Posts

Showing posts from December, 2019

ചാരങ്ങളും വജ്രങ്ങളും

Image
പോളിഷ് ചിത്രങ്ങൾക്ക് ലോക ചലച്ചിത്ര വേദിയിൽ സ്ഥാനം കൊടുത്ത പടമാണ്'ആഷസ് ആൻഡ് ഡയമന്ഡ്‌സ്'(പോപ്യൽ ഇ ത്യമെന്റ്).രണ്ടാം ലോക മഹാ യുദ്ധത്തെ പറ്റിയുള്ള ആന്ദ്രെ വേദയുടെ'ചലച്ചിത്ര ത്രയ'ത്തിൽ അവസാനത്തേത്.                    രണ്ടാം ലോക മഹായുദ്ധതിനും സോവിയറ്റ് ശീത യുദ്ധതിനുമിടയ്ക്കുള്ള പോളണ്ടിലെ ജനങ്ങളുടെ ചരിത്ര മുഹൂർത്ഥമാണ് പടത്തിന്റെ കഥാ പശ്ചാത്തലം.അഡോൾഫ് ഹിറ്ലരുടെ തകർച്ചയിൽ യൂറോപ്പിലെ എല്ലാവരും സന്തോഷിക്കുമ്പോൾ ഫാസിസ്റ്റുകൾക്കെതിരെ സധൈര്യം പോരാടിയ പോളണ്ടിലെ ജനങ്ങൾ റഷ്യയിൽ നിന്നുള്ള പുതിയ ഭീഷണിയോർത് ഉത്കണ്ഠയിലാണ്.ഈയൊരു കാലയളവിലാണ് ചിത്രത്തിന്റെ പ്രമേയ പരിസരം.08/05/45:തമ്മിൽ തമ്മിൽ കൊലപാതകത്തിലേർപ്പെട്ടിരിക്കുന്ന പോളിഷ് ജനതയിലാണ് രംഗം തുടങ്ങുന്നത്. മസീക്, ആൻഡറേജ് എന്നീ രാഷ്ട്രീയ അധോലോക നേതാക്കൾ(ഹോം ആർമി സോൾജ്യേർസ്)ക്ക് പുതുതായി നഗര പിതാവായി അവരോധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായ സെസൂക്കയെ കൊല്ലാനുള്ള കൽപ്പന കിട്ടുകയാണ്.മുൻപ് മസിക്കും സെസൂക്കയും ഒരുമിച്ച് സ്വതന്ത്ര സമര സേനനികളായി പ്രവർത്തിച്ചവരാണ്.സെസൂക്കയുടെ പത്നി കൻസെൻട്രഷൻ ക്യാമ്പിൽ കൊല്ലപ്പെടുകയായിരുന്നു.അമ്മയിയോടൊപ്പം കഴിഞ

ഫയർ മാൻ

Image
ഹെൻറി ജോർജസ് ക്ലഔസെറ്റിനെ ലോക ചലച്ചിത്ര വേദിക്ക് നല്കിയ മറക്കാനാവാത്ത പടമാണ് ജോർജ്ജ് ആർനോദിന്റെ ആഖ്യായികയുടെ പ്രസ്തുത നാമത്തിൽ തന്നെ വെള്ളിത്തിരയിൽ അനുവർത്തിച്ച'വെജിസ് ഓഫ് ഫെയർ'.                               തെക്കേ അമേരിക്കൻ ഐക്യനാടുകളിലെ അപരിഷ്‌കൃതമായൊരു കുഗ്രാമത്തിൽ ആണ് കഥ നടക്കുന്നത്. പല പ്രദേശങ്ങളിൽ നിന്നായി കാര്യമായ രേഖകളില്ല്ലാതെ അഭയാർഥികളായി വന്ന നാട്ടുകർക്കാർക്കും ശരിയായ ജോലിയോ ശമ്പലമോ ഇല്ല.അവിടുത്തെ 'സതെന് ഓയിൽ കോർപ്പറേഷൻ'എന്ന എണ്ണ കമ്പനിയിൽ നിന്നും എപ്പോഴെങ്കിലും കിട്ടുന്ന ശമ്പളത്തെ മുൻ നിർത്തിയാണ് അവരുടെ ജീവിതം. ജോലിയില്ലാത്തപ്പോഴൊക്കെ നാട്ടിൻപുറത്തെ ഭക്ഷണ ശാലയിൽ ഒരുമിച്ച് അടിപിടിയും തെറിയും വിനോദങ്ങളുമായി നേരം പോകുകയാണ് ശീലം. ഒരു ദിവസം എണ്ണ കിണറുകളിലൊന്നിൽ വൻ അഗ്നിബാധ ഉണ്ടാവുകയും അത് കെടുത്താനായി രണ്ടു ട്രക്ക് മുഴുവൻ നൈട്രോ ഗ്ലിസറിൻ ആവശ്യമായി വരികയും ചെയ്യുന്നു.അത്യന്തം ആപത്കരമായ നൈട്രോ ഗ്ലിസറിൻ സ്‌ഫോടക വസ്തുക്കൾ300മൈലുകൾ നീണ്ട മലയോര പ്രദേശത്ത് കൂടെ ഓടിച്ചു ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികളാരും തയ്യാറാകാത്ത സന്ദർഭത്തിൽ ആ ധൗത്യമേറ്റെ

