""രാജധാനി...""
**written by യൂനുസ് മുഹ്‌യുദ്ദീൻ...**
""ചലച്ചിത്ര വാരഫലം "" ബ്ലോഗിലെ
ഈ മാസത്തെ ആദ്യ ലേഖനം.. എന്‍റെ പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നായ മെട്രോപൊളിസിനെ കുറിച്ച് തന്നെയാവട്ടെ..
ജർമൻ മിണ്ടാ പടങ്ങളിൽ പ്രസിദ്ധമായ എസ്പ്രെഷണിസ്റ് പടമാണ്'metropolis'.ശാസ്ത്ര കഥാ ചിത്രങ്ങളുടെ തുടക്കവും. മുതലാളിത്ത സമ്പ്രദായത്തിന് കീഴിലെ തൊഴിലാളി-മുതലാളി അസ്തിത്വ പ്രശ്‌നങ്ങളാണ് വിഷയം. വ്യക്തിയുടെ സമാധാനത്തെയും വീണ്ടെടുപ്പിനെയും യന്ത്രങ്ങളുടെ സഹായത്തോടെ അധികാര വർഗം ഇല്ലാതാക്കുന്നതാണ് പ്രമേയം. കൃതവിമ യന്ത്രങ്ങൾക്ക് മേൽക്കോയ്മയുള്ള ഒരു ഭാവി ലോകത്തെ പറ്റിയുള്ള ഉത്ക്കണ്ഠ കൂടിയാണ് ഈ ചിത്രം.
അധികം ദൂരെയല്ലാത്ത സംവത്സരത്തിലെ ഒരു പട്ടണത്തിലാണ് കഥ നടക്കുന്നത്. സ്വർഗ-നരകങ്ങളെ ബിംബവത്കരിച്ചത് പോലെ വെളുത്ത വസ്ത്രങ്ങൾ ധരിച്ച് ഉല്ലസിച്ചു ജീവിക്കുന്ന മുതലാളി മക്കളുടെ പുറം ലോകവും അധ്വാനിക്കുന്ന തൊഴിലാളികളുടെ ഉള്ളം ലോകവുമാണ് കഥാ പശ്ചാത്തലം.പാതാളത്തിൽ തൊഴിലാളി ലോകത്ത് കഷ്ടപ്പെടുന്ന അടിമകൾ ഒടുവിൽ മുതലാളിക്കെതിരെ വിപ്ലവത്തിനൊരുങ്ങുന്നു.ഇതറിഞ്ഞ അധികാരി ജോ ഫ്രദേഴ്‌സൻ(ഈശ്വരൻ)അടിമകളെ വരുത്തിയിലാക്കാനായി ഒരു കൃതവിമ യന്ത്ര പട്ടണത്തെ(metropolis)ഉണ്ടാക്കുന്നു.രക്ഷക(യേശു)നായി ജനിക്കുന്ന അദ്ദേഹത്തിന്റെ പുത്രൻ ഫ്രദർ അടിമകൾക്കൊപ്പമാണ്.തന്റെ വിനോദ ജീവിതത്തിനിടെ ഒരു ദിവസം ഫ്രദർ താഴെ അടിമകളുടെ പട്ടണത്തിൽ മറിയ എന്ന മനോഹരിയായ പെണ്ണിനെ കണ്ടു അവളെ പിന്തുടർന്ന് പതാളത്തിലെത്തുന്നതോട് കൂടിയാണ് അവിടുത്തെ കഷ്ടപ്പാട് മനസ്സിലാകുന്നത്.ഗുമസ്ഥൻ ജോസഫത്തും അയാളോടൊപ്പമുണ്ട്.പാതാളത്തിൽ സ്വകാര്യ സങ്കേതത്തിൽ മറിയയുടെ മേൽക്കൂയ്മയിൽ കലാപ യോഗം ചേരുകയാണ്.ഇതറിഞ്ഞ മുതലാളി റോട്ടോവാങ് എന്ന പഴയ കൂട്ടുകാരൻ/ശാസ്ത്രജ്ഞന്റെ സഹായത്തോടെ മറിയയെ തടങ്കലിലാക്കി അവളുടെ അതേ ചായയിൽ ഒരു കൃതവിമ യന്ത്രത്തെ നിർമ്മിക്കുന്നു.പഴയ കാമുകിയെ പറ്റി മുൻപ് തമ്മിൽ ഉടക്കിയ റോട്ടോവാങ് ഈ സാധ്യതയെ അധികരിക്കും പുത്രനുമെതിരിൽ തിരിച്ചു വിടുന്നുണ്ട്.ഇത് അടിമകൾക്കെതിരിൽ ബിന്നിപ്പുണ്ടാക്കുന്നു.കൃതവിമ യന്ത്രം പതാളത്തെ ഇല്ലാതാക്കുന്നുവെങ്കിലും ഫ്രഡറും രക്ഷപ്പെട്ട മറിയയും കൂടി അവരെ അത്ഭുതകരമായി രക്ഷിക്കുന്നു.യാഥാർഥ്യം മനസ്സിലാക്കിയ അടിമകൾ അധികാരിയുടെ വീട്ടിലേക്ക് ഇരച്ചു കയര്വെ,ഫ്രഡറുമായി യുദ്ധം ചെയ്യുന്ന രോടോവാങ്ങിനെയാണവർ ധർശിക്കുന്നത്.റോട്ടോവാങ് അവസാനം വധിക്കപ്പെടുകയും,മനസന്തരപ്പെട്ട ഫ്രദേഴ്‌സന്റെ കൂടെ മറിയയും ഫ്രഡറും ഒരുമിക്കുന്നിടത്തു ചിത്രം അവസാനിക്കുന്നു.ബൈബിളിന്റെ കഥ നടക്കുന്നയിടം ബിംബവത്കരിച്ചു കാണിക്കുന്ന ഈ പടത്തിൽ പട്ടണ ജീവിതത്തിന്റെ വ്യതിരിക്തത ഭാവങ്ങളും അവയുടെ മാനസികമായ തലങ്ങളും ബലവതായി ആവിഷ്കരിച്ചിട്ടുണ്ട്.
പടുകൂറ്റൻ അലങ്കാരങ്ങളും സാങ്കേതിക രീതികളുമുപയോഗിക്കുന്ന സമീപനം പുലർത്തിയിരുന്ന എസ്പ്രെഷണിസ്റ് ചിത്രങ്ങളുടെ രൂപകൽപ്പന രീതിക്ക് ഏറ്റവും നല്ല ഉദാഹരണമായി തീർന്ന പടമായിരുന്നു metropolis. മിണ്ടപ്പടങ്ങളുടെ കാലത്തെ ഏറ്റവും പണചിലവേറിയ(ഏഴ് ദശലക്ഷം ബിസ്മാർക്ക്)ചിത്രം. ചിത്രത്തിന്റെ നിരവധി രംഗങ്ങൾ കാലപ്പഴക്കത്തൽ നശിച്ചു കഴിഞ്ഞു. പല ചിത്രങ്ങളും നിരോധിച്ച അഡോൾഫ് ഹിറ്ലർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണിത്.
ഈ ലേഖനം നിങ്ങളെ കാര്യമായി ബോറടിപ്പിച്ചില്ല എന്ന് കരുതുന്ന.. കൂടുതല്‍ ക്ലാസിക് ചിത്രങ്ങളുടെ വിശേഷങ്ങളുമായി വൈകാതെ മടങ്ങി വരാം.. അഭിപ്രായങ്ങള്‍ തുറന്നെഴുതുക.. ജയ് സിനിമ....

Comments
Post a Comment