ഒരു തീവണ്ടിയുടെ വരവ്

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ പുതിയ ബ്ലോഗ്  ഇന്ന് മുതല്‍  നിങ്ങള്‍ക്കായി ആരംഭിയ്ക്കുകയാണ്. ഈ പേജ് പ്രധാനമായി എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളെ സംബന്ധിച്ചുള്ള നിരവധി കാര്യങ്ങള്‍ പങ്കു വെയ്ക്കുവാനും അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും  ഒക്കെ ഉള്ള വേദിയായി ഞാൻ ഒരുക്കുകയാണ്. ഇവിടെ ക്ലാസിക് ചിത്രങ്ങളെ കുറിച്ചുള്ള എന്റെ ലഘു ലേഖനങ്ങളും സ്മരണികകളും നിരവധി ചിത്രങ്ങളെക്കുറിച്ചുള്ള  ആസ്വാദനക്കുറിപ്പുകളും അപൂര്‍വമായ VIDEO CLIPPINGS , POSTERS, RARE PHOTOGRAPHS എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സജീവമായി കൊണ്ടുപോകാന്‍ ആഗ്രയ്ഹിക്കുന്നു. അതിനു നിങ്ങളുടെ പൂര്‍ണമായ പിന്തുണയും തേടുന്നു. ഒപ്പം ഈ മുഖ പുസ്തക  ഏടിലെ ആദ്യത്തെ ലേഖനം  ലോക ചലച്ചിത്ര വേദിയിലെ ആദ്യ ചിത്രം ആയ arrival ഓഫ് എ ട്രെയിനിനെ അനുസ്മരിച്ചു കൊണ്ടാവണം എന്നുള്ള ആഗ്രഹത്തോടെ എന്റെ ആദ്യ ലേഖനം നിങ്ങള്‍ക്ക്  സമ്മാനിച ആരംഭിയ്ക്കട്ടെ..

ചെറുപ്പത്തിൽ ചലച്ചിത്രമെന്ന മധ്യമത്തെക്കുറിച്ചു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.കോട്ടകകളിൽ പോവുക എന്നുള്ളത് കണ്ണൂർ ജില്ലയിലെ കടവത്തൂർ എന്ന കുഗ്രാമത്തിൽ ജനിച്ച ഒരു ബാലനെ സംബന്ധിച്ചിടത്തോളം നിഷിദ്ധവും അസംബവ്യവും അത് കൊണ്ട് തന്നെ വിദൂര സ്വപ്നവുമായിരുന്നു.ടെലിവിഷൻ വന്നു തുടങ്ങിയ കാലം.പക്ഷെ പണക്കാരുടെ വീട്ടിൽ പോയാൽ ഓഫ് ചെയ്ത ടി വിയിൽ സ്വന്തം മുഖം കണ്ടു ആശ്വാസിക്കാനായിരുന്നു വിധി.ആയിടയ്ക്കു ഏതോ കുടുംബ വീട്ടിൽ പോയപ്പോൾ ഒരു കല്യാണ കേസ്സെട്ടിൽ സ്വന്തം രൂപം കാണാൻ അവർ വിളിച്ചു കൊണ്ട് പോയത് മാത്രമായിരുന്നു ഒരു അപവാദം.അങ്ങിനെ ടി വിയിൽ ആദ്യമായി സ്വന്തം മുഖം തന്നെ കണ്ട ക്രെഡിറ്റ് എനിക്ക് കിട്ടി.
