Posts

ചാപ്ലിന്റെ "ദി great dictator" ഇന്79ആണ്ടു!!

Image
ഉള്ളിൽ ചെറുതായി സമത്വ ചിന്ത ഉണ്ടായിരുന്ന ചാർളി ചാപ്ലിന്റെ നസിസത്തോടുള്ള ബലവതായ എതിർ ശബ്ദം ആയിരുന്നു അഡോൾഫ് ഹിറ്ലരെ കളിയാക്കിക്കൊണ്ടുള്ള 'ദി great dictator'എന്ന ചിത്രം. ചിത്രത്തിൽ അഡോൾഫ് ഹിറ്ലരുടെ അപരനായിരുന്ന അഡിനോയ്ഡ് ഹിങ്കൽ ആയി അഭിനയിച്ചത് സംവിധായകൻ ആയ സർ ചാള്സ് ചാപ്ലിൻ തന്നെയാണ്.               ടോമാനിയ രാജ്യത്തിന്റെ സ്വേച്ഛാധിപതിയായ വട്ടനും വിഡ്ഢിയുമായ ഹിങ്കൽ ആണ് അഡോൾഫ് hitlerude അപരൻ ആയി ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു യഹൂദ ക്ഷുരകൻ ആയി ചാർളി ചാപ്ലിൻ ചെയ്ത രണ്ടാം കഥാപാത്രം ഹന്ന(ചാർളി ചാപ്ലിന്റെ മാതാവിന്റെ നാമം)എന്ന ജൂത പെണ്ണുമായി അനുരാഗത്തിലാണ്.യഹൂദർക്കെതിരയുള്ള അഡിനോയ്ഡ് ഹിൻകേളിന്റെ വംശഹത്യയിൽ ക്ഷുരകക്കട ഇല്ലാതാക്കപ്പെടുകയും അദ്ദേഹത്തെ കൻസെൻട്രഷൻ ക്യാമ്പിലേക്ക് ജയിൽ പുള്ളിയായി അയക്കുകയും ചെയ്യുന്നു.അവിടെ നിന്നും തടവ് ചാടിയ അദ്ദേഹത്തെ അഡിനോയ്ഡ് ഹിങ്കൽ ഉമയുള്ള സാമ്യം കാരണം ആൾ മാറി രക്ഷപ്പെടുത്തുകയും ഒരു വേദിയിലേക്ക് പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു.ലഭിച്ച സാധ്യത മുതലാക്കി ക്ഷുരകൻ ഹിംസയുടെ അര്ഥമില്ലായ്മയെപ്പറ്റിയും സ്വേച്ഛാധിപത്യത...

"കളിയുടെ നിയമങ്ങൾ"!!അഥവാ ജീൻ റെനോയിരുടെ "ആദാമിന്റെ വാരിയെല്ല്"....!!

Image
                   ജീൻ റെനോയിരുടെ ബൗദ്ധിക വിശിഷ്ട ചലച്ചിത്രമാണ്'ദി റൂൾസ് ഓഫ് ദി ഗെയിം'(ലാ റെജിലെ ഡു ജേന്).                ലോക ചലച്ചിത്ര വേദിയിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നാണിത്.യുദ്ധ കാലത്ത് കൈക്കൂലിയും ഹിംസയും വ്യാപകമായ ഫ്രഞ്ച് മുതലാളിത്ത സാമൂഹ്യ ജീവിതത്തിന് നേരെയുള്ള പ്രതിഫലനമാണീ ചിത്രം. രണ്ടാം ലോക മഹായുദ്ധ സമയ ഫ്രാൻസിലെ സമൂഹത്തിന്റെ സദാചാര ധാർമിക ലംഗനത്തെ കാണിക്കാനായി സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തലം പണക്കാരുടെ ഒരു തോട്ടത്തിൽ നടക്കുന്ന ആഴ്ചയിലെ അവസാന ഒത്തുകൂടലാണ്.ആളുകളെല്ലാം അവരവരുടെ ധാർമിക ജീവിതത്തിന്റെ നന്മകളെപ്പറ്റി പൊങ്ങച്ചം വിളമ്പുകയാണ്.എന്നാൽ അവർ ഏർപ്പെടുന്നതോ നേരെ തിരിച്ചുള്ള ലജ്ജാവഹമായ ചെയ്തികളിലും.സദാചാര മര്യാദയുടെ കളി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ബൂർശ്വകളുടെയും അവരെ മുഴത്തിന് മുഴം അനുധാവനം ചെയ്യുന്ന വേളക്കരുടെയും പശ്ചാത്തലമാണ് ചലച്ചിത്രത്തിൽ.                     വിമാന പര്യവേക്ഷകനായി പ്രശസ്തനായ ആന്ദ്രേ ജ...