സ്‌കൂൾ മാസ്റ്റർ

Image
 ലോകത്തിലെ ഏറ്റവും മികച്ച അതിശ്രേഷ്ട ചലച്ചിത്രങ്ങളിലൊന്ന്.സഹ എഴുത്തുകാരൻ കൂടിയായിരുന്ന യസുചിറോ ഒസുവിന്റെ ബൗദ്ധിക ശ്രേഷ്ഠ പടം.                     ജപ്പാന്റെ ദക്ഷിണ പാശ്ചാത്യ കടലോര പ്രദേശമായ ഒണോമിഷിയിൽ വിദ്യാലയ അധ്യാപിക ആയ ഇളയ പുത്രി കൊക്യോക്കൊപ്പം വസിക്കുന്ന വൃദ്ധ മാതാപിതാക്കൾ ആയ ശുക്കിച്ചിയും ടോമിയും ടോക്യോവിൽ സ്ഥിര താമസമാക്കിയ മക്കളെ കാണുവാൻ വരുന്നിടത്താണ് പടം തുടങ്ങുന്നത്.വൈദ്യനായ മൂത്ത മകൻ കൊയ്ച്ചിയും മുടിവെട്ട് കട നടത്തുന്ന മൂത്ത പുത്രി ഷിഗേയുമാണ് പട്ടണത്തിലുള്ളത്.മറ്റ്‌രണ്ടു മക്കളിലൊരാൾ യുദ്ധത്തിൽ വധിക്കപ്പെട്ടു.ഇളയ പുത്രൻ കെയ്‌ഡോ ഒസാക്കിയിൽ ഗുമസ്തനായി പണി ചെയ്യുന്നു.വൻ പ്രതീക്ഷയിൽ പട്ടണത്തിൽ വരുന്ന വൃദ്ധ ദമ്പതികളുടെ കൂടെ അൽപ നേരം പങ്കിടാനോ അവരുടെ ആഗ്രഹങ്ങൾ ധരിക്കാനോ മക്കൾക്ക് ആവുന്നില്ല. പട്ടണ വാസത്തിന്റെ ധൃതിയിൽ പെട്ടു പോകുകയാണവർ.പട്ടണത്തിലെ ഒരു സത്രത്തിൽ മക്കൾ അവരെ തമസിപ്പിക്കുന്നുവെങ്കിലും അവിടുത്തെ സഹചര്യവുമായി ഒതുപോകാൻ ആകാതെ അവർ മടങ്ങി വരുന്നു. യുദ്ധത്തിൽ വധിക്കപ്പെട്ട പുത്രന്റെ പത്നി നോറിക്കോ മാത്രം ആണ് അവർക്ക് കുറച്ചെങ്കിലും കരുണയും അവകാശങ്ങളും വക വെച്ച് കൊടുക്കുന്നത്.അവ

ആഭിജാത്യം

Image
1768ഇൽ രചിക്കപ്പെട്ട ഒരു അതിവിശിഷ്ട ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ പടത്തിന്റെ തിരക്കഥ എഴുതപ്പെട്ടത്.ബ്രെഹ്തിന്റെ'മതർ courage ഇൽ നിന്നും പ്രചോദനം കൊണ്ടിട്ടുമുണ്ട്.മനുഷ്യ മനസ്സിന്റെ എപ്പോഴത്തെയും ദുരിത ഹേതുവായ പണർത്തിയെയും തന്മൂലം ഉണ്ടാകുന്ന അവസ്ഥയെയും പറ്റി ഗുണപാഠ കഥാ രൂപത്തിൽ എഴുതിയ ഈ ചിത്രത്തിന്റെ കഥാപാശ്ചാത്തലം16ആം ശതാബ്ദത്തിലെ യുദ്ധഭ്രാന്തു പിടിപെട്ട ജപ്പാൻ ആണ്.                        മന്കുടങ്ങൾ നിർമിച്ചു ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന നാട്ടിൻപുറത്തെ രണ്ടു ജ്യോഷ്ടാനുജന്മാരാണ് ganjuro യും തോബിയോയും.മിയാഗി, ഓഹമ എന്നിവർ ക്രമപ്രകാരം ഇവരുടെ പത്നികളും.ഒരു ദിവസം കവർച്ചക്കർ തങ്ങളുടെ നാട് കീഴടക്കിയ സന്ദർഭത്തിൽ ദുരാഗ്രഹികളായ ganjuro യും തോബിയോയും അവരവരുടെ പത്നിമാരെയും(ganjuro, മിയാഗിയെയും ശിശുവിനെയും നാട്ടിന്പുറത്തും,സമുറയ് യുധവീരന്മാരെ കാണുന്ന തോബിയോ,ഓഹമയെ അങ്ങാടിയിൽ വെച്ചും)ഒഴിവാക്കി പട്ടണത്തിലേക്ക് കുടിയെറുന്നു.സമുറയ് പട്ടാളക്കാരനായി പ്രസിദ്ധനകനുള്ള ആഗ്രഹമാണ് തോബിയോയ്ക്ക്.ganjuro യ്ക്ക് ഉടൻ പണക്കാരൻ ആകാനുള്ള ത്വരയും.പട്ടണത്തിൽ വെച്ച് കാണുന്ന മനോഹരിയായ ഒരു പ്രഭു കുമാരി ganjuro യുടെ സൗന്ദര