പൊറ്റെമ്കിൻ യുദ്ധക്കപ്പൽ...

             ( written by യൂനുസ് മുഹ്‌യുദ്ദീൻ ഈ.കെ )

 
സുഹൃത്തുക്കളെ.. ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ

ബ്ലോഗിൽ
കഴിഞ്ഞ രണ്ടാഴ്ചകളായി പുതിയ

ലേഖനങ്ങളൊന്നും വന്നിട്ടില്ല..

ഞാൻ എന്റെതായ കുറെയേറെ തിരക്കുകളില്‍ പെട്ട്  പോയതിന്‍റെ  കാലതാമസ്സം..
"വിപ്ലവം ഉണ്ടാവുകയെന്നത് ചെറിയ കാര്യങ്ങളെ പറ്റിയല്ല.പക്ഷേ അത് പൊട്ടിത്തെറിക്കുന്നത് ചെറിയ കാര്യങ്ങളിൽ നിന്നായിരിക്കും"
                              -അരിസ്റ്റോട്ടിൽ
ചലച്ചിത്രത്തിന്റെ രാഷ്ട്രീയവും കാണിയുടെ രാഷ്ട്രീയവും യോജിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവ സുഖത്തിനാൽ മാത്രമല്ല, ലോകത്തെങ്ങുമുള്ള ചിത്ര സ്നേഹികൾ battle ഷിപ്പ് പൊറ്റെമ്കിൻ എന്ന ചിത്രം ബഹുമണിക്കുന്നത്.അതല്ലെങ്കിലും രാഷ്ട്രീയത്തിന്റെ അളവ് കോലിനൽ മാത്രം അലക്കാവുന്നതല്ല ബ്ലാക്ക് ആൻഡ് വൈറ്റ് നിശബ്ദ ചിത്രം ആയ'battle ഷിപ്പ് പൊറ്റെമ്കിൻ'എന്ന ക്ലാസിക് ഇന്റെ മഹനീയത.കഴിഞ്ഞ ശതാബ്ദത്തിന്റെ കല എന്ന് പ്രസിദ്ധമായ ചലച്ചിത്രത്തിന്റെ വ്യാകരണം ഉറപ്പിക്കുന്നതിൽ ബാറ്റിൽ ഷിപ്പ് പൊറ്റെമ്കിൻ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും മഹത്തരമായ ചിത്രം എന്ന് ബാറ്റിൽ ഷിപ്പ് പൊറ്റെമ്കിൻ നെ കുറിച്ച് മൊഴിഞ്ഞ സർ ചാൾസ് ചാപ്ലിന്റെ പ്രസ്താവന ഈ ശതാബ്ദത്തിലും101%ശരിയായി വരുന്നത് ആ ചിത്രത്തിൻറെ കളത്തിവർത്തിയായ കലാ ഭംഗി കൊണ്ട് തന്നെയാണ്.
ബാറ്റിൽ ഷിപ്പ് പൊറ്റെമ്കിൻ കണ്ടിറങ്ങുന്ന എല്ലാ കാണിയുടെയും ഉള്ളിൽ ചിത്രത്തിലെ രംഗങ്ങൾ മറയത്തെ നിൽക്കുന്നതും വേറൊന്നിനാലല്ല.രാജകുമാരൻ പൊറ്റെമ്കിൻ തവരിച്ചെസ്കിയുടെ പീരങ്കിതട്ടിലെ നാവിക സഖാക്കൾ, പുഴുവരിക്കുന്ന മാംസക്കഷ്ണം,രക്തസാക്ഷിയായ വകുളിൻ ചകിന്റെ മൃതദേഹം,കുരിശ് രൂപം നീട്ടുന്ന പുരോഹിതന്റെ കള്ളത്തരം, ഒഡീസ ധോരണി,ചിതരിയോടുന്ന ജനക്കൂട്ടം, മരിച്ച മകനെ കൈകളിൽ വഹിച്ചു കോണികൾ കയറി വരുന്ന മാതാവ്,ഒഡീസ കോട്ടക,കല്ലിൽ കൊത്തിയ സിംഹ വധനങ്ങൾ,പീരങ്കികൾ,കടുത്ത തിരകളുടെ ഐക്യബോധം,ചക്രവാളത്തിൽ കപ്പൽ കൂട്ടം,വിപ്ലവ ചങ്ങാത്തത്തിന്റെ തൊപ്പിയൂരി വീശാലുകൾ,സ്വാതന്ത്ര്യത്തിന്റെ ചുവപ്പ് കൊടികൾ. അവസാനത്തിൽ കാണിയുടെ മനതരിലും വെള്ളിത്തിരയിലെ ഒരേ സമയം ഉണ്ടാകുന്ന സന്തോഷത്തിന്റെ അലയൊലികൾ. ജയത്തിന്റെ വൻ അലയൊലികൾ ഉണ്ടാക്കിക്കൊണ്ടു യുദ്ധക്കപ്പൽ വെള്ളിത്തിരയിൽ നിന്നും മായുമ്പോൾ കാണിയുടെ മനസ്സിൽ ഒരു കാഴ്ച അനുഭവത്തിന്റെ സന്തോഷ അലകളുണ്ടാക്കിക്കൊണ്ടു പൊറ്റെമ്കിൻ യുദ്ധക്കപ്പൽ തെളിഞ്ഞു വരും.
ചീഞ്ഞളിഞ്ഞ ഇറച്ചിയും പുഴുവരിക്കുന്ന സൂപ്പും തിന്നാൻ നിർബന്ധിത രക്കപ്പെട്ട കപ്പൽ പടയാളികളിൽ നിന്നാണ് പൊറ്റെമ്കിൻ യുദ്ധക്കപ്പലിലെ എതിർപ്പിന്റെ ശബ്ദം വരുന്നത്.യജമാനന്മരൽ കൊല്ലപ്പെട്ട വകുളിൻ ചെക് എന്ന നാവികന്റെ ജഡം വിപ്ലവത്തെ കരയിലേക്കും വ്യാപിപ്പിക്കാൻ കാരണമായി. വകുളിൻ ചകിന്റെ ജഡം കാഴ്ച വെച്ചത് ഒഡീസ നഗരത്തിലെ പൗരന്മാരിൽ വൻ മുന്നേറ്റമാണ് ഉണർത്തിയത്. മർധക ശക്തികൾക്കെതിരെ നഗരത്തിലെ സാധാരണക്കാരുടെ അമർത്തി വെച്ച ശത്രുത മൊത്തം കര കവിയൻ ആരംഭിച്ചു.സാർ ചക്രവർത്തിയുടെ സൈന്യം വിപ്ലവത്തെ അടിച്ചോതുക്കാനുള്ള ദുഷ്ട നീക്കങ്ങൾ ആരംഭിച്ചു. പൊറ്റെമ്കിൻ കപ്പലിലെ പീരങ്കികൾ സൈന്യത്തിന്റെ ആസ്ഥാനമായ ഒഡീസ കോട്ടക തച്ചു തകർത്തു. പൊറ്റെമ്കിൻ കീഴടക്കാൻ എത്തിയ കപ്പലിലെ നാവികർ പീരങ്കികൾ നിശ്ചലമാക്കുകയും വിപ്ലവകരികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.അവസാനം ഐക്യസൂചകമായി അലകളുയർത്തിക്കൊണ്ടു കപ്പലുകൾ പോകുമ്പോൾ ചലച്ചിത്രം തീരുന്നു.മനുജരും പുഴുക്കളും,ക്വാർട്ടർ റെകിലെ നാടകം,മരിക്കാനായവന്റെ  ആഹ്വാനം, ഒഡീസ കല്പടവുകൾ,ശത്രു പട്ടാളവുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായാണ് ഐസൻസ്റ്റീൻ തന്റെ ചിത്രത്തിന്റെ ഘടന ഉണ്ടാക്കിയിരിക്കുന്നത്.