കൈയും തലയും പുറത്തിടരുത്

Image
ജോണ് ഫോർഡിന്റെ സംവിധാന മികവ് രേഖപ്പെടുത്തിയ ആദ്യ കാല ചിത്രങ്ങളിലൊന്ന്.ജോണ് വൈനെന്ന തുല്യതയില്ലാത്ത അഭിനേതാവിന്റെ തുടക്കവും. മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ഏഴ് അക്കാദമി നമനിർദ്ദേശങ്ങളും മികച്ച സ്വഭാവ നടൻ,പശ്ചാത്തല സംഗീതം എന്നിവയിൽ ഓസ്‌കാർ നേടുകയും ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനുള്ള ബഹുമതിയും നേടിയ പ്രസിദ്ധമായ വെസ്റ്റേൺ ചിത്രം.                          റെയിൽ ഗതാഗതം തുടങ്ങുന്നതിന് മുൻപ് അമേരിക്കയിൽ വ്യത്യസ്ത സ്റ്റേഷനുകൾ/സ്റ്റേജുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉണ്ടായിരുന്ന കുതിര വണ്ടി സംവിധാനം ആണ് സ്റ്റേജ് കോച്ച്.1855ഇൽ ആണ് കഥ സംഭവിക്കുന്നത്.ദുരൂഹമായ പലതരം ഉദ്ദേശ്യങ്ങളുമായി ആരിസോണയിലെ ടോണ്ടോ ഗ്രാമത്തിൽ നിന്നും മെക്സിക്കോയിലെ ലോഡ്സ്‌ബെർഗിലേക്ക് പോകുന്ന എട്ട് വ്യക്തികളാണ് വാഹനത്തിലെ സഞ്ചാരികൾ.കുടിയനും സൂത്രക്കാരനുമായ ഡോക് ജോസയ ബൂണ്:കൈക്കൂലി വാങ്ങിയതിന് ചികിത്സ രംഗത്ത് നിന്നും അദ്ദേഹത്തെ പിരിച്ചു വിട്ടിരിക്കുകയാണ്,കപട സദാചാര സമുദായം പുറന്തള്ളിയ ഡെല്ലസ് എന്ന ലൈംഗിക തൊഴിലാളി, സത്യസ്വഭാവിയായ ചീട്ട...

സംഗം

Image
ലോക ചലച്ചിത്ര വേദിയിൽ എക്കാലത്തെയും മികച്ച വമ്പൻ വിജയ ചിത്രങ്ങളിലൊന്നാണ് margerette മിചെലിന്റെ പ്രസിദ്ധ ആഖ്യായികയുടെ ചലച്ചിത്രവിഷ്കരമായ വിക്ടർ ഫ്ലെമിംഗിന്റെ'gone വിത് ദി വിൻഡ്'.കാറ്റിനൊപ്പം കടന്നു പോയ ഒരു സംസ്കാരത്തെ പറ്റിയാണ് ഈ ചിത്രം എന്ന് തുടക്കത്തിൽ പറയുന്നുണ്ട്. ആഭ്യന്തര യുദ്ധ സമയത്തെ തെക്കൻ അമേരിക്കയിലെ കഷ്ടപ്പാടുകളാണ് കഥാ പശ്ചാത്തലം.                                    1861ഇൽ georgean സംസ്ഥാനത്തുള്ള താരയെന്ന കോട്ടൻ പ്ലാന്റാഷനിലെ scarlette ഓ ഹാരയെന്ന പെണ്കുട്ടി ഗ്രാമത്തിലെ യുവാക്കളുടെ സ്വപ്ന സുന്ദരി ആയിരുന്നു. അവൾ തീക്ഷ്ണമായി പ്രേമിച്ച ആഷ്‌ലിയെന്ന യുവാവ് ആണെങ്കിൽ മറ്റൊരുത്തിയെ,അതും scarlet ഓ ഹാരക്ക് ഏറ്റവും കൂടുതൽ ഇഷ്ടക്കേടുള്ള മേലനിയെ, കല്യാണം കഴിക്കുന്നു.അക്കാലത്താണ് ആഭ്യന്തര യുദ്ധം നടക്കുന്നത്. യുദ്ധത്തിന് പോകുന്ന കാമുകന്റെ ഗർഭിണിയായ പത്നിയുടെ സംരക്ഷണം വിധിയുടെ വിളയാട്ടം പോലെ ഹാരയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അവരുടെ നാട് കീഴടക്കിയ ഐക്യ സൈന്യം ഓ ഹാരയുടെ പറമ്പ് നശിപ്പിച്ചിരുന്നു. മാതാവ് മ...