അങിനെയിരിക്കെയാണ് ഇറഞ്ഞിൻകീഴിൽ യു. പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നിഴലും വെളിച്ചവും കൊണ്ടുള്ള പരിപാടി നടക്കുന്നത്.പിന്നീട് തിയേറ്ററിൽ പ്രൊജക്ടർ കണ്ടപ്പോൾ അത് തനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്കയുണ്ടായി.ഈ നിഴലും വെളിച്ചവും കാണാൻ എല്ലാവര്ക്കും ഉത്സാഹം.അതിനു വീട്ടിൽ നിന്ന് ഒരു രൂപയും മേടിച്ചു ഉച്ച കഴിഞ്ഞുള്ള പേരിഓഡിൽ ഓടിച്ചെന്നപ്പോൾ സ്കൂൾ ഹാൾ ജനനിബിടം.എങ്കിലും തരായിലിരുന്നു അന്ന് കുറെ കാഴ്ചകൾ കണ്ടു:ഒരാൾ തുമ്മുന്നത്,ഒരു തീവണ്ടി വരുന്നത്,കുറച്ചു തൊഴിലാളികൾ ഫാക്ടറിയിൽ നിന്നും പുറത്തു വരുന്നത്,ഒരു കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്നത്,കുറച്ചു ആളുകൾ ബോട്ടിൽ സഞ്ചരിക്കുന്നത്,തോട്ടത്തിൽ ഒരു പെൺകുട്ടി ഇരിക്കുന്നത്...എന്നിങ്ങനെയായിരുന്നു അത്.
അതൊരു പുതിയ തിരിച്ചറിവായിരുന്നു.പെരുനാളിലെ മെഹ്ഫിൽ സദസ്സ് പോലെ,സമ്മാനം കിട്ടിയ പുസ്തകം വായിക്കുന്നത് പോലെ,സ്കൂൾ വിട്ടാൽ വല്ലപ്പോഴും കാണാറുള്ള സൈക്കിൾ യൻജം പോലെ,ആണ്ടിൽ വല്ലപ്പോഴും മനയത് വയലിൽ വരാറുള്ള മാജിക് പോലെ,കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പോലെ,ഓർക്കാട്ടേരി ചന്തയിലെ കാഴ്ചകൾ പോലെ മനസ്സിനെ ആനന്ദിപ്പിക്കുന്ന ഒരു പുതിയ കാലയുണ്ടെന്നുള്ള തിരിച്ചറിവ്.രണ്ടാം ക്ലാസ്സിൽ പാടിക്കുമ്പോഴേക്കും അയല്പക്കത്തെ വീടുകളിൽ ടെലിവിഷൻ വന്നു തുടങ്ങി.പിന്നെ ഞായറാഴ്ചയായൽ അസ്വർ നമസ്കരിച്ചിട്ടു ഒറ്റ ഓട്ടമാണ്.4മണി ആകുമ്പോഴേക്കും ടി വി ഉള്ള വീട്ടിൽ നാട്ടിലെ സ്ത്രീകളും പുരുഷന്മാരും കുളിച്ചൊരുങ്ങി വന്നിട്ടുണ്ടാകും.കുട്ടികൾ മിക്കവാറും തരായിലായിരിക്കും.സ്ഥലം കിട്ടാത്ത ചിലർ പുറത്തു നിന്ന് ജനൽ വഴി എത്തി നോക്കും(ചില വിദ്ധ്വാന്മാർ ഈയൊരു തന്ത്രം സിനെമായില്ലാത്തപ്പോഴും ശീലമാക്കിയതോടെ അടി വാങ്ങുന്നത് അക്കാലത്തൊരു പതിവായിരുന്നു).ദൂരദർശൻ ചാനലിന്റെ സുവർണ കാലഘട്ടമായിരുന്നു അത്.മിക്കവാറും സിനിമ അതിന്റെ ക്ലൈമാക്സിത്തുമ്പോഴേക്കും വീട്ടിൽ നിന്നും വിളിക്കും.ഒരു സിനിമ മുഴുവൻ കാണുക,പറ്റുമെങ്കിൽ jungle book കൂടി കാണുക എന്നുള്ളത് അക്കാലത്തെ മനോഹരമായ നടക്കാത്ത സ്വപ്നമായിരുന്നു.അതിനു വേണ്ടി ടി വി യുള്ള കുടുംബ വീടുകളിൽ താമസിക്കാൻ പോകാൻ വാശി പിടിക്കുമായിരുന്നു.സിനിമയുടെ ബാക്കി കഥ പിറ്റേന്ന് മദ്രസയിൽ വെച്ച് ചങ്ങാതിമാരോട് ചോദിച്ചു മനസ്സിലാക്കാറുണ്ടായിരുന്നു.അതിനാൽ സിനിമ കാണാത്ത ചില സുഹൃത്തുക്കളുടെ ബഡായി കഥ്കൾ വിശ്വാസിക്കേണ്ടിയും വന്നു.
