പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ.. കഴിഞ്ഞ രണ്ടര മാസങ്ങളായി ചലച്ചിത്ര വാരഫലം എന്ന ബ്ലോഗിൽ പുതിയ ലേഖനങ്ങള്‍ ഒന്നും ചേര്‍ക്കാന്‍ എനിക്ക് കഴിയാതെ വന്നതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ഓരോ തിരക്കുകള്‍ കാരണം സ്വസ്ഥമായി ഇതൊനോക്കെ സമയം കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല.. എന്തായാലും ഈ മാസം മുതല്‍ ഈ ബ്ലോഗ്
വീണ്ടും സജീവം ആകുകയാണ്..അതിന്‍റെ ഭാഗമായിട്ടാണ് എന്‍റെ ഈ ലഘു ലേഖനം.. ഈ കഴിഞ്ഞ കാലങ്ങളില്‍ എനിക്ക് നല്‍കിയ സ്നേഹം തുടര്‍ന്നും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ആരുടെ കണ്ണടയുടെ വികസമാണ് bycicle?
ആരുടെ ദർശനത്തിന് മേലാണ് നമ്മുടെ സവാരി?
-കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ
കെ.ജി.എസ്
യുദ്ധവും യുദ്ധത്തിന് ശേഷമുള്ള സമൂഹത്തിന്റെ വിഷമ അവസ്ഥകളും എപ്പോഴും ഗ്രന്തരചന പ്രവര്ത്തിക്കും ചലച്ചിത്രത്തിനും ഇഷ്ട വിഷയങ്ങളായിരുന്നു.രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഇറ്റലിയിൽ നിന്നും ഇറങ്ങിയ പല ചലച്ചിത്രങ്ങളും ചലച്ചിത്ര സ്നേഹികളുടെ ഹൃദയം കീഴടക്കിയതായിരുന്നു.നവ യാത്തത്ഥ്യമെന്ന ഒരു പുതിയ പ്രസ്ഥാനം ലോകത്തിന് നൽകിയതും ഇറ്റാലിയൻ ചിത്രങ്ങൾ ആയിരുന്നു. സാമൂഹിക യാഥാർഥ്യങ്ങളെ വളരെ ശക്തമായി കാണിക്കാൻ ഇറ്റാലിയൻ നവ യാത്തത്ഥ്യ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. അകളിഷ്ടമായ അവതരണ ഗഢനയിലൂടെയാണ് നവ യാത്തത്ഥ്യ ചിത്രങ്ങൾ ആശയ വിനിമയം നടത്തിയിരുന്നത്.സെന്താന്തികമോ വ്യകരണപരമോ ആയ ജർഗണുകളുടെയൊന്നും ആവശ്യമില്ലാതെ bycicle thievesഇന്നും കാണികൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നത്‌ഇതിന്റെ ശക്തമായ വികാര സംവേദന ക്ഷമത കാരണമാണ്.
ഇറ്റലിയിലെ അധികാര തീവ്രവാദതിനെതിരെ ചെറുതായൊരു പിറു പിറുക്കൽ പോലും ചെയ്യാത്ത അഴകോഴമ്പൻ കഥകളും വഴുവഴപ്പൻ പരിചരണ രീതികളുമായി പല സംവിധായകരും കഴിയുമ്പോഴാണ് നവ യാത്തത്ഥ്യ ചിത്രങ്ങൾ നവ ഭാവുകത്വവുമായി വരുന്നത്. വിരൂപമായ വാസ്തവങ്ങളെ ചിത്രീകരിക്കാൻ അവർ മടിച്ചില്ല. റോബർട്ട് റോസെല്ലിനിയുടെയും ലുവിനോ വിസ്‌കൊണ്ടിനിയുടെയും സവറ്റിനിയുടെയുമൊക്കെ പ്രചോദനം ആണ് വിറ്റോറിയ ഡിസീക്ക യെയും നവ യാത്തത്ഥ്യത്തിലേക്ക് ആകർഷിച്ചത്.
നടനെന്ന നിലയ്ക്കാണ് ഡിസീക്ക ആദ്യ കാലത്ത് പ്രശസ്തനായത്.സവട്ടിണിയുമായുള്ള സൗഹൃദം ആണ് അദ്ദേഹത്തിന്റെ ചിത്രം എടുപ്പിന്റെ സംസ്കാരത്തെ മാറ്റി മറിച്ചത്. ഷൂ ഷൈൻ,bicycle thieves, miracle ഇൻ മിലാൻ പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ നവ-യാത്തത്ഥ്യത്തിന്റെ വസന്ത ദൃശ്യങ്ങൾ ആയിരുന്നു. ലൂജി ബർത്തോലിനിയുടെ ആഖ്യായികയെ ആധാരം ആക്കി ആയിരുന്നു ഡിസീക്ക bicycle thieves ഉണ്ടാക്കിയത്. ചിത്രത്തിന്റെ കഥ എഴുതിയത് ഡിസീക്ക യുടെ കലാ പ്രവൃത്തിയെ അട്ടിമറിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സിസറെ സവട്ടിണി തന്നെ ആണ്.
