""""" അമ്മ!!!......"""
written by യൂനുസ് മുഹ്‌യുദ്ദീൻ...
ഒരു ആഴ്ച ഇടവേളക്ക് ശേഷമാണ് ചലച്ചിത്ര വാരഫലം ബ്ലോഗിൽ
ലേഖനം എഴുതാന്‍ സമയം കണ്ടെത്തിയത്... അതിനു കാരണമായത് മറ്റന്നാളിന്റെ പിറ്റെ ദിവസത്തിന്‍റെ പ്രത്യേകതയാണ്.. അന്നാണ് മെയ്ദിനം.. ലോക സിനിമയില്‍ പുറത്തു വന്ന മെയ് ദിന ക്ലാസിക് ചിത്രം ആണ് ഇന്നത്തെ ലേഖന വിഷയം..
മാക്‌സിം ഗോർക്കിയുടെ അതി ശ്രേഷ്ഠ കൃതിയായ'ദി മദറി'നെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ കറുപ്പും വെളുപ്പും ചിത്രം ലോക ചലച്ചിത്ര ഭൂമികയിലെ തേജോമയമായ രചനകളിൽ ഒന്നാണ്.പ്രമേയവും ഘടനയും ഒരു പോലെ കാവ്യാത്മകങ്ങളായ ഏറ്റവും മികച്ച സോവിയറ്റ് യൂണിയൻ ചിത്രങ്ങളിൽ ഒന്ന്
പാരമ്പര്യ വാദിയും മുഴുക്കുടിയനുമായ പതിയും വിപ്ലവകരിയായ പുത്രനുമിടയ്ക്ക് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നിശബ്ദ സഹയായ മാതാവാണ് ദി മദറിലെ മുഖ്യ കഥാപാത്രം. പുത്രൻ വാവെൽ വിപ്ലവകരിയാണ്.ഫാക്ടറി ജീവനക്കാരെയും കൂട്ടി വിപ്ലവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ മുഴുകിയിരിക്കുകയാണയൾ. ഒരു തൊഴിൽ സമരം തകർക്കാൻ ശ്രമിക്കുന്ന തന്റെ അച്ഛൻ വ്ളദോവിന്റെ കൊലയാളിയായി മാറുന്നുമുണ്ടയാൾ. ഇതറിഞ്ഞ മാതാവ് മനസ്സ് മടുത്തു പുത്രൻ പുരയിടത്തിൽ സൂക്ഷിച്ച ആയുധങ്ങൾ നിയമപലകർക്ക് കാണിച്ചു കൊടുക്കുന്നു.പവേൽ തടവറയിൽ കഴിയുമ്പോഴാണ് അദ്ദേഹം ചെയ്തിരുന്ന വിപ്ലവ പ്രവർത്തനങ്ങളുടെ ആവശ്യം മാതാവിന് ബോധ്യമാകുന്നത്.അത് മനസ്സിലാക്കിയ മാതാവ് നീതി അന്വേഷിച്ചു കോടതിയിൽ ചെല്ലുന്നു.തികച്ചും പ്രഹസനമായ വിചാരണയ്ക്ക് ശേഷം കോടതി അദ്ദേഹത്തെ കഠിന തടവിന് ശിക്ഷിക്കാൻ ഉത്തരവിടുന്നു."നീതിയെവിടെ"യെന്ന് കോടതിയിൽ പൊട്ടിത്തെറിക്കുന്ന ആ മാതാവ് തുടർന്ന് ജീവനക്കാർക്കൊപ്പം സമരത്തിൽ പങ്കെടുക്കുകയാണ്.പുത്രനെ രക്ഷപ്പെടുത്താനുള്ള സന്ദേശം തടവറയിൽ എത്തിച്ചു കൊടുക്കുന്നുമുണ്ടവർ.തടവറയിൽ നിന്നും രക്ഷപ്പെടുന്ന പവേൽ മാതാവ് നയിക്കുന്ന മെയ്ദിന ജാഥയിലേക്ക് പാഞ്ഞടുക്കുമ്പോഴേക്കും നിയമപലകരുടെ നിറയേറ്റ് കൊല്ലപ്പെടുന്നു.പുത്രന്റെ ജഡം മടിയിൽ ഏറ്റു വാങ്ങി കരയുന്ന മാതാവ്,വീണു കിടക്കുന്ന രക്തം പുരണ്ട പതകയെടുത്തു ഉത്സാഹത്തോടെ മുന്നോട്ടു കുതിക്കുന്നു. അധികം വൈകാതെ അവരും നിയമപലകരുടെ തോക്കിനിരയാവുകയാണ്.കെട്ടിടങ്ങൾക്ക് മീതെ പോരാട്ട വീര്യവുമായി പാറിപ്പറക്കുന്ന ചുവന്ന പതാകയുടെ കാഴ്ചയിൽ ചിത്രന്ത്യമാവുന്നു.
മാക്‌സിം ഗോർക്കിയുടെ ആഖ്യായികയിൽ1902ഇലസ്വാർമോവായിലെ മെയ്ദിന ജാഥയും പിന്നീടുള്ള ചോദ്യം ചെയ്യലുമായിരുന്നു പ്രതിപാദ്യം. ചിത്രത്തിൽ സെവ്ലോദ് പുഡോവകിൻ അത്1905ഇലെ സോവിയറ്റ് വിപ്ലവത്തിന്റെ വേദികയാക്കി.സോവിയറ്റ് വിപ്ലവത്തിന്റെ അലയൊലികൾ സര്ഗാത്മകമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചാലക ശക്തിയായിരുന്നു മിണ്ടാ പടങ്ങളിലെ അത്യുജ്വല കൃതിയായ ഈ ചിത്രം. മാതാവെന്ന ബിംബത്തെ വിപ്ലവാത്മകമായ മാനങ്ങളിൽ അവതരിപ്പിച്ച പ്രഥമ ചിത്രം.
ഇതുപോലെ ലോക ക്ലാസിക് ആയ വേറെയും സിനിമകളെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇനിയും ഇവിടെ പങ്കുവെയ്ക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും ഓര്‍മ്മകളും പ്രതീക്ഷിച്ചുക്കൊണ്ട് ഞാന്‍ മെയ് ദിനകഥനം ഇവിടെ നിര്‍ത്തുന്നു.. ജയ് സിനിമ...

Comments
Post a Comment