സംഗം


ലോക ചലച്ചിത്ര വേദിയിൽ എക്കാലത്തെയും മികച്ച വമ്പൻ വിജയ ചിത്രങ്ങളിലൊന്നാണ് margerette മിചെലിന്റെ പ്രസിദ്ധ ആഖ്യായികയുടെ ചലച്ചിത്രവിഷ്കരമായ വിക്ടർ ഫ്ലെമിംഗിന്റെ'gone വിത് ദി വിൻഡ്'.കാറ്റിനൊപ്പം കടന്നു പോയ ഒരു സംസ്കാരത്തെ പറ്റിയാണ് ഈ ചിത്രം എന്ന് തുടക്കത്തിൽ പറയുന്നുണ്ട്. ആഭ്യന്തര യുദ്ധ സമയത്തെ തെക്കൻ അമേരിക്കയിലെ കഷ്ടപ്പാടുകളാണ് കഥാ പശ്ചാത്തലം.
                                   1861ഇൽ georgean സംസ്ഥാനത്തുള്ള താരയെന്ന കോട്ടൻ പ്ലാന്റാഷനിലെ scarlette ഓ ഹാരയെന്ന പെണ്കുട്ടി ഗ്രാമത്തിലെ യുവാക്കളുടെ സ്വപ്ന സുന്ദരി ആയിരുന്നു. അവൾ തീക്ഷ്ണമായി പ്രേമിച്ച ആഷ്‌ലിയെന്ന യുവാവ് ആണെങ്കിൽ മറ്റൊരുത്തിയെ,അതും scarlet ഓ ഹാരക്ക് ഏറ്റവും കൂടുതൽ ഇഷ്ടക്കേടുള്ള മേലനിയെ, കല്യാണം കഴിക്കുന്നു.അക്കാലത്താണ് ആഭ്യന്തര യുദ്ധം നടക്കുന്നത്. യുദ്ധത്തിന് പോകുന്ന കാമുകന്റെ ഗർഭിണിയായ പത്നിയുടെ സംരക്ഷണം വിധിയുടെ വിളയാട്ടം പോലെ ഹാരയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അവരുടെ നാട് കീഴടക്കിയ ഐക്യ സൈന്യം ഓ ഹാരയുടെ പറമ്പ് നശിപ്പിച്ചിരുന്നു. മാതാവ് മരണപ്പെടുകയും അച്ഛൻ അന്തര്മുഖൻ ആയിത്തീരുകയും ചെയ്തു. പട്ടിണിയും പരിവട്ടത്തിനുമിടയിൽ കുടുംബത്തിനായി രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോഴും അവളുടെ പ്രതീക്ഷ ഒരിക്കലെങ്കിലും ആഷ്‌ലി തന്റേത് മാത്രം ആയി തീരുമെന്നാണ്.പക്ഷേ യുദ്ധം കഴിഞ്ഞു വന്ന ആഷ്‌ലി അവളെ അവഗണിക്കുന്നു.ജീവിത സുരക്ഷയ്ക്ക് വേണ്ടി പല ഘട്ടങ്ങളിലായി മറ്റ് മൂന്നാൾക്കാരെ scarlet ഓ ഹാരയ്ക്ക് കല്യാണം കഴിക്കേണ്ടി വരുന്നു. ret butler എന്ന പണക്കാരനായ മൂന്നാം പതിക്ക് അവളെ ജീവനായിരുന്നു. പക്ഷേ അവൾക്കൊരിക്കലും അയാളെ ഇഷ്ടപ്പെടാനായില്ല.അവളുടെ മനസ്സിൽ അഷ്‌ലിയാണെന്നു മനസ്സിലാക്കി കൊണ്ട് തന്നെ അദ്ദേഹം അവളെ ഭ്രാന്തമായി പ്രേമിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ അഷ്‌ലിയെയും scarlet ഓ ഹാരയെയും പറ്റി കിംവദന്തികളും ഇറങ്ങിയിരുന്നു.ഒടുവിൽ മനസ്സ് മടുത്തു butler അവളെ ഒഴിവാക്കി പോവുകയാണ്,അപ്പോഴേക്കും ഹാര അദ്ദേഹത്തെ ചെറുതായി പ്രണയിച്ചു തുടങ്ങിയിരുന്നുവെന്നു മനസ്സിലാക്കാതെ.ജീവിതത്തിലെ ഏകാന്തതയെയും തിരിച്ചു കിട്ടാത്തതും മനസ്സിലാക്കാത്തതുമായ പ്രേമത്തെയും സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും തനിക്കു സന്നദ്ധത ഉണ്ട് എന്ന് അവസാനം ഹാര മനസ്സിലാക്കുന്നിടത്തു ചിത്രം അവസാനിക്കുന്നു
                                  1938ഇലെ അക്കാദമി പുരസ്‌കാരത്തിന് അയച്ചവയിൽ14നമാനിർദ്ദേശങ്ങൾ ഈ ചിത്രത്തിന് കിട്ടിയിരുന്നു. മികച്ച സംവിധാനം, തിരക്കഥ(സിഡ്നി ഹോവർഡ്),നടി(വിവിൻ ലീഹ്),സഹനടി എന്നിങ്ങനെ ഒൻപത് പുരസ്‌കാരങ്ങൾ(രണ്ടു പ്രത്യേക പുരസ്‌കാരങ്ങൾ,വർണ സങ്കലനത്തിന് വേറെയും)ലഭിക്കുകയും ചെയ്തു, ഹൃദയസ്പർശിയായ ഈ ചിത്രത്തിന്.ഇരവിങ് തൽബെർഗ് ഉൾപ്പെടെ അനവധി മറ്റ് ബഹുമതികളും
                                  

Comments

Popular posts from this blog

വടക്കിലെ നാനൂക്ക്.... (written by Yoonus Mohyudheen)

പൊള്ളതവൻ... by ഇടക്കുടി യൂനുസ് മുഹ്‌യുദ്ദീൻ..

ജീവിതത്തിന്റെ ലോറികൾ... by യൂനുസ് മുഹ്‌യുദ്ദീൻ...