ചാരങ്ങളും വജ്രങ്ങളും

പോളിഷ് ചിത്രങ്ങൾക്ക് ലോക ചലച്ചിത്ര വേദിയിൽ സ്ഥാനം കൊടുത്ത പടമാണ്'ആഷസ് ആൻഡ് ഡയമന്ഡ്‌സ്'(പോപ്യൽ ഇ ത്യമെന്റ്).രണ്ടാം ലോക മഹാ യുദ്ധത്തെ പറ്റിയുള്ള ആന്ദ്രെ വേദയുടെ'ചലച്ചിത്ര ത്രയ'ത്തിൽ അവസാനത്തേത്.
                   രണ്ടാം ലോക മഹായുദ്ധതിനും സോവിയറ്റ് ശീത യുദ്ധതിനുമിടയ്ക്കുള്ള പോളണ്ടിലെ ജനങ്ങളുടെ ചരിത്ര മുഹൂർത്ഥമാണ് പടത്തിന്റെ കഥാ പശ്ചാത്തലം.അഡോൾഫ് ഹിറ്ലരുടെ തകർച്ചയിൽ യൂറോപ്പിലെ എല്ലാവരും സന്തോഷിക്കുമ്പോൾ ഫാസിസ്റ്റുകൾക്കെതിരെ സധൈര്യം പോരാടിയ പോളണ്ടിലെ ജനങ്ങൾ റഷ്യയിൽ നിന്നുള്ള പുതിയ ഭീഷണിയോർത് ഉത്കണ്ഠയിലാണ്.ഈയൊരു കാലയളവിലാണ് ചിത്രത്തിന്റെ പ്രമേയ പരിസരം.08/05/45:തമ്മിൽ തമ്മിൽ കൊലപാതകത്തിലേർപ്പെട്ടിരിക്കുന്ന പോളിഷ് ജനതയിലാണ് രംഗം തുടങ്ങുന്നത്. മസീക്, ആൻഡറേജ് എന്നീ രാഷ്ട്രീയ അധോലോക നേതാക്കൾ(ഹോം ആർമി സോൾജ്യേർസ്)ക്ക് പുതുതായി നഗര പിതാവായി അവരോധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായ സെസൂക്കയെ കൊല്ലാനുള്ള കൽപ്പന കിട്ടുകയാണ്.മുൻപ് മസിക്കും സെസൂക്കയും ഒരുമിച്ച് സ്വതന്ത്ര സമര സേനനികളായി പ്രവർത്തിച്ചവരാണ്.സെസൂക്കയുടെ പത്നി കൻസെൻട്രഷൻ ക്യാമ്പിൽ കൊല്ലപ്പെടുകയായിരുന്നു.അമ്മയിയോടൊപ്പം കഴിഞ്ഞിരുന്ന പുത്രൻ മര്ക്ക് റെഡ് ആർമിയുടെ തടവിലാണ്.അവനെ അന്വേഷിച്ചു എത്തിയത് കൂടിയാണ് സെസൂക.കൂട്ടുകാരനെ വധിക്കാൻ മസിക്കിന് സാധിക്കുന്നില്ല.പരാജയപ്പെട്ട പ്രഥമ കൊലപാതകോധ്യമത്തിൽ ഒന്നിനുമില്ലാത്ത രണ്ടു പൗരന്മാരാണ് വധിക്കപ്പെടുന്നത്.പട്ടണത്തിലെ പ്രസിദ്ധമായൊരു സത്രത്തിന്റെ നടുത്തളത്തിൽ വെച്ചു സെസൂക്കയ്ക്കെതിരെ പിന്നെയുമൊരു വധശ്രമം നടത്താനുള്ള പദ്ധതിയിലാണ് മസീക്.സത്ര തൊഴിലാളിയായ ക്രിസ്റ്റീനയുമായുള്ള ബന്ധം അദ്ദേഹത്തെ ജീവിതത്തിന്റെ ഊഷ്മളതയിലേക്ക് നയിക്കുന്നു.കൂട്ടായ്മ നേതാവായ അന്ദ്രജിയോട് ഹിംസ വഴിയിൽ നിന്നും പിന്വലിയാണ് സമ്മതം തേടുക പോലും ചെയ്യുന്നുണ്ടദ്ദേഹം.അന്ദ്രജി അദ്ദേഹത്തെ വിളിക്കുന്നത് വഞ്ചകനെന്നാണ്.കാമുകിയുമായി സംസാരിച്ചു ചർച്ചിലെത്തുന്ന മസീക് ശവാദഹത്തിനായി വച്ചിരിക്കുന്ന താൻ കൊന്ന പൗരന്മാരുടെ മൃദ്ധദേഹങ്ങൾ കാണുന്നു.ഇതേ നേരം പുത്രനെയും കൂട്ടി സെസൂക്ക അങ്ങാടിയിലൂടെ നടന്നു പോകുന്നു.മുകളിൽ കരിമരുന്ന് പ്രയോഗം നടക്കുന്നതിനിടയ്ക്ക് മസീക് ശത്രുവിനെ കൊല്ലുന്നു. അടുത്ത ദിവസം ഭ്രൂണാവ്സ്കിയെന്ന ഒറ്റുകാരനിൽ നിന്നും രക്ഷപ്പെടാനായി ഓടുന്ന മസീക് അങ്ങാടിയിൽ ഉലത്തുന്ന പോളണ്ടിലെ നിയമപലകർക്കിടയിലേക്ക് പാഞ്ഞെത്തുകയും നിറയേറ്റ് കൊല്ലപ്പെടുകയും ചെയ്യുന്നു.
                                  മുൻഗാമികളുടെ ശുദ്ധതയെപ്പറ്റിയുള്ള അയവിറക്കലാണ് ജേഴ്സി അന്ദ്രജിവ്സ്കിയുടെ ആഖ്യായികയുടെ ചലച്ചിത്രനുവർത്ഥനമായ ഈ കറുപ്പും വെളുപ്പും പടത്തിൽ കാണുന്നത്. വെനീസ് ചലചിത്രോത്സവത്തിൽ ഫിപ്രസി പുരസ്‌കാരവും1962ഇലെ സെൽസ്‌നിക് പുരസ്‌കാരവും ലഭിച്ച പടം.

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്