ദൂരദർശനിൽ4മണി ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നീട് അക്കാലത്തു സിനിമകൾ കണ്ടിരുന്നത് വി സി പി വഴിയായിരുന്നു.അന്നൊക്കെ ഇടിപ്പടങ്ങളോടായിരുന്നു താത്പര്യം.കേസ്സെറ്റ് കടയിൽ ചെന്നാൽ എത്ര ഇടിയുണ്ടെന്നായിരുന്നു ചോദിച്ചിരുന്നു.അത് കൊണ്ട് തന്നെ മമ്മൂട്ടി,മോഹൻ ലാൽ എന്നിവരെക്കാൾ ബാബു ആന്റണി,വിജയരാഘവൻ,മനോജ് കെ ജയൻ എന്നിവരുടെ പടങ്ങളായിരുന്നു ഇഷ്ടം.ധൂർദര്ശനിൽ അക്കാലത്തു മുഖ്യമായും വന്നിരുന്നത് നസീർ സാറിന്റെ സിനിമകളായിരുന്നു.പിന്നീട് ഡി ഡി4കൂടി വന്നതോട് കൂടി മാർത്താണ്ഡവർമ്മ മുതൽ സ്വം വരെയുള്ള സകല ബ്ലാക്ക്‌ ആൻഡ് വൈറ്റ് പാടങ്ങളും കാനാലായി പണി.
സിനിമ കാണാൻ ഹാരമായതോടെ ക്രിക്കറ്റ് കളിയ്ക്കാൻ പോകാതെയായി.പിന്നീട് എന്നെ പലരും അക്കാര്യത്തിൽ വിമർശിച്ചിട്ടുണ്ട്.പക്ഷെ എന്നെ വിമര്ശിക്കുന്നവർക്കൊന്നും അന്ന് ഞാൻ കണ്ട പടങ്ങൾ ഇന്ന് കാണാൻ സാധിക്കില്ല.പലതിന്റെയും പ്രിന്റ് നശിച്ചു പോയി.ധൂർധർഷൻ അത്തരം ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതും നിർത്തി.കളിക്കില്ലെങ്കിലും ക്രിക്കറ്റ് കാണാറുണ്ടായിരുന്നു.അതിനൊരു കാരണം,ചിലപ്പോൾ നമ്മൾ സിനിമ കാണാൻ വളരെ പ്രതീക്ഷയോടെ വന്നാൽ അന്ന് ക്രിക്കട്ടയിരിക്കും ധൂർദര്ശനിൽ.എന്തായാലും വന്നതല്ലേയെന്നു കരുതി ക്രിക്കറ്റ് കാണും.മുഹമ്മദ് അഴറുദീനായിരുന്നു അന്ന് ഫാവൗരിട്ട.അന്ന് കണ്ട ഫുട്ബാൾ മത്സരം പ്രധാനമായും1998ലോകക്കപ്പായിരുന്നു.ആ സമയത്തെ റിക്കി മാർട്ടിന്റെ  അലെ അലെ പാട്ടിന് ഒപ്പിച്ചു ദേ മാവേലി കൊമ്പതു ടീം ഒരുക്കിയ ഗോൾ ഗോൾ എന്ന പാരഡി ഗാനം മൂളി നടന്നത് ഇന്നാലെയെന്നത് പോലെ മനസ്സിൽ തെളിയുന്നു.