കഥാപാത്രത്തിന്റെ ദുരിത കഥ അവതരണത്തിലൂടെ ഒരു രാജ്യത്തിന്റെ ദുരന്ത ഭരങ്ങളെയാണ് bicycle thieves അനാവൃതമാക്കുന്നത്.അന്റോണിയോ റിക്കി എന്ന കഥാപാത്രത്തിന്റെ ജീവിത ചക്രം ആവിഷ്കരിക്കുമ്പോഴും മഹത്തരമായ ഒരു സമഷ്ടി ബോധം ഡിസീക്ക കാത്തു സൂക്ഷിക്കുന്ന.ജനിച്ചു പോയത് കൊണ്ട് മാത്രം ജീവിതം എന്ന ദുരിത രംഗ വേദിയിൽ ആടിക്കൊണ്ടിരിക്കാൻ നിശ്ചയിക്കപ്പെട്ട റിക്കിയുടെയും പത്നി മറിയയുടെയും പുത്രൻ ഭ്രൂണായുടെയും പരിതസ്ഥിതിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു ഇറ്റലിയിലെ സാധാരണ ജനങ്ങളുടെ പരിതസ്ഥിതി.റിക്കിയുടെത്തിന് സമനമോ അതിനേക്കാൾ കഷ്ടമോ ആയ കഠിന അവസ്ഥയുടെ സൂചനകൾ ചിത്രത്തിൽ എമ്പാടും ഉണ്ട്.
സാമൂഹ്യമായ അരക്ഷിതവസ്ഥകൾ ഒരു പൗര സമൂഹത്തിൽ ഉണ്ടാക്കുന്ന പല തരം പ്രശ്നങ്ങളുടെയും ചൂഷണങ്ങളുടെയും ചിത്രീകരണം ബൈസിക്കൾ തീവ്സിൽ എമ്പാടും ഉണ്ട്. ആശ്വാസത്തിന് കാരണമായ ആത്മീയതയെ മുതലെടുത്ത് ജീവിക്കുന്ന ജ്യോതിഷിയും തൊഴിലില്ലായ്മക്കെതിരെയുള്ള പ്രസംഗം ശ്രവിക്കാൻ കൂട്ടം കൂടി നിൽക്കുന്ന ജനക്കൂട്ടവും സ്വന്തം കണ്ണിൽ കോലിരിക്കുന്നുവെന്നാലും അപരന്റെ കണ്ണിലെ കരടിനെ വിമർശിക്കുന്ന ആൽക്കൂട്ട പൊതു ബോധവുമൊക്കെ ഇറ്റാലിയൻ രാജ്യത്തെ ഗ്രസിച്ചിരുന്ന അരക്ഷിതവസ്ഥയുടെ ആകുലതകൾ വെളിപ്പെടുത്തുന്നു.
സ്വന്തം സൈക്കിൾ മോഷ്ടിക്കപ്പെട്ട അന്റോണിയോ റിക്കിയെ മറ്റൊരാളുടെ സൈക്കിൾ കവരാൻ ഇടയാക്കിയത് സ്വന്തത്തിന്റെയും വീട്ടുകാരുടെയും അവസ്ഥയെപ്പറ്റിയുള്ള ഭയം ആണ്. കളവിന്റെ പരിണിത ഫലങ്ങൾ അനുഭവിച്ച ആളെത്തന്നെ കളണക്കിത്തീർത്തത്ജീവിതത്തെപ്പറ്റിയുള്ള ബേജറുകളാണ്.ബൈ സികൾ thievsഇലെ സൈക്കിൾ അവസ്‌ഥ യെയും ജീവിതത്തെപ്പറ്റിയം പ്രതിനിധീകരിക്കുന്ന ഒരു ബിംബം ആണ്. റിക്കിയുടെയും വീട്ടുകാരുടെയും നിലനിൽപ്പിന്റെ ആണിക്കല്ല് ഉറപ്പിക്കപ്പെട്ടിരുന്നത് രണ്ടു ചക്രങ്ങളുടെ തൂക്കത്തിലും മുൻപോട്ടു പോകുന്ന സൈക്കിളിന്റെ ചലനത്തിലായിരുന്നു.സൈക്കിൾ കാണാതായതോടെ റിക്കിയുടെ വീടിന്റെയും താളം തെറ്റുന്നു.
