സ്‌കൂൾ മാസ്റ്റർ

 ലോകത്തിലെ ഏറ്റവും മികച്ച അതിശ്രേഷ്ട ചലച്ചിത്രങ്ങളിലൊന്ന്.സഹ എഴുത്തുകാരൻ കൂടിയായിരുന്ന യസുചിറോ ഒസുവിന്റെ ബൗദ്ധിക ശ്രേഷ്ഠ പടം.
                    ജപ്പാന്റെ ദക്ഷിണ പാശ്ചാത്യ കടലോര പ്രദേശമായ ഒണോമിഷിയിൽ വിദ്യാലയ അധ്യാപിക ആയ ഇളയ പുത്രി കൊക്യോക്കൊപ്പം വസിക്കുന്ന വൃദ്ധ മാതാപിതാക്കൾ ആയ ശുക്കിച്ചിയും ടോമിയും ടോക്യോവിൽ സ്ഥിര താമസമാക്കിയ മക്കളെ കാണുവാൻ വരുന്നിടത്താണ് പടം തുടങ്ങുന്നത്.വൈദ്യനായ മൂത്ത മകൻ കൊയ്ച്ചിയും മുടിവെട്ട് കട നടത്തുന്ന മൂത്ത പുത്രി ഷിഗേയുമാണ് പട്ടണത്തിലുള്ളത്.മറ്റ്‌രണ്ടു മക്കളിലൊരാൾ യുദ്ധത്തിൽ വധിക്കപ്പെട്ടു.ഇളയ പുത്രൻ കെയ്‌ഡോ ഒസാക്കിയിൽ ഗുമസ്തനായി പണി ചെയ്യുന്നു.വൻ പ്രതീക്ഷയിൽ പട്ടണത്തിൽ വരുന്ന വൃദ്ധ ദമ്പതികളുടെ കൂടെ അൽപ നേരം പങ്കിടാനോ അവരുടെ ആഗ്രഹങ്ങൾ ധരിക്കാനോ മക്കൾക്ക് ആവുന്നില്ല. പട്ടണ വാസത്തിന്റെ ധൃതിയിൽ പെട്ടു പോകുകയാണവർ.പട്ടണത്തിലെ ഒരു സത്രത്തിൽ മക്കൾ അവരെ തമസിപ്പിക്കുന്നുവെങ്കിലും അവിടുത്തെ സഹചര്യവുമായി ഒതുപോകാൻ ആകാതെ അവർ മടങ്ങി വരുന്നു. യുദ്ധത്തിൽ വധിക്കപ്പെട്ട പുത്രന്റെ പത്നി നോറിക്കോ മാത്രം ആണ് അവർക്ക് കുറച്ചെങ്കിലും കരുണയും അവകാശങ്ങളും വക വെച്ച് കൊടുക്കുന്നത്.അവൾ അവരെ പട്ടണ ദൃശ്യങ്ങൾ കാണിക്കാൻ ക്ഷണിക്കുന്നു. പട്ടണത്തിന്റെ ധൃതിയും ഒച്ചപ്പാടും മലിനീകരണവുമൊക്കെ അവരെ വിരസരക്കുന്നുവെങ്കിലും ആരോടുമൊരു പിണക്കവും അവൾ കാണിക്കുന്നില്ല.പത്നിയെ പുത്ര ഭാര്യയുടെ കൂടെ വിട്ടു ശുക്കിച്ചി പട്ടണത്തിലെ അന്ത്യ രാവ് തന്റെ പഴയ കൂട്ടുകാരെ അന്വേഷിച്ചു അവരുടെ കൂടെ സന്തോഷിക്കുന്നുണ്ട്.അവസാനം നന്ദിയില്ലാത്ത മക്കളെ ആലോചിച്ചു ദുഖിച്ചു തങ്ങളുടെ ഗ്രാമതിലേക്ക് തന്നെ തിരിച്ചെത്തുകയാണ് ആ വൃദ്ധ മാതാപിതാക്കൾ. സഞ്ചാരത്തിനിടെ അസുഖം പിടിക്കുന്ന ടോമി താമസിയാതെ മരണപ്പെടുന്നു.മക്കൾ വർത്തായറിഞ്ഞു ഖേദം പ്രകടിപ്പിച്ചു മടങ്ങുന്നു. മടങ്ങുന്ന സമയം നോറിക്കൊയ്ക്ക് ടോമിയുടെ ഇഷ്ടപ്പെട്ട വാച്ച് കൊടുക്കുന്നുണ്ട്.ശുക്കിച്ച;വീണ്ടും ഒരു കല്യാണം കഴിക്കാൻ അവളോട് പറയുകയും. ചിത്രത്തിന്റെ അവസാനം അഗതിയും ഒറ്റപ്പെട്ടവനുമായ വയസ്സൻ ഏകാന്തനായി വീട്ടിലൂടെ സാവധാനം നടന്നു നീങ്ങുന്ന രംഗം വികാര ഭരിതമാണ്.

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്