ആഗ്രഹ സഫലീകരണം

Image
                 ചലച്ചിത്ര ചരിത്രത്തിൽ സാധാരണമല്ലാത്ത പരീക്ഷണ ത്വര കാണിച്ച ക്ലാസിക് സാങ്കേതിക പടമായി വിലയിരുത്തുമ്പോഴും നാസിസത്തിന്റെ പ്രൊപഗണ്ട ചിത്രത്തിന്റെ അടയാളമായി ലോകമാകെ അവമതിക്കപ്പെടുന്ന ചിത്രമാണ് ട്രിയംഫ് ഡെസ് വില്ലെന്സ്.1934സെപ്റ്റംബർ നാല് മുതൽ ഒരു വാരം നീണ്ടു നിന്ന ന്യൂറൻബെർഗിലെ നാസി കക്ഷിയുടെ ആറാം സമ്മേളനവും അതിലെ ജാതയുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.ജർമ്മനിയിലെ ജനങ്ങളുടെ ഉണർവിനെപ്പറ്റിയുള്ള വിപ്ലവ വചനങ്ങൾ കാണിച്ചു കൊണ്ട് തുടങ്ങുന്ന ഈ പടത്തിൽ അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും പ്രഭാഷണങ്ങളും,കൂട്ടം കൂടിയിരിക്കുന്ന1,50,000തോളമുള്ള കക്ഷി അണികളുടെ ആഘോഷ പ്രകടനങ്ങളും ജാഥകളും,ജർമ്മനിയിലെ സൈനികരും വനിതകളും ചെറിയ ബാലന്മാരുമുൾപ്പെടെ തങ്ങളുടെ ഇഷ്ട നായകനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതും 'ഹെയിൽ ഹിറ്റ്‌ലർ'അഭിസംബോധന ചെയ്യുന്നതുമൊക്കെ ആഘോഷപൂർവം എടുത്തിരുന്നു സംവിധായിക ലെനി റീഫൻസ്‌ഥാൽ.                             അഡോൾഫ് hitler ഘോഷയാത്രയെ അഭിവാദനം ചെയ്യുന്നതറിഞ്ഞു ...