ആശങ്കപ്പെടേണ്ടപ്പോഴും നിലനിൽപ്പിന്റെ പിഴച്ചു പോയ തളവിന്യസം എപ്പോഴെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ മുൻപോട്ടു പോവുന്ന ലക്ഷക്കണക്കിന് ജനങ്ങളിൽ ഒരുവൻ മാത്രമായിരുന്നു അന്റോണിയോ റിക്കി. ആഗ്രഹങ്ങളുടെയും നിരാശകളുടെയും ചുഴിയിലൂടെ നടന്നു നീങ്ങാൻ നിശ്ചയിക്കപ്പെട്ട ആയിരക്കണക്കിനാളുകളുടെ വിഷമവൃത്തിലായ ജീവിതരേഖകളെ റിക്കിയുടെ വ്യക്തിപരമായ വേദനകളിലൂടെ സന്നിവേശിപ്പിക്കുന്ന bicycle thieves മനുഷ്യത്വത്തിന്റെ ഒരു മഹാ ആഖ്യാനമായി നില നിൽക്കുന്നു.
ചലച്ചിത്രത്തിന്റെ നേടും തൂണുകളെ പുനരാഖ്യാനം ചെയ്ത ചിത്രമായിരുന്നു വിറ്റോറിയ ഡിസീകയുടെ bicycle thieves. കാണാതായ സൈക്കിൾ തേടുന്ന പിതാവിന്റെയും പുത്രന്റെയും കഥ ചൊല്ലുന്ന bicycle thieves സാധാരണയായി കഥയുടെ വിശ്വ വ്യാപ്തിയും ആശയ വിനിമയത്വത്തിന്റെ അസാധാരണത്വവും ചെറിയ മുതൽ മുടക്കിലുള്ള നിര്മിതിയും കാരണം ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു.
ചരിത്രവും സൈക്കിളും ജ്യേഷ്ഠനുജന്മാരാണ്.രണ്ടും വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്നു.
Bicycle thieves:ഇറ്റലി,കറുപ്പും വെളുപ്പും.
കഥ:സിസറെ സവട്ടിണി
തിരക്കഥ:ഒരസ്ഥബിയാണ് കോളി, ഡിസീക്ക, സുഡോ സെക്കി ഡി അമിക്കോ,അഡോൾഫോ ഫ്രണ്ടി,ജോറാർഡോ ഗുരീരി,ജെറാർഡോ ജെറാർഡി.
ഛായാഗ്രഹണം:കാർലോ മോൻടോറി
ചിത്രസംയോജനം:ഇറാൾഡോ ദാരോമ
സംഗീതം:അലീസാൻഡ്രോ ഡികോഗ്നിനി
മുഖ്യ അഭിനേതാക്കൾ:അന്റോണിയോ റിക്കി:ലംബർട്ടോ മഗ്നി യോരനി, ബ്രൂണോ റിക്കി:എൻസോ സ്റ്റായോള,മരിയാ റിക്കി:ലിയനെല്ല കാറൽ.
കുറെ നാളമായി ഒരു ഇടവേളയില്‍ ആയിരുന്ന ഈ ഏടു വീണ്ടും സജീവമായി തുടരണം എന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍ എന്‍റെ സമയക്കുറവു മൂലം പലപ്പോഴും എനിക്ക് ഇവിടെ സജീവമാകാന്‍ കഴിഞ്ഞില്ല.. ഇപ്പോള്‍ ഞാന്‍ എഴുതിയ എന്‍റെ ഈ നിരൂപണം നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്ന് വിശ്വസിക്കട്ടെ.. ഉടനെ തന്നെ ഞാൻ മറ്റൊരു എക്കാലത്തെയും ക്ലാസിക് ചിത്രത്തിന്റെ നിരൂപനവുമായി ഈ ഏടില്‍ അവതരിക്കുന്നതാണ്.. റേഷമോണ് എന്ന ചിത്രത്തിന്റെ നിരൂപണം ആയി ഞാൻ ഈ വാരാന്ത്യം നിങ്ങളുടെ മുന്നില്‍ എത്തും എന്ന് നിങ്ങളെ അറിയിച്ചുകൊണ്ട് തല്‍കാലം ഞാന്‍ വിട വാങ്ങുന്നു.. നന്ദി... എല്ലാവര്‍ക്കും നന്മകള്‍...


Comments
Post a Comment