ചാപ്ലിന്റെ "ദി great dictator" ഇന്79ആണ്ടു!!


ഉള്ളിൽ ചെറുതായി സമത്വ ചിന്ത ഉണ്ടായിരുന്ന ചാർളി ചാപ്ലിന്റെ നസിസത്തോടുള്ള ബലവതായ എതിർ ശബ്ദം ആയിരുന്നു അഡോൾഫ് ഹിറ്ലരെ കളിയാക്കിക്കൊണ്ടുള്ള 'ദി great dictator'എന്ന ചിത്രം. ചിത്രത്തിൽ അഡോൾഫ് ഹിറ്ലരുടെ അപരനായിരുന്ന അഡിനോയ്ഡ് ഹിങ്കൽ ആയി അഭിനയിച്ചത് സംവിധായകൻ ആയ സർ ചാള്സ് ചാപ്ലിൻ തന്നെയാണ്.
              ടോമാനിയ രാജ്യത്തിന്റെ സ്വേച്ഛാധിപതിയായ വട്ടനും വിഡ്ഢിയുമായ ഹിങ്കൽ ആണ് അഡോൾഫ് hitlerude അപരൻ ആയി ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു യഹൂദ ക്ഷുരകൻ ആയി ചാർളി ചാപ്ലിൻ ചെയ്ത രണ്ടാം കഥാപാത്രം ഹന്ന(ചാർളി ചാപ്ലിന്റെ മാതാവിന്റെ നാമം)എന്ന ജൂത പെണ്ണുമായി അനുരാഗത്തിലാണ്.യഹൂദർക്കെതിരയുള്ള അഡിനോയ്ഡ് ഹിൻകേളിന്റെ വംശഹത്യയിൽ ക്ഷുരകക്കട ഇല്ലാതാക്കപ്പെടുകയും അദ്ദേഹത്തെ കൻസെൻട്രഷൻ ക്യാമ്പിലേക്ക് ജയിൽ പുള്ളിയായി അയക്കുകയും ചെയ്യുന്നു.അവിടെ നിന്നും തടവ് ചാടിയ അദ്ദേഹത്തെ അഡിനോയ്ഡ് ഹിങ്കൽ ഉമയുള്ള സാമ്യം കാരണം ആൾ മാറി രക്ഷപ്പെടുത്തുകയും ഒരു വേദിയിലേക്ക് പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു.ലഭിച്ച സാധ്യത മുതലാക്കി ക്ഷുരകൻ ഹിംസയുടെ അര്ഥമില്ലായ്മയെപ്പറ്റിയും സ്വേച്ഛാധിപത്യത്തിന്റെ ദുഷ്ടതരങ്ങളെ പറ്റിയും മനവികമായ ഒരു ഭാവിയെ പറ്റിയും ഒക്കെ പ്രസംഗിക്കുന്നു.മനുഷ്യ സ്നേഹിയായിരുന്ന ചാർളി ചാപ്ലിന്റെ ആദര്ശങ്ങളുടെ പ്രഘോഷമായ ആറു മിനിറ്റ് സമയം ഉള്ള ഈ പ്രഭാഷണം ചലച്ചിത്രത്തിലെ ചരിത്രത്തിലും വളരെ പ്രശസ്തമാണ്.പുറം കാൽ കൊണ്ട് ഗോളം തട്ടി കളിക്കുന്ന അഡിനോയ്ഡ് ഹിങ്കലിന്റെ രംഗം ലോക ചലച്ചിത്ര വേദിയിലെ തന്നെ അതിവിശിഷ്ടമായ ഒരു ദൃശ്യം അത്രെ.
            നസിസത്തോടും ഹിംസയോടുമുള്ള തന്റെ പ്രത്യയശാസ്ത്ര വീക്ഷണം ധീരമായി കാണിച്ച വിശിഷ്ട രചന ആണ്'The Great Dictator'.തന്റെ കലയിലൂടെ ചാർളി ചാപ്ലിൻ അവതരിപ്പിച്ച മനുഷ്യത്വ പൂർണമായ ലോകം പ്രസ്തുത ചിത്രത്തിൽ ആഴമുള്ളതായി നമുക്ക് അനുഭവപ്പെടും.അഡോൾഫ് ഹിറ്റ്ലർ പ്രസ്തുത ചിത്രം നിരോധിക്കുകയും,തുടർന്ന് സംഗീതം മാത്രം ഒഴിവാക്കി പാതിയായി കാണിക്കുകയുമൊക്കെ ഉണ്ടായി. അത് വരെ ശബ്ദ ചിത്രങ്ങളോട് താത്പര്യം ഇല്ലാതിരുന്ന ചാർളി ചാപ്ലിന്റെ തുടർന്നുള്ള മുഴുനീള സംസാര ചിത്രം ആയിരുന്നു ഇത്.നല്ല ചിത്രം, നല്ല തിരക്കഥ,നല്ല അഭിനേതാവ് എന്നീ മേഖലകളിൽ ഈ പടം അക്കാദമി നാമനിർദ്ദേശങ്ങൾ നേടിയെടുക്കുകയുണ്ടായി.നായകൻ എന്ന സ്ഥാനം കൂടാതെ തിരക്കഥാകൃത്ത്, സംവിധായകൻ,നിർമാതാവ് എന്നീ വിധത്തിലും ചാർളി ചാപ്ലിൻ ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്