ഫയർ മാൻ

ഹെൻറി ജോർജസ് ക്ലഔസെറ്റിനെ ലോക ചലച്ചിത്ര വേദിക്ക് നല്കിയ മറക്കാനാവാത്ത പടമാണ് ജോർജ്ജ് ആർനോദിന്റെ ആഖ്യായികയുടെ പ്രസ്തുത നാമത്തിൽ തന്നെ വെള്ളിത്തിരയിൽ അനുവർത്തിച്ച'വെജിസ് ഓഫ് ഫെയർ'.
                              തെക്കേ അമേരിക്കൻ ഐക്യനാടുകളിലെ അപരിഷ്‌കൃതമായൊരു കുഗ്രാമത്തിൽ ആണ് കഥ നടക്കുന്നത്. പല പ്രദേശങ്ങളിൽ നിന്നായി കാര്യമായ രേഖകളില്ല്ലാതെ അഭയാർഥികളായി വന്ന നാട്ടുകർക്കാർക്കും ശരിയായ ജോലിയോ ശമ്പലമോ ഇല്ല.അവിടുത്തെ 'സതെന് ഓയിൽ കോർപ്പറേഷൻ'എന്ന എണ്ണ കമ്പനിയിൽ നിന്നും എപ്പോഴെങ്കിലും കിട്ടുന്ന ശമ്പളത്തെ മുൻ നിർത്തിയാണ് അവരുടെ ജീവിതം. ജോലിയില്ലാത്തപ്പോഴൊക്കെ നാട്ടിൻപുറത്തെ ഭക്ഷണ ശാലയിൽ ഒരുമിച്ച് അടിപിടിയും തെറിയും വിനോദങ്ങളുമായി നേരം പോകുകയാണ് ശീലം. ഒരു ദിവസം എണ്ണ കിണറുകളിലൊന്നിൽ വൻ അഗ്നിബാധ ഉണ്ടാവുകയും അത് കെടുത്താനായി രണ്ടു ട്രക്ക് മുഴുവൻ നൈട്രോ ഗ്ലിസറിൻ ആവശ്യമായി വരികയും ചെയ്യുന്നു.അത്യന്തം ആപത്കരമായ നൈട്രോ ഗ്ലിസറിൻ സ്‌ഫോടക വസ്തുക്കൾ300മൈലുകൾ നീണ്ട മലയോര പ്രദേശത്ത് കൂടെ ഓടിച്ചു ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികളാരും തയ്യാറാകാത്ത സന്ദർഭത്തിൽ ആ ധൗത്യമേറ്റെടുക്കാൻ സന്നദ്ധമായവർക്കായി സ്ഥാപനം പരസ്യം ചെയ്യുന്നു.ഭക്ഷണ ശാലയിൽ എത്തുന്ന തൊഴിൽ രഹിതർക്ക് അതൊരു സാധ്യത ആകുന്നു. നറുക്ക് വീഴുന്നത് ലൂയ്ജി, ബിംബ,സമീർലോഫ്,മാരിയോ എന്നിവർക്കാണ്.എങ്കിലും നായകൻ ആയ ജോ എന്ന ഫ്രാൻസ് സ്വദേശി തന്ത്രത്തിൽ സമീർലോഫിനെ ഒഴിവാക്കി നാല് പേരിൽ ഒരുവൻ ആയി കയറിപ്പട്ടുന്നു.കാമുകി ആയ ഹോട്ടൽ തൊഴിലാളി ലിണ്ടയുടെ അപേക്ഷ നിരസിച്ചു ഈ സാഹസിക സഞ്ചാരത്തിനദ്ദേഹം തയ്യാറാകുന്നത് സ്ഥാപനം മുന്നോട്ടു വച്ച2000ഡോളർ ശമ്പളം ആഗ്രഹിച്ചാണ്.ഉത്കണ്ഠകളുടെ മുൾമുനയിൽ നിർത്തുന്ന ട്രക്കുകളുടെ സഞ്ചാരത്തിലൂടെയാണ് തുടർന്ന് ചിത്രം പുരോഗമിക്കുന്നത്.ലൂയ്ജിയും ബിംബയും നിയന്ത്രിക്കുന്ന ട്രക്കിന് അഗ്നിബാധ എൽക്കുന്നു. ജോയും മരിയോയും ഓടിക്കുന്ന രണ്ടു ട്രക്കുകളും ചതുപ്പിൽ പെടുന്നു. മാരകമായി മുറിവേറ്റ ജോയെ ഒഴിവാക്കി മാരിയോ ആത്മവിശ്വാസത്തോടെ ട്രക്ക് ഓടിച്ചു ലക്ഷ്യ സ്ഥാനത്തെത്തുന്നു.എങ്കിലും ശമ്പളവുമായി എത്തുമ്പോൾ വാഹനം നിയന്ത്രണം കിട്ടാതെ കൊക്കയിലേക്ക് മറിഞ്ഞു അദ്ദേഹവും വധിക്കപ്പെടുന്നു.
                        ആഡംബര ജീവിതം ആഗ്രഹിച്ചു നാശത്തിലേക്ക് പാഞ്ഞടുത്ത നാല് യുവാക്കളുടെ കഥ പറഞ്ഞ ഈ ചിത്രം ഇറങ്ങിയ സമയത്തെ സാങ്കേതിക തികവുള്ള ചലച്ചിത്രമെന്ന പ്രസിദ്ധി ലഭിച്ചിരുന്നു. കേവലം ഒരു സംഘട്ടനപടം എന്നതിനെക്കളുപരി മരണത്തെ പേടിയില്ലാതെ എതിരിടുന്ന മുഖ്യ കഥാപാത്രങ്ങളുടെ ത്രസിപ്പിക്കുന്ന ജീവിതങ്ങളെ പറയുന്ന ലോക ചലച്ചിത്ര വേദിയിലെ തന്നെ എപ്പോഴത്തെയും ആകാംക്ഷ ഭരിതമായ ഒരു ചലച്ചിത്രനുഭവമാണീ പടം.മുതലാളിത്ത വർഗത്തിന്റെ ചൂഷണ രൂപങ്ങളെ കളിയാക്കുകയും എതിർക്കുകയും ചെയ്യുന്ന,അമേരിക്കൻ ഐക്യ നാടുകളിൽ രാജ്യ ദ്രോഹ പടമെന്നു വിശേഷിപ്പിക്കപ്പെട്ട പടം കർശനമായ സെൻസർ ശിപ്പിനു വിധേയമക്കപ്പെട്ടു.1953ഇലെ ക്യാൻ മേളയിൽ മികച്ച ചലച്ചിത്രത്തിനു അഭിനേതാവിനുമുള്ള ഗ്രാൻഡ് പ്രൈസ് ലഭിച്ച'ഭയത്തിന്റെ പ്രതിഫലം'ബെർലിൻ ചലചിത്രോത്സവത്തിൽ സമ്മാനം ലഭിച്ചു

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്