ഭൂതക്കണ്ണാടി... written by യൂനുസ് മുഹ്‌യുദ്ദീൻ...



രണ്ടര ആഴ്ചത്തെ ഒരു നീണ്ട ഒരിടവേളക്ക്  ശേഷമാണ് ചലച്ചിത്ര വാരഫലം ബ്ലോഗിൽ
ഒരു ലേഖനം വരുന്നത്..
ലോക ചലച്ചിത്ര ഭൂപടത്തിൽ ജർമൻ എക്സ്സ്പ്രെഷനിസ്റ് ചിത്രത്തിന് സമാനതകളില്ലാത്ത ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത പടമാണിത്. പ്രഥമ ദൃഷ്ട്യാ, ഒരു ഘോര ചിത്രത്തിന്റെ പെരുമാറ്റമുള്ള ഈ പടം മറ്റു രാഷ്ട്രങ്ങളിൽ വൻവിജയം ഉണ്ടാക്കി. ആശയപരമായും ആഖ്യാനപരമായും പുതുമ ഉള്ളതാണ് ഈ കറുപ്പും വെളുപ്പും മിണ്ടാപടം.
അലനും കൂട്ടുകാരൻ ആയ ഫ്രാൻസിസും പരസ്പരം ഉദ്യാനത്തിൽ നിന്നുള്ള സംസാരത്തിലൂടെയാണ് പൂർവ്വ ദൃശ്യ രീതിയിലുള്ള ഈ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്.ഫ്രാൻസിസ് ആണ് അവതാരകൻ. നിദ്ര മയക്ക ചികിത്സകൻ ആയ വൈദ്യൻ കാലഗറിയും അയാളുടെ വിശ്വസ്ത സഹായി സിസേയറുമാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ.ജർമനിയിലെ മലയോര ഗ്രാമമായ ഹോത്സൻ പാളിലാണ് കഥ നടക്കുന്നത്. കുറ്റകൃത്യ സ്വഭാവമുള്ള കാലിഗറി,സിസേയരെ സ്വപ്നടനത്തിന് കീഴ്‌പ്പെടുത്തി അദ്ദേഹത്തെക്കൊണ്ടു പല കൊലകളും ചെയ്യിക്കുന്നു.നഗരത്തിലെ ഘോഷയാത്ര സ്ഥലത്ത് വെച്ച് കാലിഗറിയുടെ പ്രദർശനം കാണുകയാണ് കൂട്ടുകാർ. ആൾക്കാരുടെ ഏത് സംശയങ്ങൾക്കും ഉത്തരം നൽകുന്ന സിസ്യ്റോട് താനെപ്പോഴാണ് മരിക്കുകയെന്നു അലൻ ചോദിക്കുമ്പോൾ നാളെ പുലരിക്കു മുന്പേന്നാണ് ഉത്തരം കിട്ടുന്നത്. അത് പോലെ തന്നെ നടക്കുകയും ചെയ്യുന്നു.ഫ്രാൻസിസും അദ്ദേഹത്തിന്റെ മനോഹരിയായ കാമുകി ജൈനും കൂടി സംശയത്തോടെ കാലിഗറിയെ പിന്തുടരുന്നതിനിടയ്ക്ക് അദ്ദേഹം അവരെ കൗശലത്തോടെ തട്ടിക്കൊണ്ടു പോവുന്നു.പക്ഷേ ഡോക്ടറുടെ നിർദേശപ്രകാരം ഇരയെ കൊല്ലുന്നതിൽ നിന്നും പിൻവാങ്ങുന്ന സിസേയർ ജൈനിന്റെ ഭംഗിയിൽ ആകൃഷ്ടനായി അവരുമായി നഗരത്തിലേക്ക് ഒളിച്ചോടുകയാണ്.ഇതറിഞ്ഞ കാലിഗറി തന്റെ ഒരു കോലം ഉണ്ടാക്കി സിസേയരെ വേട്ടയാടാനിറങ്ങുന്നു.തിരക്കഥാകൃത്തുക്കളായ കാൾ മേയറും ഹാൻസ് ജനോവിറ്സും എഴുതിയ കഥ ഇപ്രകാരമാണെങ്കിലും പടത്തിന്റെ മൂര്ധന്യത്തിൽ ഇതൊക്കെ കാലിഗറിയുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു രോഗിയുടെ(ഫ്രാൻസിസിന്റെ)മനോ വിഭ്രാന്തികളായിട്ടാണ് സംവിധായകൻ കാണിക്കുന്നത്.(1903ഇൽ പടിഞ്ഞാറൻ ഇറ്റലിയിൽ ജീവിച്ചിരുന്ന, നിദ്രടനക്കാരെയുപയോഗിച്ചു അരുംകൊലകൾ നടത്തിയിരുന്ന കാലിഗേറിയെന്ന ഒരു മാനസിക രോഗിയായ മുനിയെ വികൃതമായി അനുകരിക്കുകയായിരുന്നുവത്രെ പടത്തിലെ വൈദ്യൻ.)
ഒന്നാം ലോക മഹായുദ്ധം പിന്നിട്ട സാഹചര്യങ്ങളും ഈ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും, അധികാരത്തിന്റെ കുറ്റകൃത്യ സ്വഭാവ ഘടനയെയും ജനതയുടെ വിധേയത്വങ്ങളെയുമൊക്കെ ഏറെ ചർച്ചാ വിഷയം ആക്കുകയുണ്ടായി.ഏകാധിപത്യത്തിന്റെ ആപത്തുകളെപ്പറ്റിയുള്ള ഒരു മുന്നറിയിപ്പ് ആയി ഉദ്ദേശിച്ചു രചിക്കപ്പെട്ട ഈ പടം യഥാർത്ഥത്തിൽ,പിന്നീട് അഡോൾഫ് ഹിറ്ലരുടെ ഏകാധിപത്യ ഭരണത്തിന് പ്രചോദനമാവുകയാണുണ്ടായത്.നസിസത്തിന്റെ വരവിന് ഒരു ചൂണ്ടു പലകയാവുകയായിരുന്നു ഈ ചിത്രം; പിൽക്കാല ഭീകര ചിത്രങ്ങൾക്ക് ഒരു ആരംഭവും. പിൽക്കാലത്ത് തന്റെ പാരീസ് ജീവിതത്തിനിടയിൽ ജീൻ കോക്റ്റിയുമൊത് വൈൻ ഈ ചിത്രത്തിന്റെ ഒരു ശബ്ദ പതിപ്പ് ഉണ്ടാക്കുകയുണ്ടായി.1962ഇൽ റോബർട്ട് ബ്ലോക്ക് ഇതേ നാമത്തിൽ മറ്റൊരു ചിത്രം കൂടി എടുത്തു.2005ഇൽ ഡേവിഡ് ലീയുടെ വർണ ചിത്രവും അനവധി ബഹുമതികൾ ഏറ്റുവാങ്ങി.
ഈ ഭൂതക്കണ്ണാടി ലേഖനത്തിലൂടെ ഞാന്‍ ""ചലച്ചിത്ര വാരഫലം "" എന്ന ഏടു വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്.. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.. ദി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി ലേഖനത്തെ പറ്റി അഭിപ്രായങ്ങള്‍ അറിയിക്കുക.. ഉടനെ വീണ്ടും കാണാം.. ജയ് സിനിമ....

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...