യു പി ക്ലാസ്സിലെത്തിയപ്പോഴേക്കും കേബിൾ ടി വി വ്യാപകമായി.പിന്നീട് പഴയ ദൂരദർശനിൽ കാണുന്ന ത്രിൽ നഷ്ടപ്പെട്ടു.സിനിമ റിലീസായി ഒരു വർഷം കഴിയുമ്പോഴേക്കും ടി വി യിൽ വരാൻ തുടങ്ങി.ഹൈ സ്കൂൾ ക്ലാസ്സിലെത്തിയപ്പോഴേക്കും വീട്ടിൽ ടി വി വാങ്ങി.പത്താം ക്ലാസ് കഴിഞ്ഞു6മസമെടുത്തു പ്ലസ് 1ക്ലാസ് തുടങ്ങാൻ.ആ സമയത്താണ് ശരപഞ്ചാരം മുതൽ മണിച്ചിത്രത്താഴ് വരെയുള്ള മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ മിക്ക ചിത്രങ്ങളും കാണുന്നത്.പ്ലസ് ടു സമയത്തു തമിഴ് ചിത്രങ്ങളോടായി പ്രിയം.അക്കാലത്താണ് ഡി വി ഡി വാങ്ങാൻ തുടങ്ങിയത്.പിന്നീട് ടി വി കാണൽ കുറഞ്ഞു.പ്ലസ് ടു കഴിഞ്ഞ തൊട്ടടുത്ത ദിവസം കൗസിൻസിനെ കൂട്ടി ആദ്യമായി തിയേറ്ററിൽ പോയി.ഒരു കൂതറ ജയറാം പദമായിരുന്നു.അന്ന് താമസിച്ചു വന്നപ്പോൾ കയ്യോടെ പിടിക്കപ്പെട്ടു.പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ബോളിവുഡ് പടങ്ങളോടായി പ്രിയം.വീട്ടിൽ സൺ ഡയറക്റ്റ് വെച്ചതോടെ തെലുഗ്,കന്നഡ പാടങ്ങളും കാണാൻ തുടങ്ങി.
ജേർണലിസം പഠിക്കാൻ ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴാണ് വിദേശ്‌ചിത്രങ്ങൾ കാണാൻ തുടങ്ങിയത്.പഠനത്തിന്റെ ഭാഗമായി കോളേജിലെ എ വി ടി യിൽ വിശ്വപ്രസിദ്ധ ക്ലാസ്സിക്കുകൾ ദിനേന പ്രദര്ശിപ്പിക്കുമായിരുന്നു.100ഓളം സിനിമകൾ ആ വകുപ്പിൽ കണ്ടു കൂടാതെ ഹോസ്റ്റലിൽ തമാസമായത് കൊണ്ട് അന്തേ വാസികളുടെ ലാപ്‌ടോപ്പിൽ നിന്ന് സിനിമ കനൽ തന്നെ പണി.
Cinema can fill in the empty spaces
Of your life and your loneliness എന്ന് വിശ്വപ്രസിദ്ധ സംവിധായകൻ പെട്രോ അൽമോഡോവർ പറഞ്ഞത് എന്റെ കാര്യത്തിൽ സത്യമാണ്.കഴിഞ്ഞ28കൊല്ലങ്ങളായി എന്റെ ജീവിതത്തിന്റെ കഠിനമായ ഏകാന്തതയെയും അപമാനങ്ങളെയും നിരാശകളെയും നീതികരിച്ചത് സിനിമയെക്കുറിച്ചുള്ള അചുംബിതങ്ങളായ കിനാവുകളും പ്രത്യാശകളുമായിരുന്നു.
ഇനി വിഷയത്തിലേക്ക് കിടക്കട്ടെ,അന്ന് ഒന്നാം ക്ലാസ്സിൽ നിന്ന് കണ്ട സിനിമകൾ ലോകത്തിലെ തന്നെ ആദ്യ ചലച്ചിത്രങ്ങളായിരുന്നുവെന്നു പിന്നീടനറിയുന്നത്.എഡിസോന്റെയും ലുമിർ സഹോദരന്മാരുടെയും പരീക്ഷനാടിസ്ഥാനത്തിലുള്ള ചലനചിത്രങ്ങളായിരുന്നു അവ.പിന്നീട് ഒരു ക്യാമറ മൊബൈൽ കിട്ടിയപ്പോൾ ഷൂട്ട് ചെയ്തതും അന്ന് കണ്ട കാഴ്ചകളെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു.
written by Yoonus Mohyudheen

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...