പെരുമാറ്റത്തിന് പൂജ്യം


                             ജീൻ വീഗോയുടെ'സീറോ ഡി കൊണ്ടുകട്'ആയിരുന്നു ഫ്രാൻസിലെ'സർ റീയലിസ്റ്റ് പ്രസ്ഥാന'ത്തിന് ആരംഭം കുറിച്ചത്.ക്ഷുഭിത യൗവനത്തിന്റെ കഥ പറയുന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ പടങ്ങളിലൊന്നാണിത്.
                           വ്യവസ്ഥാപിത മൂല്യങ്ങളും സദാചാര നിഷ്ഠയും പുലർത്തുന്ന അധ്യാപകരുടെ അധികാര ധർഷ്ട്യത്തോടുള്ള കോസ്സ്ത്,ബ്രുവൽ എന്നീ വിദ്യാർഥികളുടെയും സുഹൃത്തുക്കളുടെയും പോരാട്ടം ആണ് ഈ ചിത്രത്തിന്റെ ആശയം. ഒഴിവുകാലം ആനന്ദകരമായി ആസ്വദിച്ചു വിദ്യാലയത്തിലേക്ക് തിരികെ വരുന്ന അവരുടെ കളികളും ഉല്ലാസവും നിറഞ്ഞ തീവണ്ടി യാത്രയിലാണ് പടം ആരംഭിക്കുന്നത്.ജീവിതത്തെ എല്ലാ രീതിയിലും ഒരു ആഘോഷമാക്കി തീർക്കുന്നവരണവർ.വിദ്യാലയത്തിൽ മടങ്ങി വരുന്നതോടെ അവർക്ക് ഒരിക്കൽ കൂടി യന്ത്രികവും വിരസവും അഥോന്മുകവുമായ ലോകത്തെ പുൽകേണ്ടി വരുന്നു. അധ്യാപകരോടുള്ള അവരുടെ നിഷേധം പിന്നീട് ഒരു പൊട്ടിത്തെറിക്കലായി തീരുകയാണ്.ഡോർമെട്രിയിൽ നിന്നും തുടങ്ങുന്ന കലാപം പുറത്തേക്ക് പടർന്നു കത്തി.തലയിണയും കിടക്കകളും കുത്തിപ്പൊളിച്ചു തങ്ങളുടെ മുഖ്യ ശത്രുവായ അധ്യാപകനെ അവർ കട്ടിലിൽ കുരിശിലെന്ന പോലെ കെട്ടിയിട്ടു പീഡിപ്പിക്കുന്നു.അസ്സെംബ്ലിയിലെ വിശിഷ്ട സദസ്സിലേക്ക് കല്ലുകളും ചെരിപ്പുകളും വലിച്ചെറിഞ്ഞു മേൽക്കൂര പൊളിച്ചു പുറത്ത് ചാടുന്നു. വിദ്യാര്ഥികളെല്ലാം അവരോടൊപ്പം കൂടുന്നിടത്തു അത് വലിയൊരു കലാപം ആയി മാറുന്നു.
             കുട്ടിക്കാലത്തെ സ്വാനുഭവങ്ങളുടെ തീവ്രതയിലാണ് സംവിധായകൻ തന്റെ28അമത്തെ പ്രായത്തിൽ ഈ പടം എടുക്കുന്നത്. തിരക്കഥയും ചിത്രസംയോജനവും സംവിധായകൻ തന്നെയായിരുന്നു നിർവഹിച്ചത്.അധ്യാപകരുടെ കർക്കശ്യങ്ങളാൽ അരക്ഷിത ബോധം ഉടലെടുത്ത ഒരു നിഷ്കളങ്ക ബാലന്റെ പ്രതിഷേധങ്ങളാണ് ഈ ചിത്രത്തിലുള്ളത്.ബാലന്മാരുടെ മനസ്സിലെ നിഷ്കളങ്കതയും ചാപല്യങ്ങളും വെളിവാക്കുന്ന ഈ ചിത്രം അരാജക ചിന്തകൾ ഉണ്ടാക്കുന്നുവെന്നു പറഞ്ഞു സർക്കാർ12കൊല്ലത്തോളം നിരോധിക്കുകയുണ്ടായി.

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...