ബാറ്റിൽ ഷിപ്പ് പൊറ്റെമ്കിനിലെ ഒഡീസ ദൃശ്യങ്ങൾ ലോക ചലച്ചിത്ര ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട ദൃശ്യങ്ങളാണ്.ദൃശ്യങ്ങളുടെ സംഗർഷാത്മകതയിൽ ഉണ്ടാകുന്ന മോൻദാഷിന്റെ ശക്തി സെർജി ഐസൻസ്റ്റീൻൻസ്റ്റീൻ ഒഡീസ രംഗങ്ങളിൽ കാണിച്ചു തരുന്നു. ദൃശ്യങ്ങളുടെ കൂടിച്ചേരാളിലൂടെ മോൻറേഷ ഉണ്ടാക്കപ്പെടുന്നു എന്ന പുഡോവകിന്റെ അഭിപ്രായത്തിന് നേർ വിപരീതമായിരുന്നു സെർജി ഐസിൻസ്റ്റീന്റെ വാദം. ചേരും പടി ചേർക്കുക എന്നതിലുപരി ചിത്രസംയോജനത്തിന്റെ ശക്തി ചലച്ചിത്രത്തിൽ പ്രതാമമായി വരവരിയിച്ചത് ഒഡീസ രംഗങ്ങളിലൂടെയാണ്.വിറങ്ങലിച്ച ഹൃദയത്തോടെ മാത്രം കാണാവുന്ന ഒഡീസ കോണിപ്പടികളിലെ വിരുദ്ധ രംഗങ്ങൾ ചിത്ര കാണികളുടെ രംഗ ബോധത്തിന് പുത്തൻ അടിത്തറ പകുകയാണ് ഉണ്ടായത്.ചിത്രസംയോജനം എന്ന കലയുടെ അനന്ത സാധ്യതകളുടെ കവാടം തുറന്ന മാന്ത്രിക താക്കോളായിരുന്നു ആ രംഗങ്ങൾ.
1905ഇലെ പരാജയമായി മാറിയ വിപ്ലവത്തെ ചരിത്രപരമായി വിശദീകരിക്കുകയായിരുന്നില്ല.പകരം ആ കലാപത്തെ പുന സൃഷ്ടിക്കുകയായിരുന്നു സെർജി ഐസൻസ്റ്റീൻ ചെയ്തത്. പ്രേക്ഷകർ കാണേണ്ടതെന്താണെന്നും കാണേണ്ടതാതെന്താണെന്നുമുള്ള വ്യക്തമായ ബോധം സെർജി ഐസൻസ്റ്റീനുണ്ടായിരുന്നു."ചെമ്പടയേക്കാൾ ആപത്കരിയായ സംവിധായകൻ"എന്ന വിശേഷണം സെർജി ഐസൻസ്റ്റീന് കിട്ടിയത് തന്റെ രാഷ്ട്രീയത്തിൽ അടിയുറച്ചു കൊണ്ട് തന്നെ പറയാനുള്ള കാര്യങ്ങൾ കാഴ്ചക്കാരനെ വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ സാധാരണമല്ലാത്ത ആവിഷ്കരണ കഴിവ് കൊണ്ടാണ്.
ജീവിതത്തിന്റെ കൊടിമരങ്ങളിൽ സമരത്തിന്റെ കോടി ഉയർത്തുന്നവരുടെയും ഉയർത്ഥതവരുടെയും മനതാരിൽ ഒരേ പോലെ പതിഞ്ഞു നിൽക്കുന്നൊരു സന്ദേശം സെർജി ഐസൻസ്റ്റീന്റെ പൊറ്റെമ്കിൻ കുരിച്ചിടുന്നു.
"എല്ലാവരും ഓരോരുത്തർക്കും വേണ്ടി
ഓരോരുത്തരും എല്ലാവർക്കും വേണ്ടി."
തലമുറകളുടെ സ്മരണ യവനികകളിൽ നിന്ന് ഒരിക്കലും അപ്രത്യക്ഷമകാൻ പാടില്ലാത്ത ശുഭ സന്ദേശം.

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...