തോംസന്റെ അന്വേഷണം
ലോക ചലച്ചിത്ര വേദിയിലെ ആദ്യ രണ്ട് സ്ഥാനത്ത് ഉള്ള, സാങ്കേതികവും രീതിപരവുമായ പുതിയ സ്വരൂപം ലോകത്തിന് നല്കിയ എക്കാലത്തെയും മികച്ച പടങ്ങളിലൊന്ന്.സങ്കീർണമായ വാർത്താ ചുരുൾ അവതരണ രീതിയും ശക്തമായ ശബ്ദപഥവും ചിത്രീകരണത്തിൽ സാങ്കേതിക മികവും ഇന്നും ഈ പടത്തിന്റെ പുതുമയാണ്.ഗഹനമായി ദൃഷ്ടികേന്ദ്രം വരുത്തലും, താഴ്ന്ന വിതനത്തിലുള്ള ഛായാഗ്രഹണ കോണും കഥഘടനയുടെ പ്രത്യേകതകളും കൊണ്ട് ഈ ചലച്ചിത്ര നിർമിതി എക്കാലത്തെയും മികച്ച ശ്രേഷ്ഠ രചന ആകുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ഗ്രെഗ് ടോളണ്ടിന്റെ ഛായാഗ്രഹണപാടവം ഇന്നും കുറവുകളില്ലാത്തതാണ്.ഓർസെൻ വെയിൽസ് സഹതിരക്കഥാകൃത്തു കൂടിയായിരുന്നു. മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഒന്പത് അക്കാദമി നാമനിർദ്ദേശങ്ങൾ ലഭിച്ചുവെങ്കിലും ഇടനാഴി രാഷ്ട്രീയം കാരണം തിരക്കഥയ്ക്കുള്ള പുരസ്‌കാരം മാത്രമേ സ്വന്തമാക്കാനായുള്ളൂ.
കഥയിലെ മുഖ്യ കഥാപാത്രം ആയ ചാള്സ് ഫോസ്റ്റർ കെയ്ൻ എന്ന പത്ര ഉടമയുടെ ചരമത്തോടെയാണ് ചിത്രം തുടങ്ങുന്നത്. തന്റെ പത്രമായ'ന്യൂയോർക്ക് ഇൻ ക്വിറ്റ്'ഇന്റെ വാർത്താ ചുരുൾ ഉണ്ടാക്കുന്നതിനായി കൈനിനെക്കുറിച്ചുള്ള ഒരു അന്വേഷണത്തിലൂടെയാണ് പടം മുന്നോട്ടു പോവുന്നത്. കൈനിനെ വെറുപ്പോടെ കണ്ടിരുന്ന ഒരു ഹുഡി കച്ചവടക്കാരൻ,അദ്ദേഹത്തെ ബിംബ സമാനമായി ആരാധിച്ചിരുന്ന കൈകാര്യ കർത്താവ് ബെൻസ്റ്റീൻ,തമ്മിൽ പിണങ്ങിയ ഉറ്റ സുഹൃത്ത് ലീലൻഡ്, ധവിതീയ പത്നി സൂസൻ, അയാളുടെ കാവൽക്കാരൻ ആയ ബറ്റിലേർ റെയ്‌മോൻഡ് മുതലയവരൊക്കെയാണ് മാധ്യമ പ്രവർത്തകൻ തോസൻ അഭിമുഖം നടത്തുന്നത്. ഇവർ എല്ലാവരും കൊടുക്കുന്നത് കൈനിനെപ്പറ്റിയുള്ള തികച്ചും വ്യതിരിക്തമായ വ്യക്തി ചിത്രങ്ങളാണ്.അവയിൽ ഏതാണ് ശരിക്കും കെയ്ൻ എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല.ബാല്യത്തിലെ കൈനിനെ മാതാവ് തന്റെ പണമുതലാളിയെ വളർത്താൻ കൊടുക്കുന്നതോടെ അവന് കുട്ടിത്തത്തിന്റെ മനോഹര സുഖങ്ങൾ ഇല്ലാതാവുന്നു.അതിന്റെ സമ്മർദ്ധമാവാം പിന്നീട് കീഴടക്കലിലേയ്ക്കും പദവികളിലേക്കുമുള്ള കൈനിന്റെ പടയോട്ടത്തിന് കാരണമാവുന്നത്.