ആഗ്രഹ സഫലീകരണം
ചലച്ചിത്ര ചരിത്രത്തിൽ സാധാരണമല്ലാത്ത പരീക്ഷണ ത്വര കാണിച്ച ക്ലാസിക് സാങ്കേതിക പടമായി വിലയിരുത്തുമ്പോഴും നാസിസത്തിന്റെ പ്രൊപഗണ്ട ചിത്രത്തിന്റെ അടയാളമായി ലോകമാകെ അവമതിക്കപ്പെടുന്ന ചിത്രമാണ് ട്രിയംഫ് ഡെസ് വില്ലെന്സ്.1934സെപ്റ്റംബർ നാല് മുതൽ ഒരു വാരം നീണ്ടു നിന്ന ന്യൂറൻബെർഗിലെ നാസി കക്ഷിയുടെ ആറാം സമ്മേളനവും അതിലെ ജാതയുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.ജർമ്മനിയിലെ ജനങ്ങളുടെ ഉണർവിനെപ്പറ്റിയുള്ള വിപ്ലവ വചനങ്ങൾ കാണിച്ചു കൊണ്ട് തുടങ്ങുന്ന ഈ പടത്തിൽ അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും പ്രഭാഷണങ്ങളും,കൂട്ടം കൂടിയിരിക്കുന്ന1,50,000തോളമുള്ള കക്ഷി അണികളുടെ ആഘോഷ പ്രകടനങ്ങളും ജാഥകളും,ജർമ്മനിയിലെ സൈനികരും വനിതകളും ചെറിയ ബാലന്മാരുമുൾപ്പെടെ തങ്ങളുടെ ഇഷ്ട നായകനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതും 'ഹെയിൽ ഹിറ്റ്‌ലർ'അഭിസംബോധന ചെയ്യുന്നതുമൊക്കെ ആഘോഷപൂർവം എടുത്തിരുന്നു സംവിധായിക ലെനി റീഫൻസ്‌ഥാൽ.
അഡോൾഫ് hitler ഘോഷയാത്രയെ അഭിവാദനം ചെയ്യുന്നതറിഞ്ഞു അദ്ദേഹവുമായി മാസങ്ങളോളം നീണ്ട ആശയവിനിമയം നടത്തിയതിനെ തുടർന്ന് ഘോഷയാത്രയെ പറ്റിയുള്ള ഒരു ചിത്രം ചെയ്യുന്നതിനായി ലെനി റീഫൻസ്റ്റാൽ അയക്കപ്പെടുകയായിരുന്നു.1933ലെ ഡർ സിഗ് ഡെസ് ഗ്ലൗബെൻസ്(വിക്ടറി ഓഫ് ഫൈത്)എങ്കിലും അനവധി സാങ്കേതിക തെറ്റുകൾ ഉള്ളവയായിരുന്നു.വീണ്ടും ചെയ്യാനുള്ള ഹിറ്റ്ലറുടെ കൽപ്പന ലെനി വിസമ്മതിച്ചുവെങ്കിലും,നിര്ബന്ധിതയാക്കപ്പെട്ടു.തുടർന്ന്'ട്രയംഫ് ഓഫ് ദി വിൽ'ജോസഫ് ഗീബൽസ് ഉൾപ്പെടെയുള്ളവരുടെ നിരുപാധിക സഹായത്തോടെ ബ്രഹ്മാണ്ഡമായി റീമേക്ക് ചെയ്യപ്പെടുകയായിരുന്നു.30ചയഗ്രഹകന്മാരുൾപ്പെടെ172പേർ അടങ്ങിയ സാങ്കേതിക പ്രവർത്തകർ. രണ്ടു മണിക്കൂർ ചിത്രത്തിന് വേണ്ടി61മണിക്കൂറിൽ കൂടുതൽ നീളമുള്ള ഫൂട്ടേജായിരുന്നു.രണ്ടു കൊല്ലം പിടിച്ചു ചിത്രസംയോജനത്തിന്.ഫാസിസത്തിനെതിരെ,ഹിറ്റ്ലറുടെ നാസ്സിസ്‌റ്റ് ജർമനിക്കെതിരെയുള്ള സകല നിലവിളികളും ഉള്ളപ്പോൾ കൂടിയും,ഹിറ്റ്ലറെ പോലെ ഒരു നായകന്റെ പരിണാമവും ഒരു രാജ്യത്തിന്റെ വിശ്വാസം അദ്ദേഹം ആർജിക്കുന്നതുമൊക്കെ ചലച്ചിത്രത്തിന്റെ സാങ്കേതികതയും ദൃശ്യ ഭാഷയുടെ ശക്തിയും ഭംഗിയുമുപയോഗപ്പെടുത്തി സംവിധായിക ചെയ്ത സൗന്ദര്യം അംഗീകരിക്കാതിരിക്കാൻ വയ്യ.ക്യാമറ ചലനങ്ങളും സംഗീതം, സ്ലോ മോഷൻ,ഏരിയൽ ഫോട്ടോഗ്രാഫി,ടെലി ഫോട്ടോ ലെൻസ്, ക്രൈൻ ട്രാക്കിംഗ് റൈൽസ് എന്നിവയുടെ പ്രഥമ വിനിയോഗവും എടുത്തു പറയേണ്ടതാണ്.പടത്തിലെ ക്യാമറ ആംഗിളുകൾ ഒരു പാട് ആരോപനത്തിനിരയായതാണ്.ഹിറ്റ്ലറെ ലോ ആംഗിൾലും ജനങ്ങളെ ഹൈ ആംഗിൾലും കാണിക്കുന്ന ദൃശ്യങ്ങൾ ലെനിയുടെ തന്നെ വീക്ഷണം ആയി ഗണിക്കപ്പെടുന്നു.
സംവിധായിക തന്നെ തിരക്കഥ എഴുതി നിർമാണവും സംവിധാനവും ചെയ്ത ഈ പ്രചരണ ചിത്രം രണ്ടാം ലോക മഹായുദ്ധതിനു മുൻപുള്ള ജർമനിയിലും വിദേശത്തും അഭിനന്ദിക്കപ്പെടുകയും ഒരു പാട് സമ്മാനങ്ങൾ(ജർമൻ ഫിലിം പ്രൈസ്,വെനീസ് ഗോൾഡ് മെഡൽ,പാരീസ് വേൾഡ് എക്സിബിഷൻ ഗ്രാൻഡ് പ്രൈസ് എന്നിവ)കിട്ടിയെങ്കിലും, യുദ്ധത്തിന് ശേഷം അതിന്റെ ഇരട്ടി വിമര്ശിക്കപ്പെടുകയും സംവിധായിക എന്ന രീതിയിൽ ലെനിയെ ലോകം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

Comments
Post a Comment