Posts

Showing posts from October, 2019

ചാപ്ലിന്റെ "ദി great dictator" ഇന്79ആണ്ടു!!

Image
ഉള്ളിൽ ചെറുതായി സമത്വ ചിന്ത ഉണ്ടായിരുന്ന ചാർളി ചാപ്ലിന്റെ നസിസത്തോടുള്ള ബലവതായ എതിർ ശബ്ദം ആയിരുന്നു അഡോൾഫ് ഹിറ്ലരെ കളിയാക്കിക്കൊണ്ടുള്ള 'ദി great dictator'എന്ന ചിത്രം. ചിത്രത്തിൽ അഡോൾഫ് ഹിറ്ലരുടെ അപരനായിരുന്ന അഡിനോയ്ഡ് ഹിങ്കൽ ആയി അഭിനയിച്ചത് സംവിധായകൻ ആയ സർ ചാള്സ് ചാപ്ലിൻ തന്നെയാണ്.               ടോമാനിയ രാജ്യത്തിന്റെ സ്വേച്ഛാധിപതിയായ വട്ടനും വിഡ്ഢിയുമായ ഹിങ്കൽ ആണ് അഡോൾഫ് hitlerude അപരൻ ആയി ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു യഹൂദ ക്ഷുരകൻ ആയി ചാർളി ചാപ്ലിൻ ചെയ്ത രണ്ടാം കഥാപാത്രം ഹന്ന(ചാർളി ചാപ്ലിന്റെ മാതാവിന്റെ നാമം)എന്ന ജൂത പെണ്ണുമായി അനുരാഗത്തിലാണ്.യഹൂദർക്കെതിരയുള്ള അഡിനോയ്ഡ് ഹിൻകേളിന്റെ വംശഹത്യയിൽ ക്ഷുരകക്കട ഇല്ലാതാക്കപ്പെടുകയും അദ്ദേഹത്തെ കൻസെൻട്രഷൻ ക്യാമ്പിലേക്ക് ജയിൽ പുള്ളിയായി അയക്കുകയും ചെയ്യുന്നു.അവിടെ നിന്നും തടവ് ചാടിയ അദ്ദേഹത്തെ അഡിനോയ്ഡ് ഹിങ്കൽ ഉമയുള്ള സാമ്യം കാരണം ആൾ മാറി രക്ഷപ്പെടുത്തുകയും ഒരു വേദിയിലേക്ക് പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു.ലഭിച്ച സാധ്യത മുതലാക്കി ക്ഷുരകൻ ഹിംസയുടെ അര്ഥമില്ലായ്മയെപ്പറ്റിയും സ്വേച്ഛാധിപത്യത്തിന്റെ ദുഷ്ടതരങ്ങളെ പറ്റിയും മ

"കളിയുടെ നിയമങ്ങൾ"!!അഥവാ ജീൻ റെനോയിരുടെ "ആദാമിന്റെ വാരിയെല്ല്"....!!

Image
                   ജീൻ റെനോയിരുടെ ബൗദ്ധിക വിശിഷ്ട ചലച്ചിത്രമാണ്'ദി റൂൾസ് ഓഫ് ദി ഗെയിം'(ലാ റെജിലെ ഡു ജേന്).                ലോക ചലച്ചിത്ര വേദിയിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നാണിത്.യുദ്ധ കാലത്ത് കൈക്കൂലിയും ഹിംസയും വ്യാപകമായ ഫ്രഞ്ച് മുതലാളിത്ത സാമൂഹ്യ ജീവിതത്തിന് നേരെയുള്ള പ്രതിഫലനമാണീ ചിത്രം. രണ്ടാം ലോക മഹായുദ്ധ സമയ ഫ്രാൻസിലെ സമൂഹത്തിന്റെ സദാചാര ധാർമിക ലംഗനത്തെ കാണിക്കാനായി സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തലം പണക്കാരുടെ ഒരു തോട്ടത്തിൽ നടക്കുന്ന ആഴ്ചയിലെ അവസാന ഒത്തുകൂടലാണ്.ആളുകളെല്ലാം അവരവരുടെ ധാർമിക ജീവിതത്തിന്റെ നന്മകളെപ്പറ്റി പൊങ്ങച്ചം വിളമ്പുകയാണ്.എന്നാൽ അവർ ഏർപ്പെടുന്നതോ നേരെ തിരിച്ചുള്ള ലജ്ജാവഹമായ ചെയ്തികളിലും.സദാചാര മര്യാദയുടെ കളി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ബൂർശ്വകളുടെയും അവരെ മുഴത്തിന് മുഴം അനുധാവനം ചെയ്യുന്ന വേളക്കരുടെയും പശ്ചാത്തലമാണ് ചലച്ചിത്രത്തിൽ.                     വിമാന പര്യവേക്ഷകനായി പ്രശസ്തനായ ആന്ദ്രേ ജൂറി ഒരു റേഡിയോ പരിപാടിയിലൂടെ തന്റെ പ്രിയതമയും മറ്റൊരുതന്റെ പത്നിയുമായ ക്രിസ്റ്റീനയോടുള്ള പ്രേമഭ്യര്ഥന നടത്തുന്നു.ഇത് കേട്ട ക്രിസ്റ്റീനയു