ഭരണതലവന്റെ മരുമകൾ എമിലിയെ കല്യാണം കഴിക്കാനും സംസ്ഥാന ഭരണാധികാരി സ്ഥാനം കിട്ടാനുമുള്ള അയാളുടെ ശ്രമങ്ങൾ പാട്ടുകാരിയായ സൂസനുമായുള്ള അവിഹിത ബന്ധവത്തെത്തുടർന്നു ഇല്ലാതാകുന്നു.ഇതിനിടയിൽ ഇഷ്ടപ്പെട്ട ഒരു പാട് പേരെ അദ്ദേഹം മറന്ന് പോയിരുന്നു. ഒറ്റപ്പെട്ടതും തുണയില്ലാത്തതുമാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം, ബാല്യകാലത്തെപ്പോലെതന്നെ.ചരമ ശയ്യയിൽ കെയ്ൻ വ്യക്തമാകാത്ത വിധത്തിൽ നോടിയുന്ന റോസ് ബഡ് എന്ന വാക്കിനെപ്പറ്റിയായി ശേഷം മാധ്യമ പ്രവർത്തകന്റെ അന്വേഷണം. എന്നാൽ അതിന്റെ ശരിയായ സാരം ഒരിക്കലും അദ്ദേഹത്തിന് പിടി കിട്ടുന്നില്ല. പക്ഷേ കതാവസാനത്തിൽ തീയിൽ പെട്ട അയാളുടെ പഴയ സാധനങ്ങളിൽ റോസ് ബഡ എന്ന് പേരായ ബാല്യ കാലത്തെ കളിപ്പാട്ടം കാണികൾ കാണുന്നുണ്ട്.
ശരിയായ സത്തയ്ക്ക് പുറത്ത് ആഘോഷിക്കപ്പെടുന്ന ഊതി വീർപ്പിച്ച വ്യക്തികളെക്കുറിച്ചുള്ള ഒരു പ്രതീകാത്മകമായ ഭാഷ്യമാണ്, കൈനിനെ പറ്റിയുള്ള തമ്മിൽ തമ്മിൽ വിപരീതമായ ചില ചിത്രീകരണങ്ങളാണ് ഹെർമൻ മങ്കീവസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രം.പദവിക്കും പ്രശസ്തിക്കും വേണ്ടിയുള്ള അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളുടെ എല്ലാ കാലത്തെയും ആർത്ഥികളെയാണ് ചിത്രത്തിൽ പ്രധിപദിച്ചിരിക്കുന്നത്. വില്യം രാൻഡോൾഫ് ഹെയ്സട് എന്ന് പേരായ അമേരിക്കയിലെ മാധ്യമ മുതലാളിയുടെ ജീവിതവുമായി ചിത്രത്തിന് സമനതയുണ്ടെന്ന വിമർശനം ഇതിന്റെ കൊട്ടക നിലവാരത്തിൽ നന്നായി പ്രതിഫലിച്ചിരുന്നു.
സിറ്റിസൺ കെയ്ൻ എന്ന ചിത്രം മരണാനന്തരം നാം അന്യരുടെ സ്മരണകളിൽ എപ്രകാരം ഉണ്ടായിരുന്നുവെന്ന് കാട്ടിത്തരുന്നു.ആ സ്മരണകൾ നാം കെട്ടിക്കഴിഞ്ഞ വേഷങ്ങൾക്കും കെട്ടിയുയർത്തിയ വേലിക്കെട്ടുകൾക്കും നേരെ എപ്രകാരം തിരിയുന്നെന്നും.ഈ ചിത്രത്തിൽ ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന വ്യക്തിയുടെ പല പല രൂപങ്ങളും കാര്യങ്ങളും നമ്മൾ അനുഭവിച്ചറിയുന്നു.വിരലുകൾ കൊണ്ട് നിഴൽ ചിത്രങ്ങൾ ഉണ്ടാക്കുന്ന കെയ്ൻ,വെപ്പാട്ടിയെ രാഷ്ട്രീയ ഭാവിക്കും പത്നിക്കും മുകളിൽ കാണുന്ന കെയ്ൻ,കോടിക്കണക്കിന് രൂപ കൊണ്ട് അമ്മാനമാടുന്ന കെയ്ൻ....അവസാനം ഏകാന്തനായി ചരമമടയുന്ന കെയ്ൻ.
