിയപ്പോഴേക്കും സമയം ഒരു പാട് വൈകിപ്പോയിരുന്നു.അവളുടെ പ്രചോദനം അയാളുടെ ദർശനങ്ങളെ മാറ്റുന്നത് പോലെ തന്നെ ജേഴ്‌സമിനയുടെ സ്വാഭാവികമായ കളങ്ക രഹിത്യം ദുരന്തങ്ങളും ദുരിതങ്ങളും ഉള്ള ജീവിതത്തെ ആകർഷകവും മായികവുമായ ഒന്നാക്കി പരിവർത്തിക്കപ്പെടുന്നതും പ്രേക്ഷകർക്ക് അനുഭവ വേദ്യമാകുന്നു.സത്യവുമായി മാനവ ജീവിതത്തിനുള്ള ബന്ധമെന്തെന്നും സത്യം എന്ന വിശ്വാസം ജീവിതത്തിൽ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നുമാണ് ലാ സ്ട്രടാ തിരയുന്നത്.തിരച്ചിലിൽ നീണ്ട സഞ്ചാരം അവളെ എന്ന പോലെ തന്നെ അയാളെയും ലക്ഷ്യമിടുന്നുണ്ട്.
ജേഴ്‌സമിനയായി നടിച്ചത് ഫെഡറിക്കോ ഫെല്ലിനിയുടെ പത്നിയായ ജൂലിയത് മസിനയും സംബനോയുടെ കഥാപാത്രം ചെയ്തത് ആന്റണി ക്വിന്നുമായിരുന്നു.രണ്ടു പേരുടെയും തേജോമയമായ നടന മികവ് ലാ സ്ട്രേഡേയെ ഒരു ലോകോത്തര ചലച്ചിത്ര കാവ്യമാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല.
ഫെഡറിക്കോ ഫെല്ലിനിയുടെ പൂർവ പിതാക്കന്മാരായിരുന്ന നവ യത്ഥ്യ സംവിധായകരുടെ ചിത്രങ്ങളെപ്പോലെ സാമൂഹിക-സാമ്പത്തിക തകർച്ച നേരിട്ടിരുന്ന ഇറ്റലിയുടെ ദൃശ്യം ലാ സ്ട്രേഡേയും കാണിക്കുന്നുണ്ട്.ജേഴ്‌സമിനയും സംബനോയും പോകുന്ന പട്ടണങ്ങളും ഗ്രാമങ്ങളും വെറും സങ്കല്പങ്ങൾ അല്ല. അത്തരം നാടുകൾ രണ്ടാം ലോക മഹാ യുദ്ധ ശേഷമുള്ള ഇറ്റലിയുടെ വ്യക്തമായ ദൃശ്യങ്ങൾ കാണിച്ചു തരികയും ആ കാലത്തെ ഇറ്റാലിയൻ ജനത അനുഭവിച്ചിരുന്ന നിരവധി കാര്യങ്ങളെയും നേരിടുകയും ഉണ്ടായിട്ടുണ്ട്. കൂടെ ആത്മനിഷ്ഠത വെളിവാക്കാനുള്ള ചലച്ചിത്രകാരന്റെ ആഗ്രഹത്തെയും ഫെഡറിക്കോ ഫെല്ലിനി ലാ സ്ട്രടായിൽ വസ്തു നിഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു.
ലാ സ്ട്രടാ ഇറ്റാലിയൻ ചലച്ചിത്ര വേദിയിൽ ഒരു നവ ഭാവുകത്വത്തിന്റെയും ചലച്ചിത്ര സങ്കല്പത്തിന്റെയും ചിന്തകൾ ഉദ്ഘാടനം ചെയ്യുകയാണുണ്ടായത്.നവ-യത്ഥ്യ ചലച്ചിത്രങ്ങൾ കാഴ്ച വെച്ച ദൃശ്യങ്ങളിൽ നിന്നും വ്യത്യസ്തമായൊരു വീക്ഷണം ആവിഷ്കരിക്കാൻ ലാ സ്ട്രേഡേയ്ക്കായി.ആ സമയത്തെ പല പാരമ്പര്യ നിരൂപകന്മാർക്കും അത് ബോധിച്ചിരുന്നില്ലെങ്കിലും സ്വയം കഥനത്തിന്റെയും വൈയക്തിക അസ്തിത്വ വാദത്തിന്റെയും പിൻബലത്തിൽ നാടിനെയും സ്വഭാവത്തെയും വിശദീകരിക്കുകയും പുനരവിഷ്കരിക്കുകയും മാറ്റി എഴുതുകയും ചെയ്യുന്ന മാറ്റത്തിന്റെ പ്രൗഢോജ്വല ദീപിക ആവാൻ ലാ സ്ട്രേഡേയ്ക്ക് കഴിഞ്ഞു. പതിവ് ദൃശ്യങ്ങളെയും പതിവിന് വിപരീതമായി കണ്ണടയിൽ ധർശിക്കുന്ന ഫെഡറിക്കോ ഫെല്ലിനി എന്ന ചലച്ചിത്രകാരന്റെ ദർശനം ലാ സ്ട്രേഡേയെ ക്ലാസ്സിക്കക്കുകയും ചലച്ചിത്ര പ്രേമികളുടെ മനം കവരുകയും ചെയ്യുന്നു.
ലാ സ്ട്രടാ(പാത)
ഇറ്റലി,1954,35എം.എം,കറുപ്പും വെളുപ്പും,102മിനിറ്റ്
സംവിധാനം:ഫെഡറിക്കോ ഫെല്ലിനി
തിരക്കഥ:ഫെഡറിക്കോ ഫെല്ലിനി, എന്നിയോ ഫ്‌ളയാണോ,ട്യൂള്ളിയോ പിനെല്ലി.
മുഖ്യ അഭിനേതാക്കൾ:ആന്റണി ക്വിൻ(സംബനോ),ജൂലിയേറ്റ മസിന(ജേഴ്‌സമിന),റിച്ചാർഡ് ബസ് ഹെർട്(11മറ്റോ).
ലാ സ്ട്രടായുടെ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഈ ചിത്രത്തെ കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മകളോടൊപ്പം വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു... JAI CINEMA..!!!

Comments
Post a Comment