Posts

Showing posts from September, 2019

കൈയും തലയും പുറത്തിടരുത്

Image
ജോണ് ഫോർഡിന്റെ സംവിധാന മികവ് രേഖപ്പെടുത്തിയ ആദ്യ കാല ചിത്രങ്ങളിലൊന്ന്.ജോണ് വൈനെന്ന തുല്യതയില്ലാത്ത അഭിനേതാവിന്റെ തുടക്കവും. മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ഏഴ് അക്കാദമി നമനിർദ്ദേശങ്ങളും മികച്ച സ്വഭാവ നടൻ,പശ്ചാത്തല സംഗീതം എന്നിവയിൽ ഓസ്‌കാർ നേടുകയും ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനുള്ള ബഹുമതിയും നേടിയ പ്രസിദ്ധമായ വെസ്റ്റേൺ ചിത്രം.                          റെയിൽ ഗതാഗതം തുടങ്ങുന്നതിന് മുൻപ് അമേരിക്കയിൽ വ്യത്യസ്ത സ്റ്റേഷനുകൾ/സ്റ്റേജുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉണ്ടായിരുന്ന കുതിര വണ്ടി സംവിധാനം ആണ് സ്റ്റേജ് കോച്ച്.1855ഇൽ ആണ് കഥ സംഭവിക്കുന്നത്.ദുരൂഹമായ പലതരം ഉദ്ദേശ്യങ്ങളുമായി ആരിസോണയിലെ ടോണ്ടോ ഗ്രാമത്തിൽ നിന്നും മെക്സിക്കോയിലെ ലോഡ്സ്‌ബെർഗിലേക്ക് പോകുന്ന എട്ട് വ്യക്തികളാണ് വാഹനത്തിലെ സഞ്ചാരികൾ.കുടിയനും സൂത്രക്കാരനുമായ ഡോക് ജോസയ ബൂണ്:കൈക്കൂലി വാങ്ങിയതിന് ചികിത്സ രംഗത്ത് നിന്നും അദ്ദേഹത്തെ പിരിച്ചു വിട്ടിരിക്കുകയാണ്,കപട സദാചാര സമുദായം പുറന്തള്ളിയ ഡെല്ലസ് എന്ന ലൈംഗിക തൊഴിലാളി, സത്യസ്വഭാവിയായ ചീട്ട് കളിക്കാരനായി ഹാത് ഫീൽഡ്:ടോന്റോയിൽ നിന്നും പോകാനുള്ള അദ്ദേഹത്തി

സംഗം

Image
ലോക ചലച്ചിത്ര വേദിയിൽ എക്കാലത്തെയും മികച്ച വമ്പൻ വിജയ ചിത്രങ്ങളിലൊന്നാണ് margerette മിചെലിന്റെ പ്രസിദ്ധ ആഖ്യായികയുടെ ചലച്ചിത്രവിഷ്കരമായ വിക്ടർ ഫ്ലെമിംഗിന്റെ'gone വിത് ദി വിൻഡ്'.കാറ്റിനൊപ്പം കടന്നു പോയ ഒരു സംസ്കാരത്തെ പറ്റിയാണ് ഈ ചിത്രം എന്ന് തുടക്കത്തിൽ പറയുന്നുണ്ട്. ആഭ്യന്തര യുദ്ധ സമയത്തെ തെക്കൻ അമേരിക്കയിലെ കഷ്ടപ്പാടുകളാണ് കഥാ പശ്ചാത്തലം.                                    1861ഇൽ georgean സംസ്ഥാനത്തുള്ള താരയെന്ന കോട്ടൻ പ്ലാന്റാഷനിലെ scarlette ഓ ഹാരയെന്ന പെണ്കുട്ടി ഗ്രാമത്തിലെ യുവാക്കളുടെ സ്വപ്ന സുന്ദരി ആയിരുന്നു. അവൾ തീക്ഷ്ണമായി പ്രേമിച്ച ആഷ്‌ലിയെന്ന യുവാവ് ആണെങ്കിൽ മറ്റൊരുത്തിയെ,അതും scarlet ഓ ഹാരക്ക് ഏറ്റവും കൂടുതൽ ഇഷ്ടക്കേടുള്ള മേലനിയെ, കല്യാണം കഴിക്കുന്നു.അക്കാലത്താണ് ആഭ്യന്തര യുദ്ധം നടക്കുന്നത്. യുദ്ധത്തിന് പോകുന്ന കാമുകന്റെ ഗർഭിണിയായ പത്നിയുടെ സംരക്ഷണം വിധിയുടെ വിളയാട്ടം പോലെ ഹാരയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അവരുടെ നാട് കീഴടക്കിയ ഐക്യ സൈന്യം ഓ ഹാരയുടെ പറമ്പ് നശിപ്പിച്ചിരുന്നു. മാതാവ് മരണപ്പെടുകയും അച്ഛൻ അന്തര്മുഖൻ ആയിത്തീരുകയും ചെയ്തു. പട്ടിണിയും പരിവട്ടത്തിനുമിടയി

ആഗ്രഹ സഫലീകരണം

Image
                 ചലച്ചിത്ര ചരിത്രത്തിൽ സാധാരണമല്ലാത്ത പരീക്ഷണ ത്വര കാണിച്ച ക്ലാസിക് സാങ്കേതിക പടമായി വിലയിരുത്തുമ്പോഴും നാസിസത്തിന്റെ പ്രൊപഗണ്ട ചിത്രത്തിന്റെ അടയാളമായി ലോകമാകെ അവമതിക്കപ്പെടുന്ന ചിത്രമാണ് ട്രിയംഫ് ഡെസ് വില്ലെന്സ്.1934സെപ്റ്റംബർ നാല് മുതൽ ഒരു വാരം നീണ്ടു നിന്ന ന്യൂറൻബെർഗിലെ നാസി കക്ഷിയുടെ ആറാം സമ്മേളനവും അതിലെ ജാതയുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.ജർമ്മനിയിലെ ജനങ്ങളുടെ ഉണർവിനെപ്പറ്റിയുള്ള വിപ്ലവ വചനങ്ങൾ കാണിച്ചു കൊണ്ട് തുടങ്ങുന്ന ഈ പടത്തിൽ അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും പ്രഭാഷണങ്ങളും,കൂട്ടം കൂടിയിരിക്കുന്ന1,50,000തോളമുള്ള കക്ഷി അണികളുടെ ആഘോഷ പ്രകടനങ്ങളും ജാഥകളും,ജർമ്മനിയിലെ സൈനികരും വനിതകളും ചെറിയ ബാലന്മാരുമുൾപ്പെടെ തങ്ങളുടെ ഇഷ്ട നായകനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതും 'ഹെയിൽ ഹിറ്റ്‌ലർ'അഭിസംബോധന ചെയ്യുന്നതുമൊക്കെ ആഘോഷപൂർവം എടുത്തിരുന്നു സംവിധായിക ലെനി റീഫൻസ്‌ഥാൽ.                             അഡോൾഫ് hitler ഘോഷയാത്രയെ അഭിവാദനം ചെയ്യുന്നതറിഞ്ഞു അദ്ദേഹവുമായി മാസങ്ങളോളം നീണ്ട ആശയവിനിമയം നടത്തിയതിനെ തുടർന്ന് ഘോഷയാത്രയെ പറ്റിയുള്ള ഒരു ചിത്രം ചെയ്യുന്നതിനായി