പെരുമാറ്റത്തിന് പൂജ്യം

Image
                             ജീൻ വീഗോയുടെ'സീറോ ഡി കൊണ്ടുകട്'ആയിരുന്നു ഫ്രാൻസിലെ'സർ റീയലിസ്റ്റ് പ്രസ്ഥാന'ത്തിന് ആരംഭം കുറിച്ചത്.ക്ഷുഭിത യൗവനത്തിന്റെ കഥ പറയുന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ പടങ്ങളിലൊന്നാണിത്.                            വ്യവസ്ഥാപിത മൂല്യങ്ങളും സദാചാര നിഷ്ഠയും പുലർത്തുന്ന അധ്യാപകരുടെ അധികാര ധർഷ്ട്യത്തോടുള്ള കോസ്സ്ത്,ബ്രുവൽ എന്നീ വിദ്യാർഥികളുടെയും സുഹൃത്തുക്കളുടെയും പോരാട്ടം ആണ് ഈ ചിത്രത്തിന്റെ ആശയം. ഒഴിവുകാലം ആനന്ദകരമായി ആസ്വദിച്ചു വിദ്യാലയത്തിലേക്ക് തിരികെ വരുന്ന അവരുടെ കളികളും ഉല്ലാസവും നിറഞ്ഞ തീവണ്ടി യാത്രയിലാണ് പടം ആരംഭിക്കുന്നത്.ജീവിതത്തെ എല്ലാ രീതിയിലും ഒരു ആഘോഷമാക്കി തീർക്കുന്നവരണവർ.വിദ്യാലയത്തിൽ മടങ്ങി വരുന്നതോടെ അവർക്ക് ഒരിക്കൽ കൂടി യന്ത്രികവും വിരസവും അഥോന്മുകവുമായ ലോകത്തെ പുൽകേണ്ടി വരുന്നു. അധ്യാപകരോടുള്ള അവരുടെ നിഷേധം പിന്നീട് ഒരു പൊട്ടിത്തെറിക്കലായി തീരുകയാണ്.ഡോർമെട്രിയിൽ നിന്നും തുടങ്ങുന്ന കലാപം പുറത്തേക്ക് പടർന്നു ...

ഭൂമി

Image
ഭൂമി:- ഐക്യ സോവിയറ്റ് ഇന്റെ കാർഷിക പരിഷ്‌കരണങ്ങൾ പറ്റി പറയുന്ന ഒരു ഉക്രൈൻ ചിത്രം ആണ് സിമല്യ/സോയിൽ.പുതിയ കൂട്ടുകൃഷി രീതിയെ ആശങ്കയോടെ നോക്കിക്കാണുന്ന പഴയ തലമുറയും പ്രതീക്ഷയോടെ സ്വീകരിക്കുന്ന നവതലമുറയുമാണ് ചലച്ചിത്രത്തിൽ.അവർ പരസ്പരമുള്ള വൈകാരിക ശണ്ഠകളും.പണക്കാരനായ ഒരു കൊലക് തന്റെ മണ്ണ് ഗവണ്മെന്റിലേക്ക് കൊടുക്കുന്നതിന് തയ്യാറാകുന്നില്ല.നായകൻ ആയ വാസിൽ എന്ന യുവാവ് വിപ്ലവ പ്രചോദിത്തനയി കൊലകുകളിൽ നിന്ന് മണ്ണ് പിടിച്ചു വാങ്ങി കൃഷിയിറക്കുന്നു.ട്രാക്ടറുകൾ പാടങ്ങൾ ഉഴുത്തുമ്പോൾ തകർന്നടിയുന്നത് പഴയ വിശ്വാസങ്ങൾ തന്നെയാണ്. ആവേശത്തോടെ തന്റെ കാമുകിയെ കണ്ടു മടങ്ങിയെത്തുന്ന വാസിൽ പ്രതി വിപ്ലവകാരികളുടെ വെടിയേറ്റു കൊല്ലപ്പെടുന്നു.(ചിത്രം തുടങ്ങുന്നതും ഒരു മരണ രംഗത്തിലാണ്;നവീന കാർഷിക രീതിയെ പേടിയോടെ നോക്കിക്കാണുന്ന, വാസിലിന്റെ മുത്തശ്ശന്റെ.)അത് വരെ കൂട്ടു കൃഷിക്ക് എതിരായിരുന്ന,വാസിലിന്റെ അച്ഛൻ പുത്രന്റെ കൊലയിൽ ഹൃദയ വേദന അനുഭവിച്ചു മരണാനന്തര ചടങ്ങുകൾക്ക് പതിരിമാരെ ഒഴിവാക്കി പൗരന്മാരുടെ കൂട്ടായ്മയിൽ നവീന സമ്പ്രദായം ഉണ്ടാക്കുന്നു.വിപ്ലവ പാട്ടുകൾ ആണ് ചരമ ശുശ്രൂഷയ്ക്ക് അവർ പാടുന്നത്. ചിത്രവസനം കൊലക് പണക്കാരന്റെ...