ജോസഫ് കോട്ടൻ ജേഡ് ലേലണ്ടിന്റെയും ദോറോത്തി കോമിങ്ങോർ സൂസന്റേയും വേഷങ്ങൾ മികച്ചതാക്കി.കെയ്ൻ എന്ന പ്രധാന കഥാപാത്രത്തെ അനശ്വരനാക്കിയത് ഓർസെൻ വെയിൽസ് തന്നെയായിരുന്നു.
റോസ്‌ബഡ് എന്ന വാക്ക് വ്യക്തമായി ഒന്നിനെയും നിര്വചിക്കുന്നില്ല.എങ്കിലും പലരുടെയും സ്മരണകളിലൂടെ വീണ്ടുമുണ്ടാക്കപ്പെടുന്ന കൈനിന്റെ ജീവിതത്തിന്റെ ക്ഷേപ പതം ഒന്നും മുഴുവനായി വിശദീകരണക്ഷമമല്ല എന്നത് വ്യക്തമാക്കുന്നതിൽ വിജയിക്കുന്നു.ഹാഴ്സ്റ്റിന്റെ എതിർപ്പ് കാരണം സിറ്റിസൻ കെയ്ൻ ഇന് അക്കാലത്ത് ലഭിക്കേണ്ട പല പുരസ്കാരങ്ങളും ലഭിക്കാതെ വന്നു.എങ്കിലും, ഇന്നും അമേരിക്കയ്ക്ക് ലോകത്തിന് മുന്നിൽ അഭിമാനപുരസ്സരം കാഴ്ച്ച വെക്കാവുന്ന അപൂർവം ചില കാര്യങ്ങളിലൊന്നാണ് ഈ ശ്രേഷ്ഠ ചിത്രം.
സിറ്റിസൻ കെയ്ൻ
അമേരിക്ക,1941,കറുപ്പും വെളുപ്പും,119മിനിറ്റ്.
തിരക്കഥ:ഹെർമൻ ജെ.മങ്കേവിക്‌സ്,ഓർസെൻ വെയിൽസ്
ഛായാഗ്രഹണം:ഗ്രെഗ് ടോളണ്ട്
അഭിനേതാക്കൾ:കെയ്ൻ:ഓർസെൻ വെയിൽസ്,ലീലൻഡ്:ജോസഫ് കോട്ടൻ,സൂസൻ:ദോറോത്തി കോമിങ്ങോർ, ജിം ഗേറ്റ്‌സ്:റേ കോളിൻസ്,മിസ്സിസ് കെയ്ൻ:ആഗന്സ് മൂർഹെഡ്,എമിലി നോർട്ടൻ:റൂത് ഹരിക്.
ഒഴിവാക്കാനാവാത്ത കുറെ തിരക്കുകളില്‍ പെട്ട് പോയത് കൊണ്ട് സംഭവിച്ച ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം നിങ്ങളുടെ മുന്നില്‍ ചലച്ചിത്ര വാരഫലംഎന്ന ഏടു വീണ്ടും സജീവമായി വന്നിരിക്കുകയാണ്. . അങ്ങനെയൊരു ഇടവേള കഴിഞ്ഞെത്തിയ cityzen കെയ്ൻ നിരൂപണം നിങ്ങള്‍ക്ക് ഇഷ്ട്ടമായി എന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.. ഉടനെ തന്നെ bicycle thieves നിരൂപനവുമായി വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ.. തല്‍കാലം വിട പറയട്ടെ... JAI cinema....

Comments
Post a Comment