ജൊവാൻ ആർക്ക് ഇന്റെ അഭിനിവേശം...

written by യൂനുസ് മുഹ്‌യുദ്ദീൻ..

ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് നമസ്കാരം.. കഴിഞ്ഞ തവണ സക്രിഫിസ് ഇനെ കുറിച്ച് എഴുതിയപ്പോള്‍ അടുത്ത ലേഖനം ദി പാഷൻ ഓഫ് ജൊവാൻ ഓഫ് ആർക്ക് ഇനെ കുറിച്ചാണ് എന്ന് സൂചിപ്പിച്ചിരുന്നു.. അതിനാൽ ഈ മാസം 30ഇന് 598ആം ചരമവാര്‍ഷികം ആചരിക്കുന്ന ശ്രീമതി ജൊവാൻ ഓഫ് ആർക്ക് ഇനെ കുറിച്ചാണ് ഞാന്‍ എഴുതുന്നത്.
                       മിണ്ടാ പടങ്ങളുടെ കാലത്ത് ഏറ്റവുമൊടുവിൽ ഇറങ്ങിയ ശ്രേഷ്ഠ രചനയാണ് കൾ theodar ഡ്രെയരുടെ'ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്'.ലോക ചലച്ചിത്ര വേദിയിലെ എക്കാലത്തെയും ഇതിഹാസ തുല്യമായ ക്ലാസിക് സൃഷ്‌ടി.
                    ഫ്രാൻസിലെ പുരോഹിത ഉച്ച നീചത്വങ്ങളോടും ഇംഗ്ളീഷ് സൈന്യത്തോടും എന്നതോടൊപ്പം തന്നെ, സ്വന്തം ആത്മാവിന്റെ തന്നെ ഉള്ളറയുമായി യുദ്ധം നടത്തിയ15ആം നൂറ്റാണ്ടിലെ ജൊവാൻ ഓഫ് ആർക്ക് ഇന്റെ കഥയാണിത്. ശരീരത്തിലും മനത്താലും യുദ്ധം ചെയ്തു ക്ഷീണിക്കുമ്പോഴും സ്വന്തം വിശ്വാസങ്ങളുടെയും ആത്മീയതയുടെയും ശക്തിയിൽ ലോകം കീഴടക്കിയ ജൊവാൻ എക്കാലത്തെയും കരുത്തർന്ന വിശ്വാസ തൂണുകളിൽ ഒന്നത്രെ.ഒരു ഇടയ കന്യകയായ ജൊവാൻ ആണ് വേഷം കെട്ടി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതുകയും തടവിലക്കപ്പെടുകയും ചെയ്തു. ദിവ്യ വിളിയാലാണ് താൻ ഈ യുദ്ധം നയിച്ചതെന്ന് അവകാശപ്പെട്ട ജോവനെ ദൈവ നിന്ദ കാരണത്താൽ ഫ്രാൻസിലെ പുരോഹിതരോടൊപ്പം കൂടി ഇംഗ്ളീഷ് പട്ടാളം വിചാരണ പ്രഹസനം നടത്തി1431ഇൽ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു.ജോവന്റെ ജീവിതത്തിലെ അവസാന24മണിക്കൂറുകളാണീ ചിത്രത്തിലെ കാലം.അഞ്ച് മാസത്തോളം നീണ്ട ജോവന്റെ കഠിനമായ വിചാരണ(അഞ്ച് വിഭാഗങ്ങളിലായി അഞ്ച് മാസത്തോളം നീണ്ടു നിന്ന29മത വിചാരണകൾ)യ്ക്കാനു കാൾ ഡ്രയർ തന്റെ ചിത്രത്തിൽ പ്രാധാന്യം കൊടുക്കുന്നത്.തന്റെ വിശുദ്ധിയിലുള്ള ആത്മ വിശ്വാസവും തന്റെ ചുമതല ബോധവും, ക്രിസ്ത്യൻ പൗരോഹിത്യത്തിനെതിരെയുള്ള പോരാട്ടത്തിന് ജോവനെ പ്രേരിപ്പിക്കുകയായിരുന്നു.
ജോവനെക്കുറിച്ചു വേറെയും ചിത്രങ്ങൾ നിര്മിക്കപ്പെട്ടുവെങ്കിലും,ഒരു ധീര വനിത എന്നതിലപ്പുറം,മാനസിക പിരിമുറുക്കവും പീഡനവും സഹിക്കുന്ന ആ ചരിത്ര വനിതയുടെ സ്വത്വത്തെയും അവരുടെ ആത്മീയ വെളിച്ചതെയും മുൻനിർത്തി എടുത്തത് കാൾ ഡ്രയരുടെ ചിത്രത്തിലാണ്.പശ്ചാത്തലത്തിലും,കഥയിലും ഒട്ടേറെ പുതുമകൾ കാണിച്ച ഈ പടം ലോക ചലച്ചിത്ര വേദിയിലെ മികച്ച ക്ലാസിക് സൃഷ്ടിയാണ്.ഫ്രാൻസിലായിരുന്നു ചിത്രീകരണം. ഫ്രഞ്ച് നാടക നടി ഫാൽക്കെ നെറ്റിയാണ് ജൊവാൻ ഓഫ് ആർക്ക് ആയി മരിക്കാത്ത അഭിനയ മുഹൂർത്തം നൽകിയത്. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് സ്വിറ്റ്സർലൻഡിലേക്കും തുടർന്ന് ആർജന്റീനയിലേക്കും അവർ പലായനം ചെയ്തു. മാനസിക പീഡനങ്ങളുടെ ഭവഭിനയങ്ങൾ ഉജ്വലമാക്കുന്ന സൂക്ഷ്മ ചിത്രീകരണം ഏറ്റവും ക്രിയാത്മകമായി അവതരിപ്പിച്ചിട്ടുള്ള ഒരു ചിത്രമാണിത്.ഭംഗിയുള്ള ചയചിത്രങ്ങൾ മാതിരി ഓരോ രംഗങ്ങളും.
              ചിത്രത്തെ പറ്റിയുള്ള വായനക്കാരുടെ ഓര്‍മ്മകള്‍.. അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുക്കൊണ്ട്.. അടുത്ത ലേഖനം എ മാൻ വിത് എ മൂവി ക്യാമറ യെ പറ്റിയാണ് എന്ന് പറഞ്ഞുക്കൊണ്ട് ഞാന്‍ ഇപ്പോള്‍ വിടവാങ്ങുന്നു.. ജയ്‌ സിനിമ!!

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...