കൈയും തലയും പുറത്തിടരുത്


ജോണ് ഫോർഡിന്റെ സംവിധാന മികവ് രേഖപ്പെടുത്തിയ ആദ്യ കാല ചിത്രങ്ങളിലൊന്ന്.ജോണ് വൈനെന്ന തുല്യതയില്ലാത്ത അഭിനേതാവിന്റെ തുടക്കവും. മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ഏഴ് അക്കാദമി നമനിർദ്ദേശങ്ങളും മികച്ച സ്വഭാവ നടൻ,പശ്ചാത്തല സംഗീതം എന്നിവയിൽ ഓസ്‌കാർ നേടുകയും ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനുള്ള ബഹുമതിയും നേടിയ പ്രസിദ്ധമായ വെസ്റ്റേൺ ചിത്രം.
                         റെയിൽ ഗതാഗതം തുടങ്ങുന്നതിന് മുൻപ് അമേരിക്കയിൽ വ്യത്യസ്ത സ്റ്റേഷനുകൾ/സ്റ്റേജുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉണ്ടായിരുന്ന കുതിര വണ്ടി സംവിധാനം ആണ് സ്റ്റേജ് കോച്ച്.1855ഇൽ ആണ് കഥ സംഭവിക്കുന്നത്.ദുരൂഹമായ പലതരം ഉദ്ദേശ്യങ്ങളുമായി ആരിസോണയിലെ ടോണ്ടോ ഗ്രാമത്തിൽ നിന്നും മെക്സിക്കോയിലെ ലോഡ്സ്‌ബെർഗിലേക്ക് പോകുന്ന എട്ട് വ്യക്തികളാണ് വാഹനത്തിലെ സഞ്ചാരികൾ.കുടിയനും സൂത്രക്കാരനുമായ ഡോക് ജോസയ ബൂണ്:കൈക്കൂലി വാങ്ങിയതിന് ചികിത്സ രംഗത്ത് നിന്നും അദ്ദേഹത്തെ പിരിച്ചു വിട്ടിരിക്കുകയാണ്,കപട സദാചാര സമുദായം പുറന്തള്ളിയ ഡെല്ലസ് എന്ന ലൈംഗിക തൊഴിലാളി, സത്യസ്വഭാവിയായ ചീട്ട് കളിക്കാരനായി ഹാത് ഫീൽഡ്:ടോന്റോയിൽ നിന്നും പോകാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശത്തിന്റെ പിന്നിൽ ഒരു ദുരൂഹത ഉണ്ട്, കാവളറി ആപ്പീസറുടെ പത്നിയും നിറ വയറും ഉള്ള ലൂസി മെല്ലാരി, അഹങ്കാരിയും ബഡായിക്കാരനുമായ ഖജാൻജി ഹെൻറി ഗെറ്റവുഡ്:സ്വന്തം ധനകാര്യ സ്ഥാപനത്തിൽ നിന്നും50,000ഡോളറും മോഷ്ടിച്ചു കൊണ്ടാണയാളുടെ യാത്ര, ഒരു കേസ് sample വിസ്കിയുമായി യാത്ര ചെയ്യുന്ന അബ്കാരിയായ സാമുവേൽ പീകോക്ക, കോച്ചിൽ പറവിനായി പോകുന്ന പരുക്കൻ എന്ന് തോന്നുമെങ്കിലും പാവതനായ മർച്ചേൽ കളി എന്നിവർ. കൂടെ ഡ്രൈവർ ബക്ക് ഉം.പാതയിൽ വെച്ച് തന്റെ കുതിരയ്ക്ക് മുറിവേൽക്കുന്നതോടെ അതിനെ ഒഴിവാക്കി വണ്ടിയിൽ ഇവരുടെ കൂടെ യാത്ര ചെയ്യേണ്ടി വരികയാണ് റിങ്കോ കിഡ്(ജോണ് വെയിൻ).അച്ഛനെയും ചേട്ടനെയും കൊല്ലുകയും തന്നെ ചെയ്യാത്ത കുറ്റത്തിന് തടങ്കലിൽ ആക്കുകയും ചെയ്ത ലോഡ്സ്‌ബെർഗിലെ ലുക് പ്ലംമെർ ഉടെ അധോലോക സംഗത്തോടുള്ള പകയാണ് തടവിൽ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ലക്ഷ്യം.മർച്ചേൽ കളി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നുണ്ട്.യാത്ര തുടരുന്നതിനിടയിൽ റിങ്കോയും ഡലാസും പരസ്പരം പ്രേമത്തിൽ ആകുന്നു.തന്റെ പതിക്ക് അപ്പാച്ചെ കുന്നുകളിൽ വെച്ച് റെഡ് ഇന്ത്യൻ ആക്രമികളുമായുള്ള പോരാട്ടത്തിനിടയിൽ പരുക്ക് പറ്റിയതറിഞ്ഞു അബോധവസ്ഥയിലാകുന്ന ലുസിയ്ക്ക് പെറ്റു നോവ് തുടങ്ങുകയും ഡോക്ടർ ഭൂനിന്റെ കാർമികത്വത്തിൽ പ്രസവിക്കുകയും ചെയ്യുന്നു.മോണയുമെന്റ് താഴ്വരത്തെ ലിസ്‌ഫെറി തുറമുഖത് അവർ എത്തുമ്പോൾ അക്രമികൾ അത് തീ കൊളുത്തി നശിപ്പിച്ചു എന്നറിയുകയാണ്.സാഹസികമായി പുഴ നീന്തിക്കടക്കാൻ ശ്രമിക്കുന്ന അവരെ റെഡ് ഇന്ത്യക്കാർ ആക്രമിക്കുന്നു.കൈവിലങ് ഇൽ നിന്നും സ്വാതന്ത്രനാകുന്ന റിങ്കോയും മറ്റുള്ളവരും കൂടി പ്രതിരോധിക്കുകയും കൃത്യ സമയം വരുന്ന കാവളറി പട്ടാളത്തിന്റെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്യുന്നു.അവസാനം അവർ ലോഡ്സ്‌ബെർഗിൽ എത്തുമ്പോൾ റിങ്കോ തന്റെ ശത്രുക്കളെ കൊലുന്നുവെന്നാലും മർക്കലും കൂട്ടരും അദ്ദേഹത്തെ രക്ഷപ്പെടാനനുവധിക്കുകയാണ്.
                                                            വെസ്റ്റേൺ ചിത്രങ്ങളുടെ തുടക്കമായി തീർന്നു ഏർനെസ്റ് ഹെകോക്സിന്റെ'ദി സ്റ്റേജ് റ്റു ലോഡ്സ്‌ബെർഗ്'എന്ന ആഖ്യായികയുടെ ചലച്ചിത്രവിഷ്കരമായ ഈ ചിത്രം.

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...