ആഭിജാത്യം

1768ഇൽ രചിക്കപ്പെട്ട ഒരു അതിവിശിഷ്ട ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ പടത്തിന്റെ തിരക്കഥ എഴുതപ്പെട്ടത്.ബ്രെഹ്തിന്റെ'മതർ courage ഇൽ നിന്നും പ്രചോദനം കൊണ്ടിട്ടുമുണ്ട്.മനുഷ്യ മനസ്സിന്റെ എപ്പോഴത്തെയും ദുരിത ഹേതുവായ പണർത്തിയെയും തന്മൂലം ഉണ്ടാകുന്ന അവസ്ഥയെയും പറ്റി ഗുണപാഠ കഥാ രൂപത്തിൽ എഴുതിയ ഈ ചിത്രത്തിന്റെ കഥാപാശ്ചാത്തലം16ആം ശതാബ്ദത്തിലെ യുദ്ധഭ്രാന്തു പിടിപെട്ട ജപ്പാൻ ആണ്.
                       മന്കുടങ്ങൾ നിർമിച്ചു ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന നാട്ടിൻപുറത്തെ രണ്ടു ജ്യോഷ്ടാനുജന്മാരാണ് ganjuro യും തോബിയോയും.മിയാഗി, ഓഹമ എന്നിവർ ക്രമപ്രകാരം ഇവരുടെ പത്നികളും.ഒരു ദിവസം കവർച്ചക്കർ തങ്ങളുടെ നാട് കീഴടക്കിയ സന്ദർഭത്തിൽ ദുരാഗ്രഹികളായ ganjuro യും തോബിയോയും അവരവരുടെ പത്നിമാരെയും(ganjuro, മിയാഗിയെയും ശിശുവിനെയും നാട്ടിന്പുറത്തും,സമുറയ് യുധവീരന്മാരെ കാണുന്ന തോബിയോ,ഓഹമയെ അങ്ങാടിയിൽ വെച്ചും)ഒഴിവാക്കി പട്ടണത്തിലേക്ക് കുടിയെറുന്നു.സമുറയ് പട്ടാളക്കാരനായി പ്രസിദ്ധനകനുള്ള ആഗ്രഹമാണ് തോബിയോയ്ക്ക്.ganjuro യ്ക്ക് ഉടൻ പണക്കാരൻ ആകാനുള്ള ത്വരയും.പട്ടണത്തിൽ വെച്ച് കാണുന്ന മനോഹരിയായ ഒരു പ്രഭു കുമാരി ganjuro യുടെ സൗന്ദര്യത്തിലാകാർശവത്തിയായി അദ്ദേഹത്തെ മനിമളികയിൽ കൂട്ടിക്കൊണ്ടു പോവുകയും രണ്ടു പേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.ആകസ്മികമായി പരിചയപ്പെടുന്ന ഒരു മാന്ത്രികൻ എങ്കിലും, പ്രഭു വനിതയുടെ രൂപത്തിലുള്ള ഒരു ഭൂതം ആണ് അത് എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കുന്നു.യാഥാർഥ്യം മനസ്സിലാക്കിയ ganchuro ജീവനും കൊണ്ടോടുമ്പോൾ ഭൂതവും സേവകരും കൂടി അദ്ദേഹത്തെ വധിക്കാൻ നോക്കുന്നുവെങ്കിലും മാന്ത്രികൻ കൊടുത്ത ഉപദേശങ്ങൾ കൊണ്ട് അദ്ദേഹം രക്ഷപ്പെടുന്നു.ചില ആകസ്മിക സംഭവങ്ങളിൽ പെട്ടു തോബിയോ അപ്പോഴേക്കും അദ്ദേഹത്തിന്റെ ത്വര പോലെ തന്നെ ഒരു സമുറയ് യോദ്ധാവ് ആയി കുമ്മനടിച്ചു ബഹുമനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അനുയായികൾക്കൊപ്പം ജയാഹ്ലാദത്തിനായി പട്ടണത്തിലെ ഒരു ലൈംഗിക കേന്ദ്രത്തിൽ എത്തുന്ന അദ്ദേഹത്തെ അവിടെ വെച്ച് വരവേൽക്കുന്നത് സ്വപത്നിയായ ഓഹമ തന്നെയായിരുന്നു.സ്വന്തം ആർത്തിക്കു കൊടുക്കേണ്ടി വന്ന വില മനസ്സിലാക്കിയ തോബിയോ ഖേദത്തോടെ പത്നിയുടെ കൂടെ നാട്ടിന്പുറത്തേക്ക് മടങ്ങുകയാണ്.കവർച്ചക്കരൽ വധിക്കപ്പെട്ട സ്വപത്നിയെ ഓർത്തു കരയുന്ന ganchuro യെ അദ്ദേഹം അവിടെ വെച്ച് കാണുന്നു.രണ്ടു പേരും കൂടി പിന്നെയും പഴയ മൻകുടം ഉണ്ടാക്കി തന്നെ ജീവിക്കുന്നു.
ഒരു ഇതിഹാസ കഥയ്ക്ക് സമാനമായ കതവതരണത്തിൽ സത്യവും ഭാവനയും മിശ്രിതം ആക്കിയാണ് രംഗങ്ങൾ മാറുന്നത്.യാഥാർഥ്യ ബോധമുള്ള സംഭാഷണങ്ങളും ഭംഗിയുള്ള ഛായാഗ്രഹണവും ചിത്രസംയോജനവും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്ന കാര്യങ്ങൾ ആണ്. വെനീസ് ചലചിത്രോത്സവത്തിൽ സിൽവർ ലയൺ പുരസ്‌കാരം നേടിയ ചിത്രം